Connect with us

ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല; തുറന്ന് പറഞ്ഞ് കീർത്തി !

Actress

ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല; തുറന്ന് പറഞ്ഞ് കീർത്തി !

ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല; തുറന്ന് പറഞ്ഞ് കീർത്തി !

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം.

പ്രിയദർശന്റെ ആവശ്യപ്രകാരമാണ് കീർത്തി ​ഗീതാഞ്ജലിയിൽ നായികാ വേഷം ചെയ്തത്. ​ഗീതാഞ്ജലിക്ക് മുമ്പ് കുബേരൻ അടക്കമുള്ള സിനിമകളിൽ ബാലതാരമായി കീർത്തി അഭിനയിച്ചിരുന്നു.

അതിനിടയിൽ ഗ്ലാമർ റോളുകൾ ചെയ്യില്ല എന്ന് കീർത്തി സുരേഷ് പ്രഖ്യാപിച്ചതായി ഒരു വാർത്ത വന്നു. എന്നാൽ അതിന് ഒരു വ്യക്തത വരുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് കീർത്തിഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി

ഗ്ലാമർ വേഷം ചെയ്യില്ല എന്ന് പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ, ഞാൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് കീർത്തി ആദ്യം തന്നെ വ്യക്തമാക്കി. ഗ്ലാമർ എന്നാൽ സൗന്ദര്യം എന്നാണ് അർത്ഥം. എന്നാൽ ജനങ്ങൾ അതിനെ നിർവചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയിൽ ആണ്. ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല- കീർത്തി പറഞ്ഞു.

ശരീര ഭാരം കുറച്ചതിനെ കുറിച്ചും കീർത്തി സംസാരിച്ചു. ഇപ്പോഴുള്ള ശരീര വണ്ണത്തിൽ ഞാൻ കംഫർട്ട് ആണ്. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള വേഷങ്ങൾ എല്ലാം ധരിക്കാൻ സാധിയ്ക്കുന്നുണ്ട്. മുൻപ് അതിന് സാധിയ്ക്കുകയില്ലായിരുന്നു. പക്ഷെ ചില ആരാധകർക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം. അത് അവരുടെ അഭിപ്രായം ആണ്.

അതിനെ ഞാൻ തെറ്റായി കാണുന്നില്ല.
കഥാപാത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നത് പ്രധാനമാണ്. ഒന്നിൽ കൂടുതൽ സിനിമകളിൽ ഒരേ സമയ അഭിനയിക്കുക എന്നാൽ അത് എന്നെ ഒരുപാട് ആശ്വസിപ്പിയ്ക്കുന്ന , സന്തോഷിപ്പിയ്ക്കുന്ന കാര്യമാണ്. എന്നിൽ തന്നെ കുടുങ്ങി നിൽക്കുന്നതിന് പകരം പല പല കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിയ്ക്കുക എന്നാൽ അതൊരു വല്ലാത്ത സുഖമാണ്. ഞാനത് ആസ്വദിയ്ക്കുന്നു.

സാനി കൈയിതം എന്ന ചിത്രമാണ് കീർത്തി സുരേഷിന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ആയത്. മികച്ച അഭിപ്രായങ്ങളാണ് കീർത്തിയുടെ അഭിനയത്തിന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച സർക്കാരു വാരി പാതയാണ് മറ്റൊരു ചിത്രം. സിനിമയ്ക്കും മികച്ച അഭിപ്രായങ്ങൾ കിട്ടിക്കൊണ്ടിരിയ്ക്കുകയാണ്. മലയാളത്തിൽ ചെയ്ത വാശി എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുന്നു.

about keerthi suresh

More in Actress

Trending

Recent

To Top