Connect with us

ഇന്ദ്രൻസ് നല്ല നടനാണ്, ഹോം നല്ല സിനിമയുമാണ്, പക്ഷേ ജൂറി തിരഞ്ഞെടുത്തവരും മോശക്കാരല്ല; അവാർഡ് വിവാദത്തിൽ പ്രതികരണവുമായി ; ജോയ് മാത്യു!

Actor

ഇന്ദ്രൻസ് നല്ല നടനാണ്, ഹോം നല്ല സിനിമയുമാണ്, പക്ഷേ ജൂറി തിരഞ്ഞെടുത്തവരും മോശക്കാരല്ല; അവാർഡ് വിവാദത്തിൽ പ്രതികരണവുമായി ; ജോയ് മാത്യു!

ഇന്ദ്രൻസ് നല്ല നടനാണ്, ഹോം നല്ല സിനിമയുമാണ്, പക്ഷേ ജൂറി തിരഞ്ഞെടുത്തവരും മോശക്കാരല്ല; അവാർഡ് വിവാദത്തിൽ പ്രതികരണവുമായി ; ജോയ് മാത്യു!

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ ജോയ്‌ മാത്യു രംഗത്ത്
ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ ‘ഹോം’ സിനിമ അവാർഡിന് പരിഗണിക്കപ്പെടാതെ പോയ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു. ഇന്ദ്രൻസ് നല്ല നടനാണ്, ഹോം നല്ല സിനിമയുമാണ്. പക്ഷേ ജൂറി തിരഞ്ഞെടുത്തവരും മോശക്കാരല്ലന്നാണ് ജോയ്‌ മാത്യു പറഞ്ഞത്.

റോജിൻ തോമസ് സംവിധാനം ചെയ്യ്ത ചിത്രം ‘ഹോം’ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാൽ ഒരുവിഭാഗത്തിൽ പോലും ചിത്രത്തിന് അവാർഡ് ലഭിച്ചില്ല. നിർമ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതിയെത്തുടർന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജോയ്‌ മാത്യുവിന്റെ പ്രതികരണം.

ഇന്ദ്രൻസ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം. ഹോം നല്ല സിനിമയാണെന്നും നമുക്കറിയാം. ജൂറിയുടെ തീരുമാനമാണ് അന്തിമം അതറിഞ്ഞാണല്ലോ അവാർഡിന് അയക്കുന്നത്. ജൂറി തിരഞ്ഞെടുത്തവരാരും മോശക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു ‘ആർക്കറിയാം’ എന്ന സിനിമയിൽ ബിജു മേനോന്റെ മികച്ച പ്രകടനമാണ് കണ്ടതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

ഹോം സിനിമയ്‌ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേർത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാർഡ് നൽകാതിരിക്കാനുള‌ള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു.

വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രൻസ് ചോദിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും നടി രമ്യാ നമ്പീശനും ഇന്ദ്രൻസിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

More in Actor

Trending

Recent

To Top