TV Shows
ആ സർപ്രൈസ് പൊളിഞ്ഞു ; ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ ആര്യ എത്തുന്നു, മലയാളികൾ ആഗ്രഹിച്ച നിമിഷം; ആര്യ ബഡായി എത്തിയാൽ ബിഗ് ബോസ് പൊളിക്കും!
ആ സർപ്രൈസ് പൊളിഞ്ഞു ; ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ ആര്യ എത്തുന്നു, മലയാളികൾ ആഗ്രഹിച്ച നിമിഷം; ആര്യ ബഡായി എത്തിയാൽ ബിഗ് ബോസ് പൊളിക്കും!
ബിഗ് ബോസ് സീസണ് നാല് നൂറ് ദിവസം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്താന്‍ വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. ബിഗ് ബോസ് ഹൗസിലെനില നില്പ്പിന് വേണ്ടി ശക്തമായ പോരാട്ടം നടക്കുകയാണ്. എല്ലാവരുടേയും ആഗ്രഹം നൂറ് ദിവസം നില്‍ക്കണം എന്നതാണ്. ഇതിനായി എല്ലാ ശ്രമങ്ങളും നോക്കുന്നുമുണ്ട്.
കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. വേറിട്ട ഗെയിമും ടാസ്ക്കുമാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇക്കുറി സിമ്പിള്‍ ടാസ്ക്കുകളോ ഗെയിമുകളോ ഇല്ല. ശക്തിയും ബുദ്ധിയും ഉപയോഗിച്ച് കളിക്കുന്ന മത്സരങ്ങളും അതിജീവത്തിന്റെ ടാസ്ക്കുകളുമാണുളളത്. തങ്ങളുടെ പരിമിധികള്ക്കുള്ളി നിന്നു കൊണ്ട് മികച്ച രീതിയില്‍ ഇവ ഭംഗിയായി ചെയ്യുകയാണ് മത്സരാര്‍ത്ഥികള്‍. സൗഹൃദം മാറ്റി നിര്‍ത്തി കൊണ്ടാണ് ഇവര്‍ ഗെയിം കളിക്കുന്നത്.
ഹിന്ദി ബിഗ് ബോസിന്റെ മാതൃകയിലാണ് സീസണ് 4 ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ മുന്‍സീസണിലെ മത്സരാര്‍ത്ഥികള്‍ റീ എന്‍ട്രിയായി എത്താറുണ്ട്. ഇപ്പോഴിത മലയാളത്തിലും മുന്മത്സരാര്ത്ഥികള് എത്തുന്നു എന്ന് തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
ആര്യ സീസണ് 4 ന്റ ഭാഗമാവുന്നു എന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ പശ്ചാത്തലത്തിലാണ് വാര്‍ത്ത വന്നത്. മുംബൈയില്‍ നിന്നുള്ള വീഡിയോയായിരുന്നു പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് റീ എന്‍ട്രി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ പോലെ ആര്യ എത്തിയത് ബിഗ് ബോസിലേയ്ക്ക് തന്നെയാണ്. വ്ലോഗര്‍ രേവതിയാണ് ഇതുസംബന്ധമായ വിവരം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് സീസണ് 4 മത്സരത്തിന്റെ ഭാഗമാവാന്‍ വേണ്ടിയിട്ടല്ല.
മെയ് 21 ന് മോഹന്‍ലാലിന്റെ പിറന്നാളാണ്. തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ വന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ആര്യ മുംബൈയില്‍ എത്തിയിരിക്കുന്നത്. രേവതി തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട വളരെ കൃത്യമായ വിവരങ്ങളാണ് രേവതി നല്‍കാറുള്ളത്. ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വളറെ വൈകാതെ അറിയാന്‍ സാധിക്കും.
സംഭവബഹുലമായി ബിഗ് ബോസ് സീസണ് 4 മുന്നോട്ട് പോവുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉള്‍പ്പെടെ13 പേരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. ഇവര്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ ആഴ്ച 7 പേരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. മികച്ച ആരാധകരാണ് പുറത്തുള്ളത്.
ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മിനിസ്ക്രീന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാഭാഷകളിലും ഷോയ്ക്ക് ആരാധകരുണ്ട്. ഹിന്ദിയില്‍ ആയിരുന്നു ബിഗ് ബോസ് ഷോ ആദ്യം ആരംഭിക്കുന്നത്. ഇത് വലിയ വിജയമായിരുന്നു. പിന്നീട് മറ്റുള്ള സൗത്തിന്ത്യന്‍ ഭാഷകളിലും ഷോ തുടങ്ങുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ മറ്റ് ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് ഷോകള്‍ക്കായി.
about biggboss
