Connect with us

അഖിലിനെ നോക്കി സൂരജിന് സുചിത്ര നൽകിയ ഉമ്മ, അതിന് പിന്നാലെ അഖില്‍ നല്‍കിയ എക്‌സ്പ്രഷൻ; ആ സംശയം ബലപ്പെടുന്നു, അഖിലിന്റെ ആ ഒരു ദുശ്ശീലം മാറ്റാനുള്ള കഠിന പരിശ്രമങ്ങൾ, അത് മാറ്റിയില്ലെങ്കിൽ തന്നോട് മിണ്ടില്ലെന്ന് സുചിത്ര

TV Shows

അഖിലിനെ നോക്കി സൂരജിന് സുചിത്ര നൽകിയ ഉമ്മ, അതിന് പിന്നാലെ അഖില്‍ നല്‍കിയ എക്‌സ്പ്രഷൻ; ആ സംശയം ബലപ്പെടുന്നു, അഖിലിന്റെ ആ ഒരു ദുശ്ശീലം മാറ്റാനുള്ള കഠിന പരിശ്രമങ്ങൾ, അത് മാറ്റിയില്ലെങ്കിൽ തന്നോട് മിണ്ടില്ലെന്ന് സുചിത്ര

അഖിലിനെ നോക്കി സൂരജിന് സുചിത്ര നൽകിയ ഉമ്മ, അതിന് പിന്നാലെ അഖില്‍ നല്‍കിയ എക്‌സ്പ്രഷൻ; ആ സംശയം ബലപ്പെടുന്നു, അഖിലിന്റെ ആ ഒരു ദുശ്ശീലം മാറ്റാനുള്ള കഠിന പരിശ്രമങ്ങൾ, അത് മാറ്റിയില്ലെങ്കിൽ തന്നോട് മിണ്ടില്ലെന്ന് സുചിത്ര

ദില്‍ഷ ,-റോബിന്‍- ബ്ലെസ്ലി ത്രികോണപ്രണയത്തിന്റെ ചര്‍ച്ച അവസാനിച്ചതിന് പിന്നാലെയാണ് സുചിത്ര- അഖില്‍- സൂരജ് കഥ ഹൗസിനുള്ളില്‍ ഇടം പിടിക്കുന്നത്. ഇവര്‍ മൂന്ന് പേരും ഈ ആഴ്ച ഹൗസില്‍ സെയിഫ് ആണ്. നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടില്ല. സുചിത്ര ഇതുവരേയും നോമിനേഷനില്‍ എത്തിയിട്ടില്ല. അഖിലും സൂരജും താരതമ്യേനെ കുറവാണ് . അഖിലാണ് ഹൗസിലെ ക്യാപ്റ്റന്‍. ഇത് രണ്ടാം തവണയാണ് ക്യാപ്റ്റനാവുന്നത്.

വന്നപ്പോള്‍ മുതലേ സുചിത്രയോട് അടുപ്പം തോന്നിയതിനെ കുറിച്ച് അഖില്‍ പറഞ്ഞിരുന്നു. സുചിത്ര ചേച്ചി എന്നാണ് തുടക്കത്തില്‍ വിലിച്ചിരുന്നത് എങ്കിലും ഇപ്പോള്‍ സുചിത്രയായി. ഇപ്പോള്‍ ബിഗ്ഗ് ബോസ് ഹൗസിലെ കിടപ്പ് മുറിയിലും ഗാര്‍ഡന്‍ ഏരിയയിലും സുചിത്ര – സൂരജ്- അഖില്‍ കോപോ ആണ് കാണുന്നത്. ഇന്നത്തെ എപ്പിസോഡില്‍ കുറച്ചധികമായിരുന്നു.

ബിഗ്ഗ് ബോസ് ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികളും സുചിത്രയുടെയും അഖിലിന്റെയും ബന്ധം കുറിച്ച് സംശയത്തോടെ സംസാരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അത് അറിഞ്ഞതോടെ അഖിലും സുചിത്രയും ആ ബന്ധം കൂടുതല്‍ കണ്ടന്റ് ആയിക്കോട്ടെ എന്ന ഭാവത്തില്‍, മുന്‍പത്തേതിലും അധിക നേരം ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ തുടങ്ങി. റോണ്‍സണ്‍, ലക്ഷ്മിപ്രിയ, ജാസ്മിന്‍ എന്നിവര്‍ എല്ലാം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്‌കിന് ഇടയില്‍ സൂരജ് സുചിത്രയുടെ മുഖം മറിഞ്ഞ് നിന്നപ്പോള്‍ അഖില്‍ മാറി നില്‍ക്കാന്‍ ആവശ്യ്പപെട്ടക് ലൈവ് വീഡിയോയില്‍ കാണാമായിരുന്നു. അഖിലിനെ നോക്കി സൂരജിന് സുചിത്ര ഉമ്മ കൊടുത്തതും, അതിന് അഖില്‍ നല്‍കിയ എക്‌സ്പ്രഷനും മറ്റ് ഹൗസ്‌മേറ്റ്‌സിനെ അതിശയിപ്പിച്ചു.

ഇന്നത്തെ എപ്പിസോഡില്‍ അഖിലിന്റെ ഒരു ദുശ്ശീലം മാറ്റാനുള്ള സുചിത്രയുടെ കഠിന പരിശ്രമങ്ങളാണ് കണ്ടത്. ആ ദുശ്ശീലം മാറ്റിയില്ല എങ്കില്‍ തന്നോട് മിണ്ടില്ല എന്നാണ് സുചിത്ര പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് സ്‌നേഹത്തോടെയും ശാസനയോടെയും സുചിത്ര അഖിലിനോട് സംസാരിക്കുന്നത് തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ ഭൂരിഭാഗം രംഗങ്ങളും.

അതേസമയം അഖില്‍ സുചിത്ര സൗഹദം ഹൗസിലും ചെറിയ ചര്‍ച്ചയായിട്ടുണ്ട്. ഇതിനെ കുറിച്ച് സുചിത്ര അഖിലിനോട് പറയുകയും ചെയ്തു.’തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ ബിഹേവ് ചെയ്യുന്നുണ്ടോ’ എന്ന് ചോദിച്ച് കൊണ്ടാണ് ഹൗസില്‍ പ്രചരിക്കുന്ന ടോക്കിനെ കുറിച്ച് സുചിത്ര സംസാരിച്ചത്. ഇല്ലെന്നായിരുന്നു മറുപടി. നമ്മള്‍ കുട്ടികളിയെല്ലേ കളിക്കുന്നതെന്ന് സുചിത്ര ആത്മഗതം കൊണ്ടു. പിന്നീട് സൗഹൃദമല്ലേ എന്ന് വീണ്ടും സുചിത്ര എടുത്തു ചോദിക്കുന്നുണ്ട്.

ഇപ്പോള്‍ എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ ദില്‍ഷയും റോബിനും പെരുമാറുന്നത് പോലെയല്ല നമ്മള്‍ പെരുമാറുന്നത്. നമ്മളെപ്പോളെപ്പോഴും മൂന്ന് പേരും കൂടിയാണ് ഇരിക്കുന്നത്. പിന്നെന്താണ് ഇവരിങ്ങനെ പറയുന്നത് ആളുകളുടെ പേര് എടുത്ത് പറഞ്ഞ് കൊണ്ട് സുചിത്ര ചോദിച്ചു. ‘ലക്ഷ്മി ചേച്ചി രണ്ടുമൂന്ന് വട്ടം പറഞ്ഞു’. അഖില്‍ ഇടയ്ക്ക് കേറി പറഞ്ഞു. ‘എന്നോട് ഒരു പ്രാവശ്യം കുത്തി കുത്തി പറഞ്ഞു’ സുചിത്ര അഖിലിനോട് തന്റെ ആധി പങ്കുവെച്ചു. ‘ശരിക്കും ഒരാളോടും ഒരു പെണ്‍കുട്ടിക്ക് മിണ്ടാന്‍ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്. മിണ്ടിക്കഴിഞ്ഞാല്‍ അപ്പോള്‍ ഇങ്ങനൊരു ട്രാക്ക് ഫോം ചെയ്‌തെന്ന് പറയും. ‘ സുചിത്ര തന്റെ നിസഹായത വെളിപ്പെടുത്തി.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top