serial
ജിതേന്ദ്രൻ രക്ഷപെടും ഉറപ്പ്; കാട്ടുനിയമം വിനയായി; അമ്പാടിയുടെ ജീവന് കാളീയൻ കാവൽ; വമ്പൻ ട്വിസ്റ്റോടെ അമ്മയറിയാതെ പരമ്പര!
ജിതേന്ദ്രൻ രക്ഷപെടും ഉറപ്പ്; കാട്ടുനിയമം വിനയായി; അമ്പാടിയുടെ ജീവന് കാളീയൻ കാവൽ; വമ്പൻ ട്വിസ്റ്റോടെ അമ്മയറിയാതെ പരമ്പര!
ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് മലയാളികളുടെ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാൾ ആഴ്ചകളായി ആവർത്തിക്കുന്ന സീൻ ആയിരുന്നിട്ടുകൂടി അമ്മയറിയാതെ ആരാധകർ ആകാംക്ഷയ്ക്ക് ഒട്ടും കുറവില്ലാത്തയാണ് പരമ്പര കാട്ടുന്നത്.
അൽപ്പം ലാഗ് ആയി എങ്കിലും സീരിയലിൽ ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നതാണ്.
അമ്പാടിയെ അക്രമിക്കാനായി ജിതേന്ദ്രൻ എത്തുന്ന രംഗങ്ങൾ കാണാനായിരുന്നു എല്ലാ പ്രക്ഷകരും ആഗ്രഹിച്ചത് എങ്കിലും ഇന്ന് കാളീയനെ കുറിച്ച് കാണാനും കാളീയന്റെ തീരുമാനങ്ങൾ കേൾക്കാനും ആരാധകരുണ്ട്. കതിരിനെ എങ്ങനെ അസ്വാസിപ്പിക്കണം എന്നുള്ള ആശങ്കയും ആ പാവം കൂട്ടർക്കുണ്ട്. ഇന്നത്തെ എപ്പിസോഡിൽ വലിയ ഒരു ട്വിസ്റ്റും ഉണ്ട്.
അത് ജിതേദ്രനെ കുറിച്ച് കാളീയൻ അറിയുന്ന രംഗങ്ങളും അലീനയോട് സംസാരിക്കുന്ന ഭാഗങ്ങളുമാണ്. എന്നാൽ… അതിൽ കാളീയനും വൈദ്യർക്കും അബദ്ധം സംഭവിച്ചോ എന്നുള്ളത് വരും എപ്പിസോഡിൽ അറിയാം.. ദൈവത്തിന് തെറ്റ് സംഭവിക്കില്ല എന്നിരുന്നാലും, എന്തിനോ വേണ്ടി ജിതേന്ദ്രന്റെ ആയുസ്സ് നീട്ടിക്കൊടുക്കുകയാണ്…
അമ്പാടിയും ജിതേന്ദ്രനും തമ്മിലുള്ള ആദ്യ ഫൈറ്റ് കഴിഞ്ഞ ശേഷം അമ്പാടിയ്ക്ക് ഇത്രയും വലിയ ആപത്തും അതുപോലെ ജിതേന്ദ്രന് സാരമായ പരിക്കും സംഭവിച്ചപ്പോൾ പോലും ഏറെ നിരാശയാണ് തോന്നിയത്. ഇപ്പോൾ ദേ വീണ്ടും ജിതേന്ദ്രന് രക്ഷപെടാൻ ഒരു വഴി ഒരുങ്ങുകയാണ്. കാട്ടു നിയമം എന്നും പറഞ്ഞ് അയാളെ അവിടെ കെട്ടിയിട്ടാൽ ഉറപ്പായും രക്ഷപെടും .
about ammayariyathe
