Connect with us

ഹല്ലാ… ഇതാര് രാംദാസ് ഏട്ടനോ? ; പുതിയ രണ്ടുകഥാപാത്രങ്ങൾ കൂടി കൂടെവിടെയിൽ; സൂര്യ കൈമൾ ആരുടെ മകൾ?: “അമ്മയെ തേടി”, “അച്ഛനെ കണ്ടോ..” ട്രാക്ക് പിടിക്കുകയാണോ ?; കൂടെവിടെ സീരിയൽ എവിടെപ്പോയി ?; ട്വിസ്റ്റോട് ട്വിസ്റ്റ് !

serial

ഹല്ലാ… ഇതാര് രാംദാസ് ഏട്ടനോ? ; പുതിയ രണ്ടുകഥാപാത്രങ്ങൾ കൂടി കൂടെവിടെയിൽ; സൂര്യ കൈമൾ ആരുടെ മകൾ?: “അമ്മയെ തേടി”, “അച്ഛനെ കണ്ടോ..” ട്രാക്ക് പിടിക്കുകയാണോ ?; കൂടെവിടെ സീരിയൽ എവിടെപ്പോയി ?; ട്വിസ്റ്റോട് ട്വിസ്റ്റ് !

ഹല്ലാ… ഇതാര് രാംദാസ് ഏട്ടനോ? ; പുതിയ രണ്ടുകഥാപാത്രങ്ങൾ കൂടി കൂടെവിടെയിൽ; സൂര്യ കൈമൾ ആരുടെ മകൾ?: “അമ്മയെ തേടി”, “അച്ഛനെ കണ്ടോ..” ട്രാക്ക് പിടിക്കുകയാണോ ?; കൂടെവിടെ സീരിയൽ എവിടെപ്പോയി ?; ട്വിസ്റ്റോട് ട്വിസ്റ്റ് !

ട്വിസ്റ്റ് വേണം ട്വിസ്റ്റ് വേണം എന്ന് പറഞ്ഞ് ഇപ്പോൾ എന്നും എന്തെങ്കിലും ട്വിസ്റ്റ് തരാതെ മനോജ് മാമൻ പോകില്ല. ഏതായാലും സ്റ്റോറി പോളിയാണ്…സംഭവം പുതിയ കഥാപാത്രങ്ങൾ രണ്ടുപേർ കഥയിൽ വരുന്നുണ്ട്. ഒരെണ്ണം കോമെടിയാണെങ്കിൽ മറ്റൊരെണ്ണം ട്രാജഡി ആണ്,.,,

എന്നാലും രാംദാസ് ഏട്ടൻ ഇതിൽ വരുമെന്ന് കരുതിയില്ല… അറിയില്ലേ നമ്മുടെ രാംദാസ് ഏട്ടനെ… ഏഷ്യാനെറ്റിലെ തന്നെ ഏറ്റവും ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള തൂവൽസ്പർശം പരമ്പരയിലെ പാവം ഒരു വില്ലൻ ആണ് രാംദാസ്. വലിയ ബുദ്ധിയില്ലാത്ത രാംദാസ് ഏട്ടൻ ലൂക്ക് കൊണ്ട് കൂടെവിടെ പരമ്പരയിൽ വലിയ വ്യത്യാസം ഉണ്ട്..

ഇനി മാനറിസം ഒക്കെ മാറ്റം കാണുമായിരിക്കും.സംസാരം പോലും കാണിച്ചിട്ടില്ലാത്തതുകൊണ്ട് യാതൊരു ഐഡിയയും ഇല്ല . അതല്ല, ഇത് എനിക്കിട്ട് പണിഞ്ഞതാണോ എന്നൊരു സംശയം ഉണ്ട്… കൂടെവിടെ എന്നാണ് ഇപ്പോൾ പ്രൊമോ കണ്ടു എന്റെ തലയിൽ നിന്ന് പറന്നു പോയ കിളികൾ ചോദിക്കുന്നത്…

ഏതായാലും തിങ്കളാഴ്‌ച അടിപൊളി ആയിരിക്കും.. ഈ പുതിയ കഥാപാത്രങ്ങൾ ഒന്നും തിങ്കളാഴ്‌ച ഇല്ല.. മാളിയേക്കലിൽ രാത്രി ഫുഡിന് മുന്നിൽ നിരാശ അടിച്ചു ഇരിക്കുകയാണ് ഋഷി.. അവിടെ നീതുവിനെ ചൊല്ലി റാണിയും ലക്ഷ്മിയും തമ്മിൽ ചെറിയ കശപിശ ഉണ്ടാകുന്നുണ്ട്. എന്നാൽ അതൊന്നും ഋഷി സാർ അറിഞ്ഞതേയില്ല…

അങ്ങനെ അവിടെ ഇരുന്നു ആലോചിക്കുന്നത് കണ്ടപ്പോൾ ആദി സാറിന് ഏകദേശം കാര്യം പിടികിട്ടി.. ഫുഡ് കഴിച്ചു കഴിഞ്ഞും അതേപോലെ ആലോചിച്ചു നടക്കുന്ന ഋഷി സാറിനെ കാണുന്ന ആദി സാർ കാര്യം അന്വേഷിക്കാൻ പിന്നാലെ കൂടുന്നുണ്ട്. പിന്നെ അവരുടെ രണ്ടാളുടെയും സംസാരം ആണ്..

പിണങ്ങിയിട്ട് ഒരു ദിവസം പോലും തികഞ്ഞില്ല…അതിനു മുൻപ് നിനക്ക് ഇത്രയും അവളെ മിസ് ചെയ്യുന്നുണ്ടെങ്കിൽ എന്റ കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ… ഒന്നും രണ്ടും അല്ല… പത്തിരുപത്തിരണ്ട്‍ വർഷം ആയി ഒന്ന് ഒരുമിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാൻ…

എന്ന് ആദി സാർ ഋഷി സാറിനോട് പറയുന്നുണ്ട്… ഋഷി സാർ അതും കേട്ട് ആലോചിച്ച് ഇരിക്കുകയാണ്.. എനിക്ക് തോന്നുന്നത് ഋഷി സാറും ആലോചിക്കുന്നത്.. ” ശരിക്കും ഈ ആദി സാറും അതിഥി ടീച്ചറും പിണങ്ങിപ്പിരിഞ്ഞിട്ട് കറക്റ്റ് എത്ര വർഷം ആയി എന്നാകും”

ശരിക്കും ഇരുപത്തി രണ്ടാണോ.. അതൊരു ഫ്ലോയിൽ പറഞ്ഞതാകും…ഞാൻ പണ്ടേ കണക്കിൽ കണക്കാണ്..പിന്നെ ഈ അമ്മയുടെ ചിറ്റപ്പന്റെ മോളുടെ അമ്മായിയുടെ അനിയനെ കണ്ടത്താൻ പറയുന്ന ചോദ്യം എനിക്ക് ഇഷ്ടമേ അല്ല.. അതാണ് ഞാൻ പി എസ് സി എഴുതാത്തത്… “

അപ്പോൾ നമ്മുടെ കഥ… അതിൽ ഋഷിയുടെ അവസ്ഥ ഇതാണെങ്കിൽ സൂര്യയുടെ അവസ്ഥ മറ്റൊന്നാണ്.. സൂര്യക്ക് കൂടെവിടെയിൽ വലിയ ടാസ്കുകൾ ആണ്.. ബിഗ് ബോസ് പോലും ഇത്രയും ടാസ്ക് കൊടുക്കില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്..

അപ്പോൾ ഋഷിയും സൂര്യയും തമ്മിലുള്ള ബെറ്റ്… ആരാണ് പിണക്കം മറന്ന് ആദ്യം വിളിക്കുന്നത് അവർക്ക് സ്നേഹം കുറവാണ്… എന്നാണ് ഈ ബെറ്റിന്റെ അവസ്ഥ.

അപ്പോൾ സൂര്യയും ആഹാരം മുന്നിൽ വച്ച് ആലോചിച്ചിരിക്കുകയാണ്.. അവിടെ അതിഥി ടീച്ചർ ചെന്നിട്ട് കാര്യം ചോദിക്കുന്നുണ്ട്. എന്താ സൂര്യ… നീ ഋഷിയോട് പിണങ്ങിയോ..?

സൂര്യ അപ്പോൾ ഹേയ്… ഇല്ല… എന്നൊക്കെ തള്ളുന്നുണ്ട്.. അങ്ങനെ അവസാനം ആ രാത്രി കഴിഞ്ഞു. പിന്നെ ശശിമാമൻ ലവ് സീൻ… ആണ് നെക്സ്റ്റ് മോർണിംഗ്…

അതായത് ഋഷി ജോഗിങിന് സൂര്യയുടെ വീടിനു മുന്നിലൂടെ ഓടുന്നു .. സൂര്യ പടിവാതിലിൽ ഇരുന്നു പഠിക്കുന്നു.. ഋഷി ഗേറ്റിൽ വലിഞ്ഞു കയറി നോക്കുന്നു…. ആ ഒരു സീൻ ശരിക്കും സൂപർ ആണ്… പക്ഷെ അവിടെ അക്കാമ്മ എവിടെ ? അക്കാമ്മ ഉണ്ടെങ്കിൽ ആണ് അത് പൊളി ആകുക….

ഏതായാലും തിങ്കളാഴ്ച ഒരു ലവ് സീൻ ആസ്വദിക്കാം…. പിന്നെ കോളേജിൽ ക്ലാസ്സിൽ ലാബിൽ എല്ലാം സൂര്യയും ഋഷിയും തമ്മിലുള്ള പിണക്കം.. അത് പൊളിക്കും….. എന്ത് പറയുന്നു കൂടെവിടെ പ്രേക്ഷകർ.. ഈ പിണക്കം സൂപർ ആവില്ലേ….

ആരാണ് ഈ ടാസ്കിൽ ജയിക്കുക എന്ന് നോക്കാം, വാശിയിൽ കെമി സൂര്യയാണ്… പക്ഷെ ഋഷിയുടെ മുന്നിൽ സൂര്യയുടെ വാശി ജയിക്കുമോ? ഇനിയും കഥ ഒരുപാടുണ്ട്… മിത്ര തിരിച്ചു വരുന്നുണ്ട്… അതുപോലെ കൈമൾ സ്റ്റോറി ഒരു ക്ളീഷേ ആകുമോ എന്നുള്ള ഭയമുണ്ട്… അപ്പോൾ അതിനെ കുറിച്ച് നാളെ കാര്യമായിത്തന്നെ പറയാം… ഏതായാലും കഥ പൊളിയാകുന്നുണ്ട്….

about koodevide

More in serial

Trending

Recent

To Top