Connect with us

അന്ന് രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു! നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു, അതിന് ശേഷം ഞാനൊന്നു മുകളിലേക്ക് പോയി…. അപ്പോള്‍ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത്! ആദ്യമായി ജഗദീഷ് പറയുന്നു

Actor

അന്ന് രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു! നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു, അതിന് ശേഷം ഞാനൊന്നു മുകളിലേക്ക് പോയി…. അപ്പോള്‍ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത്! ആദ്യമായി ജഗദീഷ് പറയുന്നു

അന്ന് രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു! നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു, അതിന് ശേഷം ഞാനൊന്നു മുകളിലേക്ക് പോയി…. അപ്പോള്‍ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത്! ആദ്യമായി ജഗദീഷ് പറയുന്നു

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി രമയുടെ വിയോഗം കുടുംബത്തിനൊപ്പം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന രമ അസുഖ ബാധിതയായി ഏറെ നാളുകളായി കിടപ്പിലായിരുന്നു.
പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന രമയുടെ വിയോഗം മാസങ്ങൾക്ക് മുൻപായിരുന്നു

അര്‍പ്പണബോധമുള്ള ഫൊറന്‍സിക് വിദഗ്ധ, സത്യസന്ധതയും പ്രതിഭയും ഒത്തുച്ചേര്‍ന്ന ഒരു സ്ത്രീ. ഡോ. രമയെ കുറിച്ചും അവരുടെ കണ്ടെത്തലുകളെക്കുറിച്ചും വിചാരണക്കോടതിയിലെ ജഡ്ജിമാര്‍ക്കുള്ളത് വലിയ മതിപ്പായിരുന്നു. ഡോ. രമയെ കുറിച്ച് പറയാൻ അഭിഭാഷകർക്കും, സഹപ്രവർത്തകർക്കും, സിനിമ മേഖലയിലുള്ളവർക്കും എല്ലാം നൂറുനാവാണ്. എന്തിന് സ്വന്തം ഭാര്യയെ കുറിച്ച് പറയാൻ ജഗദീഷിനും പോലും 100 എപ്പിസോഡ് മതിയാവില്ലെന്നാണ് താരം പറഞ്ഞത്.

ഇപ്പോൾ ഭാര്യയുടെ ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് മനസ്സ് തുറന്നത്.

എല്ലാ ദിവസവും വെളുപ്പിനെ നാല് മണിയ്ക്ക് രമ ഉണരും. നേരേ ഹെൽത്ത് ക്ലബ്ബിലേക്ക് പോയ ശേഷം തിരിച്ചെത്തി രാവിലത്തെ ഭക്ഷണവും ഉച്ചഭക്ഷണവും തയാറാക്കി ടിഫിൻ പാക്ക് ചെയ്യും. രമക്ക് ജോലി കിട്ടിയപ്പോൾ ഞാനൊരു സ്കൂട്ടർ വാങ്ങിയിരുന്നു. രമയെ കൊണ്ടു വിട്ടിട്ട് ഞാൻ കോളേജിലേക്ക് പോകുകയായിരുന്നു പതിവ്.

സർവീസിൽ കയറുമ്പോൾ രമ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. കേസ് സംബന്ധിച്ച് കോടതിയിൽ മൊഴി കൊടുക്കാൻ പോകേണ്ടി വരാറുണ്ട്. അതിനാൽ പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കുമായിരുന്നു.വൈകിട്ട് അത്താഴം തയാറായാൽ കുളിച്ചു ലിവിങ് റൂമിൽ വരും. അസുഖം വരുന്നതു വരെ വീട്ടിൽ ജോലിക്കാരെ നിർത്താൻ രമ സമ്മതിച്ചിരുന്നില്ല. ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോൾ പറഞ്ഞ മറുപടി വല്ലായ്മയുണ്ടാക്കി.

അന്ന് രമ ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോർട്ടം ചെയ്തു, ടേബിളിൽ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളിൽ ജനിക്കും മുൻപേ മരിച്ചു പോയ കുഞ്ഞുജീവൻ രമയെ അന്ന് അസ്വസ്ഥയാക്കുകയായിരുന്നു.

മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടുമായിരുന്നു. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ട്. രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു, ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും…’ എന്നായിരുന്നു രമ നൽകിയ മറുപടി.

‘രോഗത്തിന്റെ കാര്യം പറഞ്ഞ് ഇടയ്ക്കു സങ്കടപ്പെടുമായിരുന്നു. ‘ഞാന്‍ ചെയ്ത കര്‍മം വച്ച് എനിക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല’ എന്നൊരിക്കല്‍ പറഞ്ഞു. ‘തീരെ ചെറിയ കുട്ടികള്‍ക്കൊക്കെ മാരകരോഗങ്ങ ള്‍ വരുന്നത് എന്തു തെറ്റ് ചെയ്തിട്ടാണ്’ എന്നു ചോദിച്ചെങ്കിലും കേട്ട ഭാവം നടിച്ചില്ല. അപ്പോള്‍ എനിക്കൊരു തമാ ശ തോന്നി.

‘മരണത്തിനു ശേഷം നമുക്ക് ഒരുമിച്ച് കാണാന്‍ പറ്റില്ല’ എന്ന് രമയോടു പറഞ്ഞു. അവള്‍ ചോദ്യഭാവത്തി ല്‍ നോക്കി. ‘നീ സ്വര്‍ഗത്തിലും ഞാന്‍ നരകത്തിലും ആയിരിക്കില്ലേ’ എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചെങ്കിലും അവള്‍ ചിരിക്കാതെ മൗനമായി ഇരുന്നു. ആ മൗനത്തിന്റെ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. രമയുടെ വേര്‍പാടോടെ നഷ്ടപ്പെട്ടത് എന്റെ ലോകമാണെന്ന് ജഗദീഷ് പറയുന്നു.

രണ്ടു വര്‍ഷത്തിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മിക്കവാറും കിടപ്പു തന്നെ. ലിവിങ് റൂമില്‍ തന്നെയാണ് രമയുടെ കട്ടില്‍. കൊച്ചുമക്കളൊക്കെ ബെഡില്‍ കയറി കിടക്കും. ഞങ്ങള്‍ വഴക്കു പറയുമ്പോള്‍ രമ അവരെ കെട്ടിപ്പിടിക്കും. മരുന്നുകള്‍ മുടക്കിയില്ല, മൂന്നു ദിവസത്തിലൊരിക്കല്‍ ഫിസിയോതെറപ്പിസ്റ്റ് വീട്ടില്‍ വന്ന് എക്‌സര്‍സൈസ് ചെയ്യിച്ചു. ഇതിനിടെ നെടുമുടി വേണു ചേട്ടനും കെപിഎസി ലളിത ചേച്ചിയുമൊക്കെ പോയത് വലിയ വിഷമം ആയി.

അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു. അതിനു ശേഷമാണ് ഞാനൊന്നു മുകളിലേക്ക് പോയത്. അപ്പോള്‍ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ടു. ഇറങ്ങിവരുമ്പോള്‍ കാണുന്നത് രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ്. മോളും ഭര്‍ത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആണ് മരണകാരണമെന്നും ജഗദീഷ് വെളിപ്പെടുത്തി

Continue Reading
You may also like...

More in Actor

Trending

Recent

To Top