TV Shows
‘അത് സംഭവിച്ചാൽ’ ബിഗ് ബോസ് ഹൗസിന് തീ ഇടും, ജാസ്മിന്റെ വാവിട്ട് പോയ വാക്ക് ജാസ്മിൻ പുറത്താകുന്നു? നെഞ്ച് തകർന്ന് പ്രേക്ഷകർ
‘അത് സംഭവിച്ചാൽ’ ബിഗ് ബോസ് ഹൗസിന് തീ ഇടും, ജാസ്മിന്റെ വാവിട്ട് പോയ വാക്ക് ജാസ്മിൻ പുറത്താകുന്നു? നെഞ്ച് തകർന്ന് പ്രേക്ഷകർ
ബിഗ് ബോസ് സീസണ്‍ 4 സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നേറുകയാണ്. നിമിഷയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. 50ാം എപ്പിസോഡിലായിരുന്നു നിമിഷയുടെ എവിക്ഷന്‍. ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ധന്യ, വിനയ്, ലക്ഷ്മിപ്രിയ, അപര്‍ണ്ണ, ജാസ്മിന്‍, റോണ്‍സണ്‍ റിയാസ, സൂരജ്, അഖില്‍, സുചിത്ര എന്നിവരാണ് ഇപ്പോള്‍ ഗെയിമിലുള്ളത്.
ഗെയിം എന്താണെന്ന് പൂര്‍ണ്ണ ബോധമുള്ള ഇനിയുള്ള മത്സരാർത്ഥികളുടെ ലക്ഷ്യം 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ്. ഇതിനായി പഠിച്ച പണി പതിനെട്ടും ഇവര്‍ ശ്രമിക്കുന്നുണ്ട്. വ്യക്തി ബന്ധങ്ങള്‍ മാറ്റി നിര്‍ത്തി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്.
ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് ഡോക്ടര്‍ റോബിന്റേയും ജാസ്മിന്റേയും. ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ ഇവരും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് സീസണ്‍ 4 ലെ ശത്രുക്കളാണ് ജാസ്മിനും റോബിനും.മുഖത്തോട് മുഖം നോക്കിയാല്‍ വഴക്കാണെങ്കിലും ജാസ്മിന്‍- റോബിന്‍ കോമ്പോയും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാണ്. വന്നതിന്റെ രണ്ടാം ദിവസം തന്നെ ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഷോ അതിന്റെ 50 ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ഇവരുടെ ശീതയുദ്ധത്തിന് ശമനമില്ല.
ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കുന്നത് ഡോക്ടറിനെ കുറിച്ച് പറഞ്ഞ ജാസ്മിന്റേയും റിയാസിന്റേയും വാക്കുകളാണ്. ഡോക്ടറിനെ ടോപ്പ് ഫൈവില്‍ എത്താന്‍ അനുവദിക്കില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. എത്തിയാല്‍ ബിഗ് ബോസ് ഹൗസ് തീ വയ്ക്കുമെന്നും പറയുന്നു. എന്നാല്‍ ഇത് അപ്പോഴത്തെ ദേഷ്യത്തിന് ജാസ്മിന്‍ പറഞ്ഞതാണ്. ഇത്തരത്തില്‍ നിരവധി തവണ ഡോക്ടറിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.
റിയാസും ഡോക്ടറിന് എതിരാണ്. എന്നാല്‍ ടോപ്പ് 5 ല്‍ എത്തിക്കേട്ടെ വിജയിക്കരുതെന്നാണ് ഇയാളുടെ വാദം. കൂടാതെ ഡോക്ടറിനെ പോലെയുള്ള ഒരാള്‍ ജയിച്ചാല്‍ ബിഗ് ബോസിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. ജാസ്മനെ പോലെ തന്നെ ഡോക്ടറിനോട് കടുത്ത ശത്രുതയാണ് റിയാസിനുമുളളത്. ഹൗസില്‍ എത്തിയപ്പോള്‍ തന്നെ ഇത് പ്രകടിപ്പിച്ചിരുന്നു.
റോബിന് ഇത്രയും ഫാന്‍സുണ്ടെന്നും ജാസ്മിന് ഇത്രയും ഹേറ്റേഴ്‌സുണ്ടെന്നും അറിയുന്നത് പുറത്ത് വന്ന ശേഷമാണ്. എന്നേക്കാളും ശത്രുക്കൾ ജാസ്മിനാണ് ഇപ്പോഴുള്ളത്. പലരും എനിക്ക് ഹേറ്റ് ചെയ്തുള്ള കമന്റുകൾ അയക്കുന്നത് ജാസ്മിനോടുള്ള ദേഷ്യം കൊണ്ടാണ്.ജാസ്മിന് സപ്പോർട്ട് കിട്ടിയില്ലെങ്കിൽ അവളും വൈകാതെ പുറത്താകാൻ ചാൻസുണ്ടെന്ന് പുറത്തിറങ്ങിയ ശേഷം നിമിഷ വെളിപെപ്ടുത്തിയിരുന്നു
നിമിഷയുടെ പാവ മോഷ്ടിച്ചതോടെയാണ് ഡോക്ടറും ജാസ്മിനും തമ്മില്‍ തെറ്റുന്നത്. ടാസ്‌ക്കിന്റെ ഭാഗമായി നിമിഷ സൂക്ഷിച്ച പാവ ബുദ്ധിപൂര്‍വം ഡോക്ടര്‍ കൈക്കാലാക്കുയായിരുന്നു. നിമിഷയെക്കാളും ഇതിനെതിരെ പ്രതികരിച്ചതും ഡോക്ടറിനെതിരെ ആഞ്ഞടിച്ചതും ജാസ്മിന്‍ ആയിരുന്നു. ഈ പ്രശ്‌നത്തെ ചൊല്ലി ഇരുവരും തമ്മില്‍ പിന്നീട് പല വഴക്കുകളും നടന്നിരുന്നു. മുന്‍പ് മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ ദില്‍ഷ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഇത് പരിഹരിച്ചു.
ദില്‍ഷയുമായുള്ള പ്രശ്‌നം പരിഹരിച്ചെങ്കിലും ജാസ്മിന്‍ ഇപ്പോഴും ഡോക്ടറുമായി ശീതയുദ്ധത്തില്‍ തന്നെയാണ് . ഇടയ്ക്ക് ഇരുവരും അല്‍പം അടുത്തെങ്കിലും ഇതിന് പിന്നാലെ വലിയ പ്രശ്‌നങ്ങളാല്‍ അകലുകയായിരുന്നു. ഡോക്ടറിനെ ജാസ്മിന്‍ ഹഗ് ചെയ്തതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ തൊട്ട് അടുത്ത ദിവസം മുതല്‍ തന്നെ വഴക്ക് തുടങ്ങി. ഒരിക്കലും ഡോക്ടറുമായി ഒത്ത് പോകില്ലെന്ന് ജാസ്മിന്‍ ജാസ്മിന്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഡോക്ടറിന്‌റെ ഫോട്ടോയില്‍ തൊഴിച്ച് കൊണ്ട് തന്റെ ദേഷ്യം ജാസമിന്‍ പ്രകടിപ്പിച്ചു.
