Connect with us

ആദി കേശവ കോളേജിൽ നിന്നും നീതു അറസ്റ്റിൽ ; അടുത്ത ആഴ്ച്ചയോടെ മിത്ര വധശ്രമ കേസ് പൂർത്തിയാകും; റാണിയമ്മയ്ക്ക് ഭീഷണിയായി മിത്രയും തിരിച്ചെത്തി; വരും ആഴ്ച്ച കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

serial

ആദി കേശവ കോളേജിൽ നിന്നും നീതു അറസ്റ്റിൽ ; അടുത്ത ആഴ്ച്ചയോടെ മിത്ര വധശ്രമ കേസ് പൂർത്തിയാകും; റാണിയമ്മയ്ക്ക് ഭീഷണിയായി മിത്രയും തിരിച്ചെത്തി; വരും ആഴ്ച്ച കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

ആദി കേശവ കോളേജിൽ നിന്നും നീതു അറസ്റ്റിൽ ; അടുത്ത ആഴ്ച്ചയോടെ മിത്ര വധശ്രമ കേസ് പൂർത്തിയാകും; റാണിയമ്മയ്ക്ക് ഭീഷണിയായി മിത്രയും തിരിച്ചെത്തി; വരും ആഴ്ച്ച കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

നല്ല ഒന്നാന്തരം ജനറൽ പ്രൊമോയാണ് ശരിക്കും കൂടെവിടേയ്‌ക്ക് കിട്ടിയിരിക്കുന്നത്. ജസ്റ്റ് ഒരു മിനിറ്റിൽ നാല് സംഭവങ്ങൾ കാണിക്കുന്നുണ്ട്. നിങ്ങൾ അത് ശ്രദ്ധിച്ചോ..? മനോജ് മാമൻ വന്നപ്പോൾ പ്രൊമോയ്ക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. അപ്പോൾ ഇന്നലത്തെ എപ്പിസോഡ് കണ്ട് ത്രില്ലടിച്ച എല്ലാ കൂടെവിടെ പ്രേക്ഷകർക്കും ഇനിയുള്ള കഥയെ കുറിച്ചുള്ള ചർച്ചയിലേക്ക് വരാം .

ഇന്നലത്തെ എപ്പിസോഡ് തീർത്തും റാണിയമ്മയ്ക്ക് തിരിച്ചടികൾ മാത്രമായിരുന്നു. അതിൽ സൂര്യ ക്ലാസ് എടുക്കുന്ന സീനും.. ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം ഉഗ്രൻ ആയിരുന്നു. അല്ലെ.. നല്ല ഒരു സിനിമ കണ്ടിരിക്കുന്ന പോലെ കണ്ടിരിക്കാൻ സാധിച്ച സീൻ ആയിരുന്നു.

പിന്നെ പോലീസുകാരുടെ വരവായിരുന്നു. അവരെ സന്തോഷത്തോടെ കോളേജിൽ സ്വീകരിച്ചിട്ട്.. റാണിയമ്മ ഇന്നലെ ആ പോലീസുകാരനോട് ചോദിച്ചത്.. പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം…? എന്നാണ്…

പിന്നെയുള്ള റാണിയുടെ ആത്മവിശ്വാസം കണ്ടപ്പോഴും സൂര്യയ്ക്ക് അറസ്റ്റ് സംഭവിക്കും എന്ന് തന്നെയാണ് കരുതിയത്. സൂര്യയെ അറസ്റ്റ് ചെയ്ത ശേഷം മിത്രയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ സൂര്യയെ വെറുതെ വിടും എന്നാണ് ഞാൻ ആദ്യം കരുതിയത്, എന്നാൽ കഥ അടിപൊളി…

അവിടെ സൂരജ് സാർ വന്നപ്പോഴാണ് സംഭവം ഗോൾ അടിക്കുന്നത് ഋഷിതന്നെയാണ് എന്ന് മനസിലായത്… പിന്നെയുള്ള സൂരജ് സാറിന്റെ സംസാരം … ഉഫ… പൊളിച്ചു…

പിന്നെ നീതുവിന്റ ചിരി.. നീതു അങ്ങനെ ചിരിച്ചുകൊണ്ട് നിന്നപ്പോൾ തന്നെ നീതുവിനെ ഷോക്ക് ആക്കിക്കൊണ്ട് ആ വാർത്ത.. ഇതിനിടയിൽ സൂര്യയുടെ മുഖത്തെ ഭാവങ്ങൾ ആണ് ശ്രദ്ധിക്കപ്പെട്ടത്… ഋഷി സൂര്യേയുടെ കൈ പിടിച്ചു നിന്ന ആ ഒരു സീൻ എന്റെ സാറെ….

പിന്നെ അവസാനം ആ അപ്പൂപ്പനെ ശേഖരൻ ഓടിക്കുന്നത് കാണാനും നല്ല രസമുണ്ടായിരുന്നു… അപ്പോൾ ഇന്നലത്തെ കഥ അവിടെ വച്ചങ്ങ് അവസാനിച്ചു. എന്നാൽ തിങ്കളാഴ്‌ച്ച അപ്പൂപ്പനിൽ നിന്ന് എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്….

അതോടെ സൂരജ് സാറിന് കേസിലെ എല്ലാം കിട്ടിക്കഴിഞ്ഞു.. അങ്ങനെ കോളേജിൽ വച്ച് ഈ കഥ പറഞ്ഞു കേൾപ്പിച്ച ശേഷം സൂരജ് സാർ ഒരു കാര്യം കൂടി റാണിയമ്മയെ അറിയിക്കുന്നുണ്ട്. മിത്ര തമ്പിയ്ക്ക് പൂർണ്ണമായും ബോധം തിരിച്ചു കിട്ടിയിരിക്കുന്നു എന്ന്. ..

ഇത് കേൾക്കുമ്പോൾ റാണി ഒന്ന് ഞെട്ടുന്നുണ്ട്. അതുപോലെ ഋഷിയ്ക്കും സൂര്യയ്ക്കും അത് വലിയ ഒരു സന്തോഷം ആണ്… ശേഷം നീതുവിന്റെ അറസ്റ്റ് ആണ്… എന്നാൽ കോളേജിൽ വച്ച് നീതുവിനെ അറസ്റ്റ് ചെയ്യരുതെന്നും നീതുവിനെ പറയുന്ന സ്ഥലത്ത് കൊണ്ടെത്തിക്കാം എന്നും റാണിയമ്മ സൂരജ് സാറിനോട് പറയും…

ഇത് കേൾക്കുന്നതും സൂരജ് സാറിന് ദേഷ്യം കൂടുയാണ്… നോ …നോ കോമ്പ്രമൈസ് എന്ന് പറഞ്ഞ് സൂരജ് സാർ റാണിയെ നന്നായി വിരട്ടുന്നുണ്ട്… അങ്ങനെ നീതു അറസ്റ്റിൽ…

കോളേജിൽ നിന്നും തന്നെ നീതുവിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകും./.. ഇനി എന്തക്കെ ചെയ്താലും റാണിയ്ക്ക് നീതുവിനെ രക്ഷിക്കാനാകില്ല.. കാരണം മിത്രയാണ്… മിത്രയെ കൊല്ലുക അല്ലാതെ റാണിയമ്മയ്ക്കും ജഗനും ഒരു രക്ഷയുമില്ല..അപ്പോൾ നാളെ ഫുൾ റിവ്യൂ ആയിട്ട് എത്താം…

about nila baby

More in serial

Trending

Recent

To Top