Connect with us

ജിതേന്ദ്രനെ ഇടിച്ചു പിഴിഞ്ഞെടുക്കാൻ കളീയൻ; അമ്പാടിയിലെ ആദ്യ മാറ്റം ഇന്ന് തന്നെ; കാത്തിരിപ്പുകൾക്ക് അവസാനം അത് സംഭവിക്കുന്നു ; അമ്മയറിയാതെ പരമ്പര പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച്!

serial

ജിതേന്ദ്രനെ ഇടിച്ചു പിഴിഞ്ഞെടുക്കാൻ കളീയൻ; അമ്പാടിയിലെ ആദ്യ മാറ്റം ഇന്ന് തന്നെ; കാത്തിരിപ്പുകൾക്ക് അവസാനം അത് സംഭവിക്കുന്നു ; അമ്മയറിയാതെ പരമ്പര പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച്!

ജിതേന്ദ്രനെ ഇടിച്ചു പിഴിഞ്ഞെടുക്കാൻ കളീയൻ; അമ്പാടിയിലെ ആദ്യ മാറ്റം ഇന്ന് തന്നെ; കാത്തിരിപ്പുകൾക്ക് അവസാനം അത് സംഭവിക്കുന്നു ; അമ്മയറിയാതെ പരമ്പര പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച്!

നല്ല അടിപൊളി എപ്പിസോഡ് ആണ് ഇന്നത്തെ ‘അമ്മ അറിയാതെ. എനിക്ക് തോന്നുന്നു, ഇതിനിടയിൽ വരേണ്ട കുറെ ലാഗ് അടിപ്പിക്കുന്ന കാര്യങ്ങൾ എടുത്തുകളഞ്ഞെന്ന്. അമ്മയറിയാതെ ടീം പ്രേക്ഷകരുടെ കമെന്റുകൾക്ക് വിലകൊടുക്കാൻ തുടങ്ങി. ഏതായാലും ഇന്ന് അമ്പാടി കൊമ്പന്റെ പുനർജന്മവും അതുപോലെതന്നെ ജിതേന്ദ്രൻ എന്ന ചെകുത്താന്റെ ആദ്യത്തെ വീഴുകയും കാണാം..

ആദ്യത്തെ വീഴ്ച എന്ന് ഞാൻ എടുത്തു പറഞ്ഞതിന് കാരണം, ഇനിയും വീഴ്‌ചകൾ കിടക്കുന്നുണ്ടലൊ… അതുകൊണ്ടാണ്.. അപ്പോൾ ജിതേന്ദ്രൻ ഇന്നും അമ്പാടിയുടെ അടുത്തേക്ക് എത്തുന്നുണ്ട്. കാരണം നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ട കുറെ കാര്യങ്ങളാണ്. അതായത് സച്ചിയുടെയും മൂർത്തിയുടെയും പരിഹാസം.. സച്ചി ശരിക്കും അവസാനം ജിതേന്ദ്രനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇനി നീ അവനെ കൊല്ലാതെ ആണ് തിരിച്ചു വരുന്നതെങ്കിൽ നിന്നെ കൊല്ലും എന്ന് പറയാതെ പറയുന്നത് പോലെയാണ് എനിക്കും തോന്നിയത്.

അമ്പാടിയെ കൊന്നിട്ട് ഇനി മുംബൈയ്ക്ക് തിരിച്ചു പോകുന്നില്ല… സച്ചിയുടെ കൂടെ കൂടിക്കൊള്ളാം എന്നൊക്കെയാണ് ജിതേന്ദ്രൻ പ്രതീക്ഷിക്കുന്നത്. പക്ഷെ സച്ചി അമ്പാടിയ്ക്ക് വേണ്ടി കണ്ടിരിക്കുന്ന വെറും ഒരു ചാവേർ മാത്രമാണ് ജിതേന്ദ്രൻ. അയാൾക്ക് ശരിക്കും മരണം ജീവിതം എന്നൊന്നില്ല.

എന്നാൽ, ഇവിടെ ഒരു ട്വിസ്റ്റ് വരാനുള്ള സാധ്യതയുണ്ട്. ഏതായാലും അമ്പാടിയെ കൊല്ലാൻ ജിതേന്ദ്രന് സാധിക്കില്ല. അപ്പോൾ പിന്നെ ജിതേന്ദ്രൻ അവസാനം സച്ചിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അയാളും ആട്ടിപ്പായിക്കും . അങ്ങനെ ജിതേന്ദ്രൻ എന്ന കഥാപാത്രത്തിന് ഒരു മാറ്റം. ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്… ശരിക്കും അമ്പാടി അലീന ഇപ്പോൾ കാളീയൻ പിന്നെ ജിതേന്ദ്രൻ സച്ചി മൂർത്തി ഇങ്ങെന കുറെ കഥാപാത്രങ്ങളിലൂടെ കടന്നുപോയാൽ വളരെ നല്ല ഒരു കഥ ആണ് അമ്മയറിയാതെ.

ഇനി ഇന്നത്തെ എപ്പിസോഡിൽ അമ്പാടി തിരിച്ചെത്തുന്നതും അതുപോലെ ജിതേന്ദ്രന് കാളീയന്റെ കയ്യിൽ നിന്നും കിട്ടുന്ന പണിയും കാണാം. അപ്പോൾ ഉറപ്പായും ആരും മിസ് ചെയ്യണ്ട. നല്ല അടിപൊളി എപ്പിസോഡുകളാണ് വരാനിരിക്കുന്നത്. തിരിച്ചു നാട്ടിലേക്ക് അമ്പാടി പോകുന്നതും അമ്മയെ കാണുന്നതും എല്ലാം കാണാൻ കാത്തിരിക്കുകയാണ് .

about amma ariyathe

More in serial

Trending

Recent

To Top