Connect with us

അഭ്യൂഹങ്ങൾക്ക് വിരാമം! ഇനിയും മറച്ച് വെയ്ക്കുന്നില്ല, ജീവിതത്തിലെ ആ പുതിയ തുടക്കം..ഞങ്ങളും ഇത് പ്രതീക്ഷിച്ചിരുന്നുവെന്ന് ആരാധകർ

Malayalam

അഭ്യൂഹങ്ങൾക്ക് വിരാമം! ഇനിയും മറച്ച് വെയ്ക്കുന്നില്ല, ജീവിതത്തിലെ ആ പുതിയ തുടക്കം..ഞങ്ങളും ഇത് പ്രതീക്ഷിച്ചിരുന്നുവെന്ന് ആരാധകർ

അഭ്യൂഹങ്ങൾക്ക് വിരാമം! ഇനിയും മറച്ച് വെയ്ക്കുന്നില്ല, ജീവിതത്തിലെ ആ പുതിയ തുടക്കം..ഞങ്ങളും ഇത് പ്രതീക്ഷിച്ചിരുന്നുവെന്ന് ആരാധകർ

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു അമൃതാ സുരേഷ്, അനിയത്തി അഭിരാമി സുരേഷിനൊപ്പമായിരുന്നു അമൃത ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത്. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ അവസാനം വരെ പിടിച്ചുനിന്നിരുന്നു.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ താരങ്ങള്‍ അമ്പതാം ദിവസമാണ് ഹൗസില്‍ പ്രവേശിച്ചത്. ബിഗ് ബോസിന് മുന്‍പ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത എല്ലാവര്‍ക്കും സുപരിചിതയായത്.
നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം

.പിന്നണി ഗായികയായും മലയാളത്തില്‍ എത്തിയിരുന്നു താരം. അനിയത്തി അഭിരാമിക്കൊപ്പമുളള അമൃതംഗമയ മ്യൂസിക്ക് ബാന്‍ഡും ഗായികയുടെതായി ശ്രദ്ധിക്കപ്പെട്ടു.

വിവാഹ മോചനത്തിന് ശേഷമാണ് അമൃത സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായത്. ഗായികയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ അമൃത സുരേഷിന്‌റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച്‌ ആരാധകരെ അറിയിച്ചുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്.

അമൃതംഗമയ പ്രൊഡക്ഷന്‍സ് എന്ന പുതിയ ബാനര്‍ ആരംഭിച്ചിരിക്കുകയാണ് നടി. ഇതിന്‌റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അമൃത എത്തിയത്. ഒപ്പം ഇതുവരെ പിന്തുണച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നുമുണ്ട് താരം. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി. amrutamgamayofficial അതിന്റെ പുതിയ ചുവടുവെപ്പ് നടത്തുന്നു. അതോടൊപ്പം, എന്റെ പ്രൊഫഷണല്‍ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി.. എന്നാണ് അമൃതാ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top