Connect with us

ദിൽഷയുടെ ജീവിതത്തിലെ ഒരേയൊരു ക്രഷ്; മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ആ ധനികനായ വ്യക്തി ആരായിരിക്കും?; അങ്ങനെ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെയുണ്ടാകില്ലായിരുന്നു ;ദിൽഷയുടെ വെളിപ്പെടുത്തതിൽ നടുങ്ങി പ്രേക്ഷകർ!

TV Shows

ദിൽഷയുടെ ജീവിതത്തിലെ ഒരേയൊരു ക്രഷ്; മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ആ ധനികനായ വ്യക്തി ആരായിരിക്കും?; അങ്ങനെ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെയുണ്ടാകില്ലായിരുന്നു ;ദിൽഷയുടെ വെളിപ്പെടുത്തതിൽ നടുങ്ങി പ്രേക്ഷകർ!

ദിൽഷയുടെ ജീവിതത്തിലെ ഒരേയൊരു ക്രഷ്; മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ആ ധനികനായ വ്യക്തി ആരായിരിക്കും?; അങ്ങനെ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെയുണ്ടാകില്ലായിരുന്നു ;ദിൽഷയുടെ വെളിപ്പെടുത്തതിൽ നടുങ്ങി പ്രേക്ഷകർ!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ മലയാളികൾക്കിടയിൽ സംസാര വിഷയമായ താരമാണ് ദില്‍ഷ. റോബിനുമായും ബ്ലെസ്ലിയുമായുള്ള ദില്‍ഷയുടെ സൗഹൃദമാണ് ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചകള്‍ ക്ക് വഴിവച്ചത് .

ഇതിനിടെയിരുന്നു വൈല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസുമായി ഈ വിഷയത്തില്‍ ദില്‍ഷ വഴക്കിടുന്നത്. താന്‍ പ്രണയ നാടകം കളിച്ച് നില്‍ക്കുകയല്ലെന്ന് ദില്‍ഷ വ്യക്തമായി തന്നെ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന തരത്തിലാണ് പിന്നീടുള്ള ദില്‍ഷുടെ പല പ്രവർത്തികളും.

നിമിഷ പോയതോടെ ദില്‍ഷ ജാസ്മിനുമായി കൂടുതല്‍ അടുക്കുന്നതും റോബിനുമായി നിരന്തരം വഴക്കിടുന്നതുമെല്ലാം ബിഗ് ബോസ് വീട്ടിൽ മലയാളികൾ കണ്ടതാണ് . ഇന്നും റോബിനും ദില്‍ഷയും തമ്മില്‍ പിണങ്ങിയിരുന്നു. ബ്ലെസ്ലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും പിണങ്ങുന്നത്. പിന്നാലെ ദില്‍ഷ ജാസ്മിനും അപര്‍ണയ്ക്കും അരികിലേക്ക് വന്നിരിക്കുകയാണ്.

അല്‍പ്പനേരം കഴിഞ്ഞതും റോബിന്‍ പുറകെ വരികയും ദില്‍ഷയോട് വാ ഒരു കാര്യം പറയാനുണ്ട് എന്ന് പറയുകയും ചെയ്തു. എന്നാല്‍ വരൂല എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ഇതിനിടെ ജാസ്മിനും അപര്‍ണയും ചേര്‍ന്ന് ദില്‍ഷയോട് റോബിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. എനിക്കങ്ങനെ പെട്ടെന്ന് ഒരാളെ കേറി പ്രണയിക്കാനൊന്നും പറ്റില്ലെന്ന് ദില്‍ഷ പറയുമ്പോള്‍ പെട്ടെന്നല്ലല്ലോ, ഇത് കഴിയുമ്പോഴേക്കും മൂന്ന് മാസം കഴിയില്ലേ എന്ന് ചോദിക്കുന്നുണ്ട്.

പിന്നാലെ ദില്‍ഷ തന്റെ ക്രഷിനെക്കുറിച്ച് ഇരുവരോടുമായി മനസ് തുറക്കുകയായിരുന്നു. എനിക്ക് ഇതിന് മുമ്പ്, ആരാണെന്ന് ഞാന്‍ പറയുന്നില്ല, എന്റെ ഫ്രണ്ടാണ്. എന്നെ ഭയങ്കര കാര്യമാണ്. എനിക്ക് ജീവിതത്തില്‍ ഒരാളോട് ക്രഷ് തോന്നിയത് അവനോട് മാത്രമായിരുന്നു. എന്നാണ് ദില്‍ഷ പറയുന്നത്.

അഞ്ചെട്ട് വര്‍ഷത്തെ സൗഹൃദമായിരുന്നു. അവനും ബിഗ് ബോസും തമ്മില്‍ ഒരു ബന്ധമുണ്ട്. അവന്റെ കല്യാണം ഒക്കെ കഴിഞ്ഞു. എന്താണെന്ന് വച്ചാല്‍ അവന്‍ ഭയങ്കര റിച്ചാണ്. വെരി വെരി റിച്ച്. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് ദില്‍ഷ പറയുന്നു.

ഞങ്ങള്‍ ഭയങ്കര ക്ലോസായിരുന്നു. ഫുള്‍ ടൈം തല്ല് അടിയൊക്കെയായിരുന്നു. എന്റെ അതേ സ്വഭാവമുള്ള ഒരാള്‍ ആയിരുന്നുവെന്നും ദില്‍ഷ പറയുന്നു. പിന്നെ എന്തുകൊണ്ട് കല്യാണം കഴിച്ചില്ലെന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ വലിയൊരു കഥയാണ്. അവനാണ് എന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരിക്കലും നടക്കാത്ത കാര്യമാണ്. അങ്ങനെ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെയുണ്ടായിരുന്നില്ലെന്നുമായിരുന്നു ദില്‍ഷ പറയുന്നത്. അവന്‍ ഇപ്പോള്‍ കല്യാണം കഴിച്ചത് അവനേക്കാള്‍ കോടീശ്വരിയായൊരാളെയാണെന്നും ദില്‍ഷ പറയുന്നുണ്ട്.

അതേസമയം, ബിഗ് ബോസുമായി ബന്ധമുള്ള ആ വ്യക്തി ആരെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ ബിഗ് ബോസിൽ മത്സരിക്കാൻ വന്നിട്ടുള്ള നിലവിൽ വിവാഹിതനായ ധനികനായ ആ വ്യക്തി ആരായിരിക്കും. എന്നുള്ള പോസ്റ്റുകൾ വൈറലാകുന്നുണ്ട്…

about bigg boss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top