TV Shows
‘റോബിനും ദില്‍ഷയും നല്ല മാച്ചാണ്, മേഡ് ഫോര്‍ ഈച്ച് അദർ, സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയിട്ടുണ്ട്’…ദിൽഷയുടെ സഹോദരിയുടെ ആദ്യ പ്രതികരണം
‘റോബിനും ദില്‍ഷയും നല്ല മാച്ചാണ്, മേഡ് ഫോര്‍ ഈച്ച് അദർ, സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയിട്ടുണ്ട്’…ദിൽഷയുടെ സഹോദരിയുടെ ആദ്യ പ്രതികരണം
ബിഗ് ബോസ് സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ രണ്ടുപേരാണ് ഡോ.റോബിനും ദിൽഷയും. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള സംസാരം പുറത്ത് നടക്കുന്നുണ്ടെങ്കിലും ദിൽഷ ഇപ്പോഴും ഡോക്ടർക്ക് പിടികൊടുത്തിട്ടില്ല എന്നതാണ് വാസ്തവം.
റോബിനും ദില്‍ഷയും വിവാഹം കഴിക്കണമെന്ന് പോലും ആഗ്രഹിക്കുന്നവര്‍ പുറത്തുണ്ടെന്നാണ് സഹോദരിയിപ്പോള്‍ പറയുന്നത്. ചിലർ ഇരുവരുടെയും പേരിൽ സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയിട്ടുണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുവേ ദിൽഷയുടെ സഹോദരി വ്യക്തമാക്കി.
ദില്‍ഷയുടെ ലവ് ട്രാക്കിനെ പറ്റി വീട്ടിലെ സംസാരമിങ്ങനെഎന്നുള്ള ചോദ്യത്തിന് സഹോദരിയുടെ മറുപടി ഇങ്ങനെയായിരുന്നു
ദിലുവിന്റെ ലവ് ട്രാക്കിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കത് തമാശയാണ്. അച്ഛനും അമ്മയും അങ്ങനെയേ എടുത്തിട്ടുള്ളു. ദിലുവിന് കല്യാണം കഴിക്കാന്‍ ഇഷ്ടമില്ലെന്ന് തോന്നുന്നു. ഒരിക്കല്‍ ദില്‍ഷയുടെ പ്രൊഫൈല്‍ മാട്രിമോണിയല്‍ സൈറ്റില്‍ ഞാന്‍ കൊടുത്തിരുന്നു. അതിലൊരാള്‍ ആലോചനയുമായി തിരിച്ച് വിളിച്ചു. ആ സമയത്ത് അവള്‍ എന്റെ കൂടെയുണ്ട്. എന്താണ് പറയേണ്ടതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. ഇപ്പോള്‍ വീട്ടിലില്ല. പിന്നീടൊരു ദിവസം വരാന്‍ പറഞ്ഞ് വെച്ചു. അതവള്‍ക്ക് മനസിലായി. എന്നെ കൊന്നില്ലെന്നേയുള്ളു. കല്യാണം കഴിക്കാന്‍ സമയം ആയിട്ടില്ലെന്നും ആവുമ്പോള്‍ പറയാമെന്നാണ് അവള്‍ പറഞ്ഞിട്ടുള്ളത്. ഒരു വര്‍ഷത്തെ സമയത്തിനുള്ളില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തട്ടേ എന്നും ചേച്ചി പറയുന്നു.
റോബിനെ കല്യാണം ആലോചിച്ചാലോ എന്ന് പറയുമോ?
അതിനെ കുറിച്ച് എനിക്ക് അറിയില്ല. അവളെന്തായാലും അങ്ങനെ പറയാന്‍ സാധ്യതയില്ല. ഇനിയിപ്പോള്‍ അങ്ങനെ പറയുമോന്ന് നോക്കാമെന്നും ചേച്ചി പറയുന്നു. റോബിന്റെയും ദില്‍ഷയുടെയും പ്രണയനിമിഷങ്ങള്‍ എന്ന് പറഞ്ഞ് യൂട്യൂബിലൂടെയും മറ്റുമൊക്കെ വീഡിയോസ് വരാറുണ്ട്. അതൊരു സിനിമ കാണുന്നത് പോലെയാണ് ഞങ്ങള്‍ കാണുന്നത്. അവിടെ അനിയത്തിയാണെന്ന് തോന്നിയിട്ടില്ല. തുടക്കത്തില്‍ ബിഗ് ബോസിനുള്ളില്‍ ഉള്ളവര്‍ റോബിനെയും ദില്‍ഷയെയും തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോള്‍ കുറേ മാറ്റം വന്നു. ധന്യ, റോണ്‍സന്‍ ഓക്കെ മാറി. റോണ്‍സനെ ദിലുവിനെ മുന്നേ അറിയാം. പക്ഷേ റോണ്‍സന്‍ വരെ ദിലുവിനെ കുറിച്ച് മോശമായി പറഞ്ഞത് എനിക്ക് വിഷമമായെന്നാണ് ചേച്ചി പറയുന്നത്
സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയിട്ടുണ്ട്.. റോബിനും ദില്‍ഷയും നല്ല മാച്ചാണ്, മേഡ് ഫോര്‍ ഈച്ച് അദറാണ്. നിങ്ങള്‍ എങ്ങനെയെങ്കിലും അവരെ കെട്ടിക്കണം തുടങ്ങി ഒത്തിരി മെസേജുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വരാറുണ്ട്. അവര്‍ രണ്ടാളുടെയും പേരില്‍ സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയവരുണ്ട്. എന്നിട്ട് അതിന്റെ രസീത് ഞങ്ങള്‍ക്ക് അയച്ച് തന്നതായി സഹോദരി വ്യക്തമാക്കി.
എന്ത് കാര്യത്തിനും പെട്ടെന്ന് ഇമോഷണല്‍ ആകുന്ന വ്യക്തിയാണ് ദില്‍ഷ. അച്ഛന്‍ ദിലൂ എന്ന് വിളിച്ചാല്‍ മതി. അപ്പോഴെക്കും അവള്‍ കരയാന്‍ തുടങ്ങും. ബിഗ് ബോസില്‍ അവള്‍ കരയുന്ന സീനുകള്‍ ഒന്നും കാണാറില്ല. അതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്നാണ് സഹോദരി പറഞ്ഞത്.
