News
‘പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു; പ്രണയം തുറന്നു പറഞ്ഞത് ആ വ്യക്തിയോട്;, ഗായത്രി സുരേഷിന്റെ പ്രണയം വീണ്ടും വൈറലാകുന്നു!
‘പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു; പ്രണയം തുറന്നു പറഞ്ഞത് ആ വ്യക്തിയോട്;, ഗായത്രി സുരേഷിന്റെ പ്രണയം വീണ്ടും വൈറലാകുന്നു!
സോഷ്യൽ മീഡിയ ട്രോളുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മലയാള നായികയാണ് ഗായത്രി സുരേഷ്. ഇന്ന് താരത്തെ ബഹുമാനത്തോടെയാണ് സോഷ്യൽ മീഡിയ ട്രോളന്മാർ കാണുന്നത്. പ്രണവിനോടുള്ള പ്രണയം തുറന്നു പറഞ്ഞതുമുതൽ സ്ഥിരം ചർച്ചയാണ് ഗായത്രി.
വളരെ നിഷ്ക്കളങ്കമായ താരത്തിന്റെ വാക്കുകളാണ് മലയാളികൾക്ക് ഇഷ്ടം. പ്രണവിനെ പ്രണയിക്കുന്നതിനു മുന്നേ തന്നെ മറ്റൊരു പ്രണയം ഉണ്ടെന്നാണ് ഇപ്പോൾ ഗായത്രി വെളിപ്പെടുത്തുന്നത്. ഇതും ട്രോളന്മാർക്ക് തൂക്കാൻ ഉള്ള വകയാകാൻ ആണ് സാധ്യത.
തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ ഗായത്രി. ജെ.ബി.ജങ്ഷനില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗായത്രി ഇക്കാര്യത്തെക്കുറിച്ച് മനസ്സു തുറന്നത്. ഗായത്രിക്കൊപ്പം നടി ജുവല്‍ മേരിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ജോണ്‍ ബ്രിട്ടാസ് ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടെയായിരുന്നു ഗായത്രി തന്റെ ആദ്യ പ്രണയം നടന്‍ പൃഥ്വിരാജാണെന്ന് വെളിപ്പെടുത്തിയത്. ‘പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു.’ ഗായത്രി വ്യക്തമാക്കുന്നു.
കൂടാതെ പൃഥ്വിരാജ് സിനിമാനടന്‍ ആയില്ലായിരുന്നുവെങ്കില്‍ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഗായത്രി പറയുന്നു. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമെല്ലാം സിനിമാനടന്മാര്‍ ആയില്ലായിരുന്നുവെങ്കില്‍ വലിയ ബിസിനസുകാരായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നു.
വരാന്‍ പോകുന്ന ഒരു സിനിമയില്‍ ഒരു മോഡലിന്റെ വേഷം ലഭിച്ചാല്‍ അതില്‍ ബിക്കിനി ധരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയായിരുന്നു ഗായത്രിയുടെ മറുപടി.
അതുപോലെ ഗായത്രിയുടെ ലിപ്സ്റ്റിക്കുകളോടുള്ള താത്പര്യത്തെക്കുറിച്ചും താരം തുറന്നു പറയുന്നു. ‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം ഓറഞ്ചാണ്. എവിടെപ്പോയാലും ലിപ്സ്റ്റിക്ക് ഇടും. ഈ ചുണ്ടില്‍ എന്താണ് തേച്ചുവെച്ചിരിക്കുന്നത് എന്നൊക്കെ പലരും ചോദിക്കാറുണ്ട്.’ ഗായത്രി പറയുന്നു.
മുന്‍പ് മറ്റൊരഭിമുഖത്തിലും ഗായത്രി തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഏതെങ്കിലും സിനിമാ താരത്തോട് പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഗായത്രി നല്‍കിയ മറുപടി. ആരാണ് അയാള്‍ എന്ന് ചോദിച്ചുവെങ്കിലും ആരെന്ന് ഗായത്രി പറഞ്ഞില്ല. അതേസമയം നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. എന്തായിരുന്നു പ്രതികരണം എന്ന് ചോദിച്ചപ്പോള്‍ മൂപ്പര്‍ക്കും ഇഷ്ടമായിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്.
സോഷ്യല്‍ മീഡിയയിലെ താരമാണ് ഗായത്രി സുരേഷ്. നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ ഗായത്രിക്ക് നേരിടേണ്ടിവന്നത് വലിയ തോതിലുള്ള സോഷ്യല്‍ മീഡിയ ട്രോളുകളെയായിരുന്നു. അന്നത് വലിയ വാര്‍ത്തയായി. പിന്നാലെ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ലൈവ് വീഡിയോയിലൂടെ ഗായത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനും നടി കുറേ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു.നുള്ള ഗായത്രിയുടെ സിനിമ.
about gayathri
