Malayalam
ഇഷ്ട്ടം പോലെ എല്ലാം ചെയ്യട്ടെ… ടൊവിനോക്ക് ഒപ്പം ഒരു ദിവസം കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് റോഷ്നയുടെ വൈറൽ മറുപടി
ഇഷ്ട്ടം പോലെ എല്ലാം ചെയ്യട്ടെ… ടൊവിനോക്ക് ഒപ്പം ഒരു ദിവസം കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് റോഷ്നയുടെ വൈറൽ മറുപടി
അഡാര്‍ ലൗവിലെ സ്നേഹ മിസ് ആയി എത്തി മലയാളികളുടെ ഇഷ്ട്ട നടിയായി മാറുകയായിരുന്നു റോഷ്ന ആന്‍ റോയ്. ഈ അടുത്താണ് റോഷ്നയുടെയും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
അടുത്തിടെ ഒരു മാധ്യമത്തിന്റെ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. അവതാരക താരത്തോട് ചോദിച്ച ഒരു ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് വൈറലായത്. തന്റെ ക്രഷ് ടോവിനോയാണെന്ന് താരം പറയുന്നുണ്ട്. അപ്പോള്‍ അവതാരക മറുചോദ്യം ചോദിക്കുകയാണ്.’ ടോവിനോയോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ അവസാന ലഭിച്ചാല്‍ എന്ത് ചെയ്യും’ .’ അത് ടോവിനോക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ’ എന്നായിരുന്നു താരത്തിന്റെ മറുപടി.
അപ്രതീക്ഷിതമായ ഈ ഉത്തരം കേട്ട് അവതാരക ആദ്യംഅമ്പരന്നെങ്കിലും പിന്നീട് ഇരുവരും പൊട്ടിച്ചിരിച്ചു. ഗ്ലാമറസ് റോളുകളില്‍ അഭിനയിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് ഞാന്‍ തയ്യാറല്ല എന്നായിരുന്നു നടിയുടെ മറുപടി. പക്ഷേ ലിപ്ലോക്ക് തരംഗങ്ങള്‍ അഭിനയിക്കാന്‍ സംവിധായകന് ആവശ്യപ്പെട്ടാല്‍ അത് ചെയ്യാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി.
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു
