Connect with us

അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു’. ‘ഈ അമ്മച്ചി ഒരിക്കലും നന്നാവില്ല; സുമിത്രയെ തറപറ്റിക്കാന്‍ വീണ്ടും പദ്ധതിയിട്ട് വേദികയും സരസ്വതിയമ്മയും; കുടുംബവിളക്കിലെ കഥയ്ക്ക് ഒരു മാറ്റവുമില്ല!

serial

അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു’. ‘ഈ അമ്മച്ചി ഒരിക്കലും നന്നാവില്ല; സുമിത്രയെ തറപറ്റിക്കാന്‍ വീണ്ടും പദ്ധതിയിട്ട് വേദികയും സരസ്വതിയമ്മയും; കുടുംബവിളക്കിലെ കഥയ്ക്ക് ഒരു മാറ്റവുമില്ല!

അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു’. ‘ഈ അമ്മച്ചി ഒരിക്കലും നന്നാവില്ല; സുമിത്രയെ തറപറ്റിക്കാന്‍ വീണ്ടും പദ്ധതിയിട്ട് വേദികയും സരസ്വതിയമ്മയും; കുടുംബവിളക്കിലെ കഥയ്ക്ക് ഒരു മാറ്റവുമില്ല!

ടെലിവിഷന്‍ പ്രേക്ഷകർക്കിടയിൽ വളരെപ്പെട്ടന്ന് ഇടം പിടിച്ച സീരിയൽ ആണ് കുടുംബവിളക്ക് . ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും പ്രതിസന്ധികളെ ഒറ്റയ്ക്ക് തരണം ചെയ്ത് ധൈര്യത്തോടെ മുന്നോട്ടു ജീവിക്കുന്ന സുമിത്ര എന്ന കുടുംബിനിയുടെ കഥ പറയുകയാണ് ഈ സീരിയലില്‍.

സുമിത്രയുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു കടന്നുവന്ന വേദികയാണ് കഥയിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത്. ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥിനെ തന്റെ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത വേദികയുടെ കുത്സിത പ്രവൃത്തികള്‍ ഇപ്പോഴും തുടരുകയാണ്. അതിനു കൂട്ടുപിടിയ്ക്കുന്നതാകട്ടെ അമ്മായിയമ്മ സരസ്വതിയേയും. ഒരിക്കല്‍ എട്ടിന്റെ പണി കിട്ടി അമ്മായിയമ്മ കിടപ്പിലായെങ്കിലും അഹങ്കാരത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല.

അച്ചാച്ചന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാനിരിക്കുകയാണ് കുടുംബവിളക്കിലെ കഥാപാത്രങ്ങൾ . അതിനായി തയ്യാറെടുപ്പുകളും നടത്തുകയാണ്. അതിനിടെ ശ്രീനിലയത്തില്‍ കയറിവന്ന വേദിക എല്ലാവര്‍ക്കു സമ്മാനപ്പൊതികള്‍ കൊടുക്കുന്നു. എല്ലാവര്‍ക്കും കൊടുത്തുകഴിഞ്ഞപ്പോള്‍ സുമിത്രയ്ക്ക് മാത്രം ഒന്നും വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ വേദിക സുമിത്രയെ പുച്ഛിച്ചു സംസാരിക്കുന്നു.

ഇതുകേട്ട് എല്ലാവരും അമ്പരക്കുകയാണ്. ഉള്ളാലേ ചിരിച്ച സരസ്വതിയമ്മ മുന വെച്ച് സുമിത്രയോട് സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം കണ്ട് ദേഷ്യം പൂണ്ട പ്രതീഷ് തങ്ങള്‍ക്ക് വേദിക വാങ്ങിത്തന്ന സമ്മാനങ്ങള്‍ വേണ്ടെന്നും എല്ലാം എടുത്തുകൊണ്ടുപോയിക്കൊള്ളാനും ആവശ്യപ്പെടുന്നു.

ഇതുകേട്ട് വേദിക സാധനങ്ങളെല്ലാമെടുത്ത് വീട് വിട്ടിറങ്ങുകയാണ്. സുമിത്രയോട് ഇതിനെല്ലാം കണക്കു ചോദിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിത്തന്നെയാണ് വേദിക വീട് വിട്ടിറങ്ങുന്നത്. സുമിത്രയോടുള്ള തന്റെ ദേഷ്യം ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനോട് പറഞ്ഞു തീര്‍ക്കുകയാണ് വേദിക. വിളിയ്ക്കാത്ത പരിപാടിയ്ക്ക് പോകുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ വേദിക ഇനി അങ്ങോട്ടേക്ക് പോയി നാണം കെടാനില്ലെന്ന് പറയുന്നു. ആശ്വസിപ്പിക്കാന്‍ നോക്കിയ സിദ്ധാര്‍ത്ഥിന് ഒടുവില്‍ പിന്തിരിയേണ്ടി വന്നു.

അതേസമയം ശ്രീനിലയത്തിലെ പിറന്നാള്‍ ആഘോഷം കുളമാക്കാന്‍ പുതിയ പ്ലാനുമായി എത്തുകയാണ് വേദിക. അതിനു കൂട്ടുപിടിയ്ക്കുന്നതാകട്ടെ അമ്മായിയമ്മ സരസ്വതിയേയും. വേദികയുടെ പുതിയ നീക്കം അറിഞ്ഞ് വലിയ സന്തോഷത്തിലിരിക്കുകയാണ് സരസ്വതി. പിറന്നാള്‍ ആഘോഷത്തിനിടെ സുമിത്രയെ തറപറ്റിക്കാന്‍ അടുത്ത എന്ത് പദ്ധതിയാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നതെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സീരിയലിന്റെ പ്രമോയ്ക്ക് നിരവധി പ്രേക്ഷകരാണ കമന്റ് ചെയ്തിരിക്കുന്നത്. ‘അപ്പോള്‍ സരസ്വതിയമ്മയ്ക്ക് കിട്ടിയതൊന്നും പോരേ? അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു’. ‘ഈ അമ്മച്ചി ഒരിക്കലും നന്നാവില്ല, ഇത്രയൊക്കെ വേദിക അമ്മച്ചിയെ ചെയ്തിട്ടും വീണ്ടും വീണ്ടും വേദികപുരാണം പാടുകയാണല്ലോ, കഷ്ടം തന്നെ’, ‘ഈ സീരിയലിലെ ഏറ്റവും വലിയ സൈക്കോ ഈ സരസ്വതിയമ്മയാണ്’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

നിരവധി നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കുടുംബവിളക്ക് സീരിയല്‍ ഓരോ എപ്പിസോഡിലും മുന്നേറുന്നത്. ചിലപ്പോഴൊക്കെ സീരിയലിന്റെ നെഗറ്റീവിറ്റിയെക്കുറിച്ചും നിലവാരത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ കമന്റ് ചെയ്യാറുണ്ട്. എന്നിരുന്നാലും മിക്ക വാരങ്ങളിലും മികച്ച റേറ്റിങ്ങോടെയാണ് കുടുംബവിളക്ക് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. മിനിസ്‌ക്രീനിലെ മുന്‍നിര താരങ്ങളാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

about kudumbavilakku

More in serial

Trending

Recent

To Top