ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ് ; മോഹൻലാലിന് ജന്മദിനാശംസകളുമായി ഷിബു ബേബി ജോൺ!
ഇന്ന് മലയാളത്തിന്റെ സ്വന്തം മോഹനലാലിന്റെ ജന്മദിനമാണ് . നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് . ഇപ്പോഴിതാ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻ മന്ത്രിയും സുഹൃത്തുമായ ഷിബു ബേബി ജോൺ. മോഹൻ ലാൽ തനിക്ക് സഹോദര തുല്ല്യനാണ്. 35 വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ പരിചയപ്പെട്ടത്. ആ പരിചയം സൗഹൃദമായി വളർന്നു ഇന്നും അത് നിലനിൽക്കുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ ആശംസ കുറിപ്പിൽ ഷിബു ബേബി ജോൺ പറഞ്ഞു. ലോകം ആരാധിക്കുന്ന ആ മഹാകലാകാരനെ ഓർത്ത് അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
62ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. 2021ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചവറയിൽ ഷിബു ബേബി ജോൺ മത്സരിച്ചപ്പോൾ മോഹൻ ലാൽ ആശംസയുമായി എത്തിയിരുന്നു.
’35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്.
അഭിമാനമാണ് ഈ സൗഹൃദം.പ്രിയ സുഹൃത്തിന്പ്രിയപ്പെട്ട ലാലിന്ജന്മദിനാശംസകൾ”- ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻ ലാലിന്റെ ജന്മദിനം പതിവുപോലെ വൻ ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് ഫാൻസ് അസോസിയേഷൻ. ജന്മദിനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകർ അവയവദാന സമ്മതപത്രം നൽകും. ഫാൻസ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാൾ സദ്യയുമൊരുക്കുമെന്നും ആരാധകർ അറിയിച്ചു.
about mohanalal
