Connect with us

അയ്യോ എന്റെ പൊന്ന് ആന്റീ പറയാതിരിക്കാന്‍ വയ്യ! ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ രജനി ചാണ്ടിയെക്കുറിച്ച് ജസ്ല മാടശ്ശേരി

Malayalam

അയ്യോ എന്റെ പൊന്ന് ആന്റീ പറയാതിരിക്കാന്‍ വയ്യ! ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ രജനി ചാണ്ടിയെക്കുറിച്ച് ജസ്ല മാടശ്ശേരി

അയ്യോ എന്റെ പൊന്ന് ആന്റീ പറയാതിരിക്കാന്‍ വയ്യ! ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ രജനി ചാണ്ടിയെക്കുറിച്ച് ജസ്ല മാടശ്ശേരി

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ജസ്ല മാടശ്ശേരി. എവിടെയും ആരുടെയും മുഖത്ത് നോക്കി എന്തും വെട്ടി തുറന്നു പറയുന്ന ജസ്ലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സമകാലികമായ എന്ത് വിഷയത്തിലും പ്രതികരിക്കാറുള്ള ജസ്ല നിരവധി വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ് രജനി ചാണ്ടിയുടെ പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ കയ്യടിക്കുമ്പോള്‍ ഒരു വശത്ത് കൂടെ നിരവധി പേരാണ് രജനിയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ രജനിയെ കുറിച്ച്പറഞ്ഞിരിക്കുകയാണ് ജസ്ല മാടശ്ശേരി.

രജനി ഒരു ഫയര്‍ ആണെന്നും ഒരു സാമൂഹിക കണ്‍സ്ട്രക്ഷനെ തന്നെ പൊളിച്ചെഴുതിയ സ്ത്രീ ആണെന്നും ജസ്ല പറയുന്നു. മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രജനിയ്ക്ക് ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും മികച്ച അഭിനയം കാഴ്ചവെച്ചു എന്നെല്ലാവരും പറയുമ്പോള്‍ തനിക്ക് ചിരിവരും എന്നുമാണ് ജസ്ല പറയുന്നത്. അവരുടെ സ്വാഭാവികമായ രീതി തന്നെയാണ് ആ സ്മാര്‍ട്‌നസ്, കോണ്‍ഫിഡന്‍സ് എല്ലാം. എക്‌സ്ട്രീം കോണ്‍ഫിഡന്‍സ് ലെവലുള്ള ഒരു സ്ത്രീയാണ് രജനി ചാണ്ടി. എന്നാല്‍ അവരോടൊപ്പം ചിലവഴിച്ച ഒരു ദിവസമാണ് അവരെത്രത്തോളം സെന്‍സിറ്റീവ് ആണെന്നുള്ള കാര്യം താന്‍ മനസ്സിലാക്കിയതെന്നും ജസ്ല പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജസല ഇക്കാര്യങ്ങള്‍ പങ്ക് വെച്ചത്. ഈ പോസ്റ്റിനും വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

പെട്ടന്ന് ചിരിക്കുകയും പെട്ടന്ന് സങ്കടം വരികയും ചെയ്യുന്ന ഒരു സ്മാര്‍ട് വുമണ്‍. ചെറിയൊരു സങ്കടം വന്നപ്പോ അവരുടെ കണ്ണ് നിറഞ്ഞു. ഞാന്‍ ചോദിച്ചു അയ്യോ എന്റെ പൊന്ന് ആന്റി.. ആന്റി ഇത്ര സ്മാര്‍ട്ട് അല്ലെ എന്നിട്ട് കരയുന്നോന്ന് ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണേലും അതിലെനിക്ക് കുറ്റബോധം തോന്നി കരച്ചില് വന്നാ കരയുന്നവര്‍ സ്മാര്‍ട്ടല്ല എന്ന ധാരണയെനിക്കില്ല. ഞാനിങ്ങനാ മോളെ..
എനിക്കെല്ലാത്തിനോടും ഇന്ററസ്റ്റ് ആണ്. എന്റെ പ്രായം അതിനൊന്നും എനിക്കൊരു ബാധ്യതയല്ല. പ്രായമാവുന്നത് ശരീരത്തിനല്ലെ. മനസ്സിലല്ലോ എന്നാണ് അവര്‍ പറഞ്ഞത്. അതോടു കൂടി തനിക്ക് അവരോടുള്ള അടുപ്പം കൂടിയെന്നും ജസ്ല പറയുന്നു.

അവര്‍ നല്ല ബ്യൂട്ടി കോണ്‍ഷ്യസും സിമ്പിളുമായിട്ടൊള്ളു വ്യക്തിത്വമാണ്. എന്തിനാണ് അവരെ ഇങ്ങനെ അധിക്ഷേപിക്കുന്നത്. മനോഹരമായ ഒരു ഫോട്ടോഷൂട്ടിന്റെ പേരില്‍ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം അധിക്ഷേപിക്കും നിങ്ങളെന്ന് അറിയാം..കാരണം അവര്‍ ഒരു സ്ത്രീയാണല്ലോ..അധിക്ഷേപങ്ങള്‍ ഒരു പുത്തരിയല്ലല്ലോ.. അധിക്ഷേപിക്കാന്‍ മുന്നില്‍ പുരുഷന്‍മാര്‍ക്കൊപ്പം കുലസ്ത്രീകളുമുണ്ടെന്നതിലും തെല്ലും അത്ഭുതമില്ല. കാരണം നിങ്ങളൊക്കെ മനസ്സില്‍ ഒരൂ പൊട്ടക്കിണറുണ്ടാക്കി അതാണ് ലോകം എന്ന് വിശ്വസിക്കുന്നവരാണ്..

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഒരു കൗ ബോയ് ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ..കിടിലന്‍..ഹാന്‍സം..പ്രായത്തെ അതിജീവിച്ചവര്‍..പ്രായം വിഴുങ്ങാത്ത നരസിംഹങ്ങള്‍ എന്നൊക്കെ തള്ളുന്ന നമുക്ക് എന്ത് കൊണ്ട് ഇവരുടെ കോണ്‍ഫിഡന്‍സിനെയും ഫോട്ടോഷൂട്ടിനേയും ഉള്‍ക്കൊള്ളാനാവുന്നില്ല. ഒരു ഫോറിന്‍ സീനിയര്‍ സിറ്റിസന്‍ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയാല്‍ വൗ കമന്റിടുന്ന നമുക്ക് എന്തുകൊണ്ട് മലയാളിയായ ഒരു ശക്തയായെ സ്ത്രീയെ ഉള്‍ക്കൊള്ളാനാവുന്നില്ല. വളരണം നാട് മാറണം മനസ്സുകള്‍. അറിയണം ലോകം. ഇടുങ്ങിയ ചിന്തയും ചീഞ്ഞ് നാറുന്ന സദാചാരവും നമ്മളുണ്ടാക്കി എടുത്ത കുറേ സോഷ്യല്‍ കണ്‍സ്ട്രക്ഷന്‍സും എന്നാണ് ജസ്ല കുറിപ്പിലൂടെ വ്യക്തമാക്കിയത്. 


More in Malayalam

Trending

Recent

To Top