ഇന്ത്യൻ സിനിമയുടെ ബിഗ്ബിയാണ് അമിതാഭ് ബച്ചൻ(Amitabh Bachchan). പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന താരം. ബിഗ് സ്ക്രീനിൽ കാലങ്ങൾ പിന്നിട്ട താരം സോഷ്യൽ മീഡിയയിലെ ട്രോളുകൾക്ക് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം നടന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പോസ്റ്റിനു താഴെയാണ് പരിഹാസ കമന്റുകള്‍ എത്തിയത്. ഞായറാഴ്ച ഏറെ വൈകി സുപ്രഭാതം ആശംസിച്ചതിനാണ് പ്രതികരണം. പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും നന്ദി പറയുന്നു എന്നും രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാല്‍ ഉണര്‍ന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയത് എന്നും താരം കുറിച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. മിക്ക ട്രോളുകള്‍ക്കും പ്രതികരിച്ചില്ല എങ്കിലും ചിലരുടെ അതിരുവിട്ട കമെന്റ്റിന് മറുപടി പറയുകയായിരുന്നു. ‘പരിഹാസത്തിന് നന്ദി. രാത്രി മുഴുവന്‍ ജോലി ചെയ്തു, വൈകിയാണ് ഉണര്‍ന്നത്. അങ്ങനെ ആശംസ താമസിച്ചു. അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. പ്രായമാകുമ്പോള്‍ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കാം.
അതേസമയം, അമിതാഭിന്റെ പുതിയ ചിത്രം ‘ബ്രഹ്മാസ്ത്ര’ അണിയറയിലാണ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അഭിനയിക്കുന്ന ചിത്രം അയാന് മുഖര്‍ജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...