Connect with us

വരയൻ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു; കലിപ്പക്കരയിലെ കലിപ്പൻ പുരോഹിതൻ വന്നതിന്റെ ഉദ്ദേശം; മലയാള സിനിമാപ്രേമികൾ കണ്ടിരിക്കേണ്ട സിനിമ ; വരയൻ ആദ്യ പ്രതികരണം!

serial

വരയൻ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു; കലിപ്പക്കരയിലെ കലിപ്പൻ പുരോഹിതൻ വന്നതിന്റെ ഉദ്ദേശം; മലയാള സിനിമാപ്രേമികൾ കണ്ടിരിക്കേണ്ട സിനിമ ; വരയൻ ആദ്യ പ്രതികരണം!

വരയൻ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു; കലിപ്പക്കരയിലെ കലിപ്പൻ പുരോഹിതൻ വന്നതിന്റെ ഉദ്ദേശം; മലയാള സിനിമാപ്രേമികൾ കണ്ടിരിക്കേണ്ട സിനിമ ; വരയൻ ആദ്യ പ്രതികരണം!

മലയാള സിനിമയിൽ ഇതിനോടകം തന്നെ പുരോഹിതന്മാരെ പ്രമേയമാക്കി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. നന്മയുള്ള, വാത്സല്യനിധികളായ, ചൂടന്മാരായ അച്ചന്മാരെ പല സിനിമകളിലായി നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു. അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ” വരയൻ സിനിമയിലെ ഫാദർ എബി കപ്പൂച്ചിൻ. സത്യം സിനിമാസ് അവതരിപ്പിച്ചിരിക്കുന്ന ചിത്രം പ്രേമചന്ദ്രൻ എ.ജിയാണ് നിർമിച്ചിരിക്കുന്നത്.

ഈ അച്ഛൻ ഒരു കലാകാരനാണ്, നന്മനിറഞ്ഞവനാണ്. പക്ഷേ കലിപ്പാവേണ്ട സ്ഥലത്ത് ഫാ. എബി കപ്പൂച്ചിനച്ചനേക്കാൾ കലിപ്പൻ വേറെയുണ്ടാവില്ല. പറഞ്ഞുവരുന്നത് ഫാദർ ഡാനി കപ്പൂച്ചിന്റെ തിരക്കഥയിൽ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ എന്ന ചിത്രത്തേക്കുറിച്ചാണ്.

മറ്റു നായകന്മാർ ഉള്ള ചിത്രങ്ങളിൽ ഷൈൻ ചെയ്യുന്ന പുരോഹിത കഥാപാത്രങ്ങളെയാണ് നമ്മൾ ഇതുവരെ കണ്ടത്. അതിൽ നിന്നെല്ലാം വ്യത്യസ്തനായ മാസ് കാണിക്കുന്ന പുരോഹിതനെയാണ് വരയനിൽ കാണാനാവുക. പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയക്കുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ കലിപ്പക്കര എന്ന ദ്വീപ് പ്രദേശത്തെ പള്ളിയിലേക്ക് വികാരിയായി വരുന്ന ഫാദർ എബി കപ്പൂച്ചിൻ ആ ​ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയന്റെ ആകെത്തുക.

വളരെ പെട്ടന്നുതന്നെ കഥയിലേക്ക് കടക്കുന്നുണ്ട്. കലിപ്പക്കരയുടെ പൊതുചിത്രം പറഞ്ഞുകൊണ്ട് തുടങ്ങുന്ന ചിത്രം എബി കപ്പൂച്ചിനെത്തുന്നതോടെ സംഭവബഹുലമാവുന്നു. ആരാണ് ഈ പുരോഹിതനെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് പിന്നീട് ചിത്രം സഞ്ചരിക്കുന്നത്. അലസനെന്ന് തോന്നിപ്പിക്കുന്ന എബി കപ്പൂച്ചിന് കലിപ്പക്കരയിലെത്തിയ ശേഷമാണ് എന്താണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിയാനാവുന്നത്. ഈ വസ്തുതയിലൂന്നിയാണ് പിന്നീട് വരയന്റെ സഞ്ചാരം.

ഫാ. എബി കപ്പൂച്ചിനായി മികച്ച പ്രകടനമാണ് സിജു വിൽസൺ നടത്തിയിട്ടുള്ളത്. കലിപ്പക്കരയിലെ പുരോഹിതന്റെ കുസൃതികളും ഹീറോയിസവുമെല്ലാം കൃത്യമായി പ്രേക്ഷകനിലെത്തിക്കാൻ സിജുവിനായിട്ടുണ്ട്. സിജുവിന്റെ കരിയറിലെ വേറിട്ടവേഷം കൂടിയായിരിക്കും ഫാ. എബി കപ്പൂച്ചിൻ. ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ബിന്ദു പണിക്കർ, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യൂ എന്നിവരും അവരവരുടെ വേഷം ഭം​ഗിയാക്കി.

about koodevide

More in serial

Trending

Recent

To Top