വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുന്നു! ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകണം; പ്രണയം പറഞ്ഞ് അമൃതയും ഗോപി സുന്ദറും, ഗായികയുടെ പ്രതികരണം
വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുന്നു! ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകണം; പ്രണയം പറഞ്ഞ് അമൃതയും ഗോപി സുന്ദറും, ഗായികയുടെ പ്രതികരണം
വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുന്നു! ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകണം; പ്രണയം പറഞ്ഞ് അമൃതയും ഗോപി സുന്ദറും, ഗായികയുടെ പ്രതികരണം
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇന്നലെ രാത്രി മുതൽ വൈറലായി മാറുകയാണ്. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്തയാണ് ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കിയിരിക്കുകയാണ്. ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു.
പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി. ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു.
“നിങ്ങളെ രണ്ടുപേരെയുമോര്‍ത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിന്‍റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങള്‍ക്കൊപ്പമുണ്ടായതില്‍ വളരെ സന്തോഷം” എന്നാണ് ചിത്രത്തിന് അടിയില്‍ ബിഗ് ബോസില്‍ താരമായിരുന്ന അപര്‍ണ മള്‍ബറി ഈ പോസ്റ്റിന് അടിയില്‍ പ്രതികരിച്ചത്. ‘മൈന്‍’ എന്നാണ് പോസ്റ്റിന് അടിയില്‍ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിക്കോർഡിങ് സ്റ്റുഡിയോയിൽ ഇരുവരും ഇരിക്കുന്ന ചിത്രങ്ങൾ “കമിങ് സൂൺ” എന്ന കുറിപ്പോടെ അമൃത സോഷ്യൽ മീഡിയ പങ്കുവെച്ചിരുന്നു. ഇതാണോ കമിങ് സൂൺ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റും പുതിയ പോസ്റ്റിന് താഴെയെത്തിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...