Actress
ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത് ; ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്! നിഖിലയെ കുറിച്ച് വൈറല്‍ കുറിപ്പ്!
ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത് ; ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്! നിഖിലയെ കുറിച്ച് വൈറല്‍ കുറിപ്പ്!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ജോ ആന്‍ഡ് ജോ എന്ന പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് നടി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ നിഖിലയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില. അവതാരകന്റെ ഒരു ചോദ്യത്തിന് വ്യക്തമായ മറുപടി നടി പറയുകയും നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ചിലരതിനെ വിമര്‍ശിക്കുകയും മറ്റ് ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു. വിഷയത്തില്‍ സന്ദീപ ദാസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ
നിഖില വിമലിന്റെ വൈറലായ ഇന്റര്‍വ്യൂ മുഴുവനും കണ്ടു. അഭിമുഖത്തിന്റെ ആദ്യ 20 മിനിറ്റുകളില്‍ നിഖിലയുടെ മുഖത്ത് ചിരിയും പ്രസന്നതയും നിറഞ്ഞു നില്‍ക്കുകയായിരുന്നു. ”നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല” എന്ന പ്രസ്താവന അവതാരകന് മുന്നോട്ടുവെച്ചതോടെ നിഖില അടിമുടി മാറി’.
നിഖിലയുടെ ചിരി ഗൗരവമായി പരിണമിച്ചു. വാക്കുകളുടെ മൂര്‍ച്ച വര്‍ദ്ധിച്ചു. കാലിന്മേല് കാല് കയറ്റിവെച്ചു. ശരീരഭാഷയിലെ ആ മാറ്റം തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഒരു തല്ലിപ്പൊളി ചോദ്യം തൊടുത്തുവിട്ട അവതാരകന്റെ നെഞ്ചില്‍ ചവിട്ടിനിന്ന് അഭിപ്രായം പറയുന്നത് പോലെയായിരുന്നു അത്!
നിഖില പറഞ്ഞു-
‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് ആരാണ് പറഞ്ഞത്? പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല. ഞാന്‍ എന്തും കഴിക്കും. ” അതുകേട്ട അവതാരകന് തന്റെ വാദത്തെ ന്യായീകരിക്കാന്‍ പരമാവധി ശ്രമിച്ചു.
”നമ്മള് സിംഹത്തെ തിന്നുമോ” എന്ന മണ്ടന്‍ ചോദ്യം ഉന്നയിക്കേണ്ട ഗതികേടിലേക്ക് വരെ അയാള്‍ എത്തിച്ചേര്‍ന്നു. പക്ഷേ നിഖില സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ച് പോലും വ്യതിചലിച്ചില്ല.ബീഫ് കൈവശം വെച്ചു എന്ന ‘കുറ്റം’ ആരോപിച്ചാണ് മുഹമ്മദ് അഖ്ലാഖിനെ കാവിപ്പട ക്രൂരമായി തല്ലിക്കൊന്നത്. ആ കൊലപാതകം നടന്നത് 2015-ലായിരുന്നു. അഖ്ലാഖിനു ശേഷം എത്ര പേര് പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടുവെന്ന് നമുക്കറിയില്ല. അവരുടെ പേരുകളും വിശദാംശങ്ങളും നമുക്ക് ഓര്‍മ്മയില്ല. അഖ്ലാക്കിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു എന്ന സത്യവും നാം മറന്നിരിക്കുന്നു.ഭരണകൂടത്തിന്റെ ഒത്താശയോടെ അരങ്ങേറുന്ന പശുരാഷ്ട്രീയവും ബുള്‍ഡോസര്‍ രാഷ്ട്രീയവുമെല്ലാം നമുക്ക് ശീലമായി കഴിഞ്ഞിരിക്കുന്നു. മുസ്ലീങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നത് ഇപ്പോള്‍ ഒരു സ്വാഭാവികതയാണ്.
ആ പൊതുബോധം തലയിലേറ്റുന്ന ഒരാളാണ് നിഖിലയുടെ അഭിമുഖം നടത്തിയത്. പക്ഷേ താന്‍ സംസാരിക്കുന്ന വിഷയത്തിന്റെ ഗൗരവം എന്താണെന്ന് നിഖിലയ്ക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായതുമില്ല.
about nikhila vimal
