Actor
അവർക്ക് കിട്ടിയ പുരസ്കാരം എനിക്ക് കിട്ടിയതുപോലെ, പുരസ്കാരം കിട്ടാത്തതില്‍ യാതൊരുവിധ അതൃപ്തിയുമില്ല, സങ്കടം അതിൽ മാത്രം; പ്രതികരണവുമായി ഇന്ദ്രൻസ്
അവർക്ക് കിട്ടിയ പുരസ്കാരം എനിക്ക് കിട്ടിയതുപോലെ, പുരസ്കാരം കിട്ടാത്തതില്‍ യാതൊരുവിധ അതൃപ്തിയുമില്ല, സങ്കടം അതിൽ മാത്രം; പ്രതികരണവുമായി ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജൂറിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയെന്നാണ് വിമര്‍ശനം. ഇതിന്റെ ഭാഗമായി ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.
പുരസ്കാരത്തില്‍ ‘ഹോം’ സിനിമയെ ഒഴിവാക്കിയെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ദ്രന്‍സ്. മികച്ച നടനുള്ള പുരസ്കാരം കിട്ടാത്തതില്‍ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കി നടന് രംഗത്തെത്തി. മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട ബിജു മേനോന്റേയും ജോജു ജോര്‍ജിന്റേയും ആരാധകനാണ് താനെന്ന് ഇന്ദ്രന്‍സ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
‘ബിജു മേനോനും ജോജു ജോര്‍ജിനും കിട്ടിയ പുരസ്കാരം എനിക്ക് കിട്ടിയതുപോലെയാണ്. അതില്‍ ഞാന്‍ ആനന്ദിക്കുന്നു. റോജിന്‍ തോമസിന് വേദനയുണ്ടാകും. എല്ലാവരും ഹോം സിനിമയെ അഭിനന്ദിച്ചിരുന്നു. പുരസ്കാരം ലഭിക്കാതെ പോയതിന്റെ വേദനയാണ് സംവിധായകന്,’ അടുത്ത കൂട്ടുകാര്‍ക്കും സിനിമകള്‍ക്കും പുരസ്ക്കാരം ലഭിച്ചതില്‍ സന്തോഷമാണുള്ളതെന്നും ഇന്ദ്രന്സ്കൂട്ടിച്ചേര്ത്തു.
അതേസമയം, ചലച്ചിത്ര അവാര്‍ഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഇന്ദ്രന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചര്‍ച്ചയായിരുന്നു. പദവിയിലിരിക്കുമ്പോള്‍ ഹോമിന് അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ അക്കാദമിയില്‍ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാര്‍ഡുമായി ബന്ധമില്ലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു.
അവാര്‍ഡ് കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ മികച്ച നടനായിരിക്കുമെന്നും ജൂറിയെക്കുറിച്ച് ‘അവര്‍ ചതിച്ചു’ എന്നുമൊക്കെയാണ് കമന്റുകള്‍. ഇന്ദ്രന്‍സിന് പുരസ്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പറമ്പിലും രംഗത്തെത്തിയിട്ടുണ്ട്. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ പോസ്റ്റ്.
ഹോം സിനിമയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സംവിധായകന് റോജിന്‍ തോമസ് രംഗത്തെത്തിയിട്ടുണ്ട്. സിനിമയ്ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള (ഇന്ദ്രന്‍സ്) പുരസ്കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിന്‍ തോമസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നു. എല്ലാ സിനിമകളും കുറേ പേരുടെ അധ്വാനമാണ്. പുരസ്കാര നിര്‍ണയത്തില്‍ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനരാലോചിക്കേണ്ടതാണ്. ഇത്തവണ പുരസ്കാരം നേടിയ ഹൃദയത്തെ കുറ്റപ്പെടുത്തിയത് അല്ലെന്നും റോജിന്‍ പ്രതികരിച്ചു.
പുരസ്കാരങ്ങള്‍ ലഭിക്കാത്തതിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണെന്ന് പരക്കെ അഭിപ്രായം ഉയരുന്നുണ്ട്
