Connect with us

ഐപിഎസ് ട്രെയിനിങ് തുടങ്ങി അമ്പാടി; അമ്പാടിയുടെ തിരിച്ചുവരവ് കണ്ട് ഭയപ്പെടുന്ന കണ്ണുകൾ; പുനർജന്മത്തിൽ വൻ ട്വിസ്റ്റ് തന്നെ ; അമ്മയറിയാതെ ത്രില്ലിങ് എപ്പിസോഡുകളിലേക്ക് !

serial

ഐപിഎസ് ട്രെയിനിങ് തുടങ്ങി അമ്പാടി; അമ്പാടിയുടെ തിരിച്ചുവരവ് കണ്ട് ഭയപ്പെടുന്ന കണ്ണുകൾ; പുനർജന്മത്തിൽ വൻ ട്വിസ്റ്റ് തന്നെ ; അമ്മയറിയാതെ ത്രില്ലിങ് എപ്പിസോഡുകളിലേക്ക് !

ഐപിഎസ് ട്രെയിനിങ് തുടങ്ങി അമ്പാടി; അമ്പാടിയുടെ തിരിച്ചുവരവ് കണ്ട് ഭയപ്പെടുന്ന കണ്ണുകൾ; പുനർജന്മത്തിൽ വൻ ട്വിസ്റ്റ് തന്നെ ; അമ്മയറിയാതെ ത്രില്ലിങ് എപ്പിസോഡുകളിലേക്ക് !

അങ്ങനെ വലിയ സംഘർഷങ്ങൾക്കൊടുവിൽ അമ്മയറിയാതെയിൽ മനോഹരമായ കുറെ എപ്പിസോഡുകൾ എത്തുകയാണ്. ശരിക്കും മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ ആദ്യമായിട്ടെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. തുടക്കം വലിയ സ്വീകാര്യതയൊന്നും കിട്ടിയിരുന്നില്ല.. കാരണം ആദ്യമായിട്ടാണ് കൊലപാതകങ്ങളും രാഷ്ട്രീയ കാര്യങ്ങളും ഒക്കെ നിറഞ്ഞ ത്രില്ലെർ പരമ്പര മലയാളികൾക്കിടയിൽ എത്തുന്നത്.

പക്ഷെ ഇന്ന് കുടുംബപ്രേക്ഷകരും അതിലുപരി യൂത്തും ഏറ്റെടുത്ത മാസ്സ് സീരിയൽ ആണ് അമ്മയറിയാതെ. നായികാ നായകന്മാർ ആണ് ഈ സീരിയലിലെ പ്രധാന ആകർഷണം. അമ്പാടി അർജുനൻ, അലീന പീറ്റർ… വളരെ വ്യത്യസ്തമായ പേരുകളും അതുപോലെ തന്നെ വ്യത്യസ്ത സ്വഭാവവും.

മലയാളി യുവ തലമുറയെ പിടിച്ചിരുത്തിയ രണ്ടു കഥാപാത്രങ്ങൾ.. ചിലർക്കെങ്കിലും ഇവർ രണ്ടാളും റോൾ മോഡൽ ആയിക്കാണണം. അത്രയ്ക്ക് ആരാധകർ ഉണ്ട് അധീന ജോഡികൾക്ക്. എന്നാൽ ഇടയ്ക്കൊക്കെ പ്രധാന കഥയിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നതിലാൽ നിരന്തരം വിമർശങ്ങളും കഥയ്ക്ക് ലഭിക്കാറുണ്ട്.

വിനീത് അപർണ്ണ കഥയും കഴിഞ്ഞ എപ്പിസോഡിൽ തുടങ്ങിയ കതിർ ഗർഭ കഥയും ആണ് ഇന്ന് അമ്മയറിയാതെയുടെ വിമർശനത്തിനും ട്രോളുകൾക്കും പ്രധാന കാരണം.. എന്നാൽ പുത്തൻ പ്രൊമോ പുറത്തുവന്നപ്പോൾ എല്ലാ പഴങ്കഥകളും മറന്നു അമ്മയറിയാതെ പ്രേക്ഷകർ സന്തോഷത്തിലായിരിക്കുകയാണ്.

അലീനയും അമ്പാടിയും മാത്രമുള്ള അതിജീവനത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് അടുത്ത ആഴ്ചയിൽ വരാൻ പോകുന്നത്. ജിതേന്ദ്രൻ അമ്പാടിയെ കൊല്ലാൻ ശ്രമിച്ചതും പലപ്പോഴും പരാജയപ്പെട്ടതും റിപ്പീറ്റഡ് ആയിരുന്നെങ്കിലും എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ സ്റ്റോറിയുടെ അവസാനം, അലീനയെ ഉപദ്രവിക്കാൻ ചെന്ന ജിതേന്ദ്രനെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തിയ അമ്പാടിയുടെ മുന്നിൽ വൈദ്യശാസ്ത്രം പോലും തോറ്റുപോയി…

ഇപ്പോഴിതാ ട്രെയിനിങ് ക്യാമ്പിൽ പോകാൻ സാധിക്കില്ല എന്ന് വൈദ്യർ ഉറപ്പിച്ചു പറയുമ്പോഴും അതുപോലെ പൂർണ്ണ ആരോഗ്യവാൻ ആയി അമ്പാടി തിരികെ വരില്ല എന്ന് അലീനയോട് വൈദ്യർ പറയുമ്പോഴും നിരാശപ്പെടുകയാണ് എല്ലാവരും.

പക്ഷെ അങ്ങനെ ഒരു വിധിയ്ക്ക് വിട്ടുകൊടുക്കാതെ അലീന അമ്പാടിയെ തന്റെ പ്രണയം കൊണ്ട് തിരികെ കൊടുവരുന്ന കാഴ്ചകൾ വൈകാതെ കാണാം . അതിനൊപ്പം, ഒരു കമെന്റ് കൂടി വായിക്കാം…അതിമനോഹരമായി അലീന അമ്പാടി പ്രണയം വർണ്ണിക്കുന്ന വരികൾ…

“എന്നേ പൂവിട്ട പ്രണയം ആണ് ഇത്..
പറഞ്ഞും പറയാതെയും, പറയാതെ പറഞ്ഞും, പകരം പറഞ്ഞും ഹൃദയത്തിൻ്റെ ഒരു കോണിൽ ഒളിപ്പിച്ച് വച്ച അതേ പ്രണയം.. കലർപ്പില്ലാത്ത ഈ പ്രണയത്തിൻ്റെ കരുത്തിൽ, അവളുടെ സ്നേഹത്തിൻ്റെ തണലിൽ ❣️ അവൾക്ക് താങ്ങാവാൻ വീണ്ടൂം അവൻ ഉയർത്ത് എഴുന്നേൽക്കുന്നു…അവൾക്കായി… അവൾക്ക് മാത്രമായി..

about ammayariyathe

More in serial

Trending

Recent

To Top