TV Shows
സീരിയല്‍ ക്യാപ്റ്റന്‍, വാഴ, പാവാട; മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലൻ ; ബിഗ് ബോസ് ഷോയിൽ പോയ ശേഷം റോണ്‍സനെ കളിയാക്കുന്നവർ ; വൈറലാകുന്ന കുറിപ്പ് !
സീരിയല്‍ ക്യാപ്റ്റന്‍, വാഴ, പാവാട; മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലൻ ; ബിഗ് ബോസ് ഷോയിൽ പോയ ശേഷം റോണ്‍സനെ കളിയാക്കുന്നവർ ; വൈറലാകുന്ന കുറിപ്പ് !
മലയാള മിനി സ്‌ക്രീനിലെ ഫ്രീക്കന്‍ വില്ലനാണ് റോന്‍സണ്‍. വില്ലനായിട്ടായിരുന്നു തുടക്കം എങ്കിലും താരത്തിന്റെ അഭിനയം മലയാള ടെലിവിഷൻ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. സീതയിലെ ധർമ്മൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സീതയിലെ കഥാപാത്രം തന്നെ അരയന്നങ്ങളുടെ വീട്ടിലും എത്തുമ്പോൾ പ്രേക്ഷകർക്ക് മുൻപിൽ റൊമാന്റിക് ഹീറോ ആയിട്ടാണ് റോൺസൺ വിൻസെന്റ് തിളങ്ങിയത്.
ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഭാര്യയിലെ നന്ദന്‍. മലയാള പരമ്പരകളിൽ അടുത്തിടെയൊന്നും കാണാതിരുന്ന റോൺസൺ അന്യഭാഷ പരമ്പരകളിൽ ആണ് സജീവമായത്. തെലുഗു പരമ്പരയായ ബംഗാരുപഞ്ചാരത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് റോൺസൺ അവതരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയായപ്പോൾ റോൻസന് ഇതുവരെ ഉണ്ടായിരുന്ന ആരാധകർ കുറഞ്ഞോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്.
എങ്ങനെയും വിജയിക്കണം എന്നത് മാത്രം മുന്‍നിര്‍ത്തിയാണ് ബിഗ് ബോസില്‍ പലരും മുന്നോട്ട് പോവുന്നത്. അതില്‍ നിന്നെല്ലാം മാറി നടക്കുന്ന ഏക വ്യക്തി റോണ്‍സന്‍ വിന്‍സെന്റാണ്. ബിഗ് ബോസില്‍ എത്തിയത് മുതല്‍ ആരോടും വഴക്കുണ്ടാക്കാനോ മോശം പറയാനോ താരം പോയിട്ടില്ല. മാത്രമല്ല ആരെയും കുറ്റം പറയാനും അവഹേളിക്കാനും പോയിട്ട് ഒരു പ്രശ്‌നങ്ങളില്‍ ഇടപെടുക പോലും ചെയ്തിട്ടില്ല. ഇതിന്റെ പേരില്‍ ബിഗ് ബോസിനുള്ളിലും പുറത്തും അവഹേളനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്.
എല്ലാവരും ഫേക്ക് ആയി ഗെയിം കളിക്കുമ്പോള്‍ എല്ലാ മനുഷ്യരെയും ഒരേ പോലെ കാണാന്‍ റോണ്‍സന്‍ പറയുകയാണ്. സൂരജ്, ജാസ്മിന്‍, നിമിഷ ദില്‍ഷ തുടങ്ങി എല്ലാവര്‍ക്കും റോണ്‍സനൊരു സഹോദരനാണ്. നിമിഷ പോയപ്പോള്‍ പോലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. നടനെ കുറിച്ചെഴുതിയ വൈറല്‍ പോസ്റ്റ് വായിക്കാം..
‘എല്ലാ മനുഷ്യരെയും ഒരേ പോലെ കാണാന്‍ ഈ ഷോയിലൂടെ ഒരിക്കല്‍ കൂടി സമൂഹത്തോട് പറഞ്ഞ മുതല്‍. റോണ്‍സണ്‍ വിന്‍സെന്റ്. റിയാസ് മുതല്‍ സൂരജ് വരെ റോണിക്ക് എല്ലാവരും സഹോദരങ്ങള്‍ മാത്രം. ജയില്‍ ടാസ്‌കില്‍ റിയാസിനെ സപ്പോട്ട് ചെയ്യുന്ന റോണ്‍സനെ നാം മറക്കില്ല. അവനെ ചേര്‍ത്തു നിര്‍ത്തുന്ന ഏട്ടനെ പോലാണ് അവനോട് റോണ്‍സണിന്റെ പെരുമാറ്റം.
ടാസ്‌കിലായാല്‍ പോലും തന്നില്‍ നിന്ന് അവര്‍ക്ക് ഒരു ഉപദ്രവം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആള്‍. ബ്ലെസ്ലിയുടെ ഫോട്ടോയില്‍ പഞ്ച് ചെയ്തത് മാത്രം ഒന്ന് ആലോചിച്ചാല്‍ മതി. ജാസ്മിനോടും നിമിഷയോടും താല്‍പര്യമില്ലാത്ത ആളാണ് ഞാന്‍. എന്നാല്‍ ഇന്നലെ നിമിഷ പടിയിറങ്ങിയപ്പോള്‍ ഒരാളോട് മാത്രമായി നിമിഷ ഒരു കാര്യം പറയുന്നത് ശ്രദ്ധിച്ചു.
ജാസ്മിനെ നോക്കിക്കോണെ റോണ്‍സാ എന്ന്. ഒരു സഹോദരന്റെ കയ്യില്‍ തന്റെ ഉറ്റ സുഹൃത്തിനെ ഏല്‍പ്പിച്ച് പോകുന്ന സന്തോഷമുണ്ടായിരുന്നു നിമിഷയുടെ മുഖത്ത്. ജാസ്മിന്റെ കയ്യിലെ ഫ്രീ കാര്‍ഡ് മോഹിച്ചാണ് റോണ്‍സണ്‍ കൂട്ടായത് എന്ന് പറയുന്ന ചിലരോട് പുച്ഛം മാത്രം. വന്ന അന്ന് മുതല്‍ റോണ്‍സന്‍ ജാസ്മിനോടെന്നല്ല എല്ലാവരോടും ഒരേ പോലെയാണ് നിന്നത്.
നല്ല ഫ്രണ്ട് ആയിട്ട് സഹോദരനായായിട്ട് കൂട്ടുകാരനായിട്ടെല്ലാം ഈ മനുഷ്യന്‍ വീണ്ടും വിസ്മയിപ്പിക്കുന്നു. സീരിയല്‍ ക്യാപ്റ്റന്‍ എന്ന പേര് മാറി വാഴയും പാവാടയും കഴിഞ്ഞ് ജാസ്മിന്റ PA എന്ന പേരു കൂടി ചിലര്‍ ചാര്‍ത്തുന്നു. റോണിയെ പുറത്താക്കും എന്ന്. അവരോടൊക്കെ എന്ത് പറയാനാ?
ഒച്ചയും ബഹളവും തെറിയും മാത്രമല്ല. നല്ല വ്യക്തിത്വത്തോട് കൂടി ടാസ്‌കുകള്‍ എല്ലാം ഭംഗിയായി ചെയ്ത് ഗെയിം ഗെയിമായി മാത്രം കണ്ട് പറയേണ്ടത് സഭ്യമായി മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താം. എല്ലാ മനുഷ്യനെയും ഒരേ പോലെ സ്‌നേഹിക്കാന്‍ പഠിക്കാം. ശത്രുക്കളെ വരെ പുഞ്ചിരിയാല്‍ നേരിടാം എന്ന മെസേജ് റോണ്‍സന്‍ ഈ അന്‍പത് നാള്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് നല്‍കി. ഇനി 50 നാള്‍ കൂടി ഈ മനുഷ്യന്‍ തുടരട്ടെ എന്ന് ആശംസിക്കുന്നു’.. ആരാധകന്‍ പറഞ്ഞ് നിര്‍ത്തുന്നു.
about bigg boss
