എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി കഴിക്കും സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിർമശനങ്ങൾക്കെതിരെ ഗോപി സുന്ദറിന്റെ മറുപടി വീണ്ടും വൈറലാകുന്നു
അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയിൽ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഗോപിയുടെ നെഞ്ചോട് ചേര്‍ന്നുനിന്നുള്ള ഫോട്ടോയായിരുന്നു അമൃത പോസ്റ്റ് ചെയ്തത്. ഒരേ ക്യാപ്ഷനോടെയായി ഇരുവരും പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായത്. അഭയയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തിനെന്താണ് സംഭവിച്ചത്, ഇരുവരും പിരിഞ്ഞോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. വിമര്‍ശനങ്ങളെയും ട്രോളുകളേയും നേരിടുന്നതിനെക്കുറിച്ച് പറഞ്ഞുള്ള ഗോപി സുന്ദറിന്റെ പഴയ അഭിമുഖവും ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.ഒരു ഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഗോപി സുന്ദര്‍ ഇതേക്കുറിച്ച് പറഞ്ഞത്.
വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നായിരുന്നു അവതാരക ഗോപി സുന്ദറിനോട് ചോദിച്ചത്. എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി കഴിക്കും. മതില്‍ക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാന്‍ സുഖമായി കഴിയും.
എന്റെ വീടിന്റെ കോമ്പൗണ്ടില്‍ കയറി ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കാര്യം തീര്‍ന്നു. എന്റേലൊരു പത്ത് പതിനെട്ട് പട്ടികളുണ്ട്. ഒന്നുകില്‍ അവരെ വിട്ട് കടിപ്പിക്കും. ജീവന് രക്ഷയ്ക്കായി ഞാന്‍ കൈയ്യില്‍ കിട്ടുന്ന സാധനം എടുത്ത് അടിച്ച് കൊല്ലും. സെല്‍ഫ് ഡിഫന്‍സ് എടുത്ത് ഞാന്‍ കൊല്ലും. എന്നെ അക്രമിക്കാന്‍ വന്നവനെ ആത്മരക്ഷാര്‍ത്ഥം എനിക്ക് കൊല്ലാം. വീട്ടിനകത്ത് കയറിയാല്‍ ഞാന്‍ തട്ടിക്കളയും.
വീട്ടിനകത്ത് അങ്ങനെ ഫാഷനായിട്ടൊന്നും നടക്കാറില്ല. പൂക്കളുള്ള കോട്ടൊക്കെ ഇവിടെയിട്ട് നടന്നാല്‍ ഭ്രാന്താണെന്ന് പറയില്ലേ. മുന്‍പുള്ളതിനേക്കാള്‍ മാറ്റം അനുഭവപ്പെടുന്നില്ലേ അത് മതി. ബിസിനസൊക്കെ ചെയ്യുന്നതല്ലേ, അതനുസരിച്ച് കോസ്റ്റിയൂമും ചെയ്യാറുണ്ട്. വീട്ടിലുള്ളത് പോലെ നമുക്കൊരു അവാര്‍ഡ് വേദിയില്‍ പോവാനാവില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമായ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വീണ്ടും വൈറലായി മാറിയിരുന്നു. അഭയയെക്കുറിച്ചുള്ള കമന്റുകളും വിശേഷാവസരങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളുമൊക്കെയാണ് ചര്‍ച്ചയായി മാറിയത്. അമൃത സുരേഷിനൊപ്പമുള്ള വൈറല്‍ ഫോട്ടോയെക്കുറിച്ച് ഗോപി സുന്ദര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
