serial
നില ബേബി ലാലേട്ടന് കൊടുത്ത പിറന്നാൾ സമ്മാനം കണ്ടോ?; പേർളിയും ശ്രീനിഷും പൊളിച്ചു ; മോഹൻലാലിന് ഇതിലും വലിയ സമ്മാനം വേറെയില്ല!
നില ബേബി ലാലേട്ടന് കൊടുത്ത പിറന്നാൾ സമ്മാനം കണ്ടോ?; പേർളിയും ശ്രീനിഷും പൊളിച്ചു ; മോഹൻലാലിന് ഇതിലും വലിയ സമ്മാനം വേറെയില്ല!
ജനിയ്ക്കുന്നതിന് മുന്‍പേ സ്റ്റാറായ, സ്റ്റാര്‍ കിഡ് ആണ് നില ബേബി. ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും പങ്കുവച്ച പേളി മാണിയും ശ്രീനിഷും ഇപ്പോഴും അത് തുടരുന്നു. നില ബേബിയുടെ വളര്‍ച്ചയുടെ ഓറോ ഘട്ടവും ചിരിയും കളിയും എല്ലാം പേളി യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
ഒന്നര വയസ്സുകാരിയായ നിലയുടെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് ആണ് ആരാധകര്‍ ഏറ്റെടുത്ത് വിജയിപ്പിക്കാറുള്ളത്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വൈറലാവുന്നത് നില മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിച്ച വീഡിയോ ആണ്.
പേളി തന്നെയാണ് വീഡിയോ എടുക്കുന്നത്. മോഹന്‍ലാല്‍ എങ്ങിനെയാണ് എന്ന് ചോദിക്കുമ്പോള്‍ ഒരു ഭാഗം ചരിഞ്ഞ് മറുപടി പറയുകയായിരുന്നു നില. അത് പോലെ തന്നെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഗസ്റ്ററുകളും നില ബേബി കാണിച്ചു. ജസ്റ്റ് റിമംബര്‍ ദാറ്റ് എന്ന സുരേഷ് ഗോപിയുടെ ഐക്കോണിക്ക് രംഗം എല്ലാം കാണിക്കുന്നത് എന്തൊരു ക്യൂട്ട് ആണ്.
ആരാധകര്‍ മാത്രമല്ല, സിനിമ സെലിബ്രിറ്റികളും വീഡിയോയ്ക്ക് കമന്റ് ചെയ്ത് കൊണ്ട് വന്നിട്ടുണ്ട്. അടുത്ത തലമുറയുടെ നടി എന്നാണ് റേബ മോണിക്ക എഴുതിയത്. ദീപ്തി സതി, അനുമോള്‍, ലക്ഷ്മി മേനോന്, പാര്‍വ്വതി കൃഷ്ണ, ദീപ്തി വിധുപ്രതാപ് തുടങ്ങി നിരവധി പേര് കമന്റ് ബോക്സില്‍ എത്തി.
അതേസമയം, വിവാഹത്തിന്റെ മൂന്നാം വാർഷികം ആഘോഷമാക്കാൻ മാലിദ്വീപാണ് പേളിയും ശ്രീനിഷും തിരഞ്ഞെടുത്തിരിക്കുന്നത്. അതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞങ്ങൾക്ക് മൂന്നാം വിവാഹ വാർഷിക ആശംസകൾ! 3 വർഷത്തെ സന്തോഷം, സ്നേഹം, മനസ്സിലാക്കൽ, പഠിച്ചെടുക്കൽ, ബഹുമാനം, വളർച്ച, കൂട്ടുകൂടൽ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ.
ഈ വർഷം ഞങ്ങൾ രണ്ടുപേർക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്. നില എന്നത്തേക്കാളും ഞങ്ങളെ ചേർത്തുനിർത്തുന്ന ‘പശ ‘ആയതിനാൽ, അവളും ഞങ്ങളോടൊപ്പം വന്ന് പാർട്ടി നടത്താൻ തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ ബ്ലസിംഗ് ഫാക്ടറിയായ പേളിഷ് കുടുംബത്തിന് ഒരായിരം നന്ദി,” പേളി കുറിച്ചു.
about pearlee maany
