Connect with us

ചക്കക്കപ്പഴം അവസാന എപ്പിസോഡ് ഷൂട്ട് കഴിഞ്ഞ് ആ കുറിപ്പ്; മനസ്സില്‍ ആ ഒരു വേദന മാത്രം; കുറച്ചുകൂടി സത്യസന്ധത കാട്ടാമായിരുന്നു ; ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

TV Shows

ചക്കക്കപ്പഴം അവസാന എപ്പിസോഡ് ഷൂട്ട് കഴിഞ്ഞ് ആ കുറിപ്പ്; മനസ്സില്‍ ആ ഒരു വേദന മാത്രം; കുറച്ചുകൂടി സത്യസന്ധത കാട്ടാമായിരുന്നു ; ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

ചക്കക്കപ്പഴം അവസാന എപ്പിസോഡ് ഷൂട്ട് കഴിഞ്ഞ് ആ കുറിപ്പ്; മനസ്സില്‍ ആ ഒരു വേദന മാത്രം; കുറച്ചുകൂടി സത്യസന്ധത കാട്ടാമായിരുന്നു ; ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷം ആരംഭിച്ച സീരിയല്‍ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. ഉപ്പും മുളകും പോലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് ചക്കപ്പഴവും ചര്‍ച്ച ചെയ്തത്. ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചായിരുന്നു അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ വിജയിക്കുകയും ചെയ്തു. കുഞ്ഞുണ്ണിയുടേയും ലളിതാമ്മയുടേയും മക്കളുടേയും കഥയാണ് ചക്കപ്പഴം.

പരമ്പര പോലെ തന്നെ ഇതിലെ താരങ്ങളും വളരെ വേഗം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. ചക്കപ്പഴത്തിലൂടെയാണ് സബീറ്റ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

ചക്കപ്പഴം കുടുംബത്തിനോടൊപ്പമുളള താരത്തിന്റെ ലാസ്റ്റ് ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് . കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള അവസാന ചിത്രം എന്ന് എഴുതി കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ തന്റെ സീരിയല്‍ ഓര്‍മയും പങ്കുവെച്ചിട്ടുണ്ട്. പരമ്പരയിലെ തന്റെ അവസാനത്തെ എപ്പിസോഡ് ടെലികസ്റ്റ് ചെയ്തതിന് ശേഷമാണ്‌ നടി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിരിഞ്ഞു പോയാലും ചക്കപ്പഴം ടീം എന്നും ഒന്ന് തന്നെയായിരിക്കുമെന്നാണ് നടി ഉറപ്പിച്ചു പറയുന്നത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ…;’ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, പ്രത്യേക പരിഗണന ആവശ്യപ്പെടുകയോ ചെയ്യുമ്പോഴുള്ള എന്റെ വഴക്കു പറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ വലിയ ഹാപ്പി ഫാമിലിയാണ്. മുത്തശ്ശി മുതല്‍ കണ്ണാപ്പിവരെ. ഒരു കാര്യത്തില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ( മുന്‍പ് പോയവര്‍ക്കും, ഇത് വരെ ഒന്നിച്ചു നിന്നവര്‍ക്കും, പുതിയ ചക്കപ്പഴത്തിലേയ്ക്ക് വിളിക്കപ്പെട്ടവര്‍ക്കും ) അഭിമാനിക്കാം.

നമ്മളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നമ്മള്‍ ആരെയും സമ്മതിച്ചില്ല. അവസാനം വരെ. നാല് വഴിക്കു പോകുമ്പോള്‍ ഒരു വേദനയെ ഉള്ളു മനസ്സില്‍. കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്. പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകര്‍ക്കും അതിലേക്കു പൈസ മുടക്കിയവര്‍ക്കുമൊക്കെ. പ്രത്യേകിച്ച് ചക്കപ്പഴം എന്നയെരു ബ്രാന്‍ഡ് നെയിം തന്നെ ഉണ്ടാക്കാന്‍ ആദ്യം മുതല്‍ സാഹായിച്ചവര്‍ എന്ന നിലക്ക്. അതൊക്കെ പോട്ടെ’; സബീറ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

അമ്മക്കിനി ഒരാഗ്രഹമേയുള്ളു . എന്റെ മക്കളും, കൊച്ചുമക്കളും ഒക്കെ വളര്‍ന്നു പന്തലിച്ചു അനേകര്‍ക്ക് തണലാകുന്ന ഫലവൃക്ഷങ്ങള്‍ ആയി മാറുക, സത്യസന്ധത കൈവിടാതെ. പിന്നെ നാളെ മുതല്‍ പുതിയ ചക്കപ്പഴം കണ്ടിട്ട് ഞങ്ങളെ സ്‌നേഹിക്കുന്ന ആരും ഈ പോസ്റ്റിന്റെ താഴെ വന്നു അതിലെ ആര്‍ട്ടിസ്റ്റുകളെ കുറ്റം പറഞ്ഞു എഴുതേണ്ട . അത് ഞങളെ സന്തോഷിപ്പിക്കുകയുമില്ല. ഒരുപാട് പ്രതീക്ഷയോടെ വന്നിരിക്കുന്ന അവരെയും നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുക’; താരം പറഞ്ഞ് നിര്‍ത്തി. സബീറ്റയുടെ കുറിപ്പ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമായിട്ടുണ്ട്. ഏറെ വേദനയോടെയാണ് പഴയ ലളിതാമ്മയ്ക്ക് ആരാധകർ യാത്ര പറയുന്നത്.

സബീറ്റ തന്നെയാണ് സീരിയലില്‍ നിന്ന് മാറുന്ന കാര്യം ആരാധകരോട് പറഞ്ഞത്. ഒപ്പം തന്നെ പുതിയ ലളിതാമ്മയേയും പരിചയപ്പെടുത്തിയിരുന്നു. കോണ്‍ട്രാക്റ്റ് കാലാവതി കഴിഞ്ഞതിനെ തുടര്‍ന്നാണ് താരം സീരിയലില്‍ നിന്ന് മാറിയത്.

about chakkappazham

Continue Reading
You may also like...

More in TV Shows

Trending

Recent

To Top