Connect with us

അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിഞ്ഞത് ആ ഷോയിലൂടെ ; പ്രതിസന്ധികളെ മറികടന്നാണ് ഒന്നാം സ്ഥാനം നേടിയത് ; ഓർമ്മ കുറിപ്പുമായി സുരഭി ലക്ഷ്മി!

Actress

അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിഞ്ഞത് ആ ഷോയിലൂടെ ; പ്രതിസന്ധികളെ മറികടന്നാണ് ഒന്നാം സ്ഥാനം നേടിയത് ; ഓർമ്മ കുറിപ്പുമായി സുരഭി ലക്ഷ്മി!

അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിഞ്ഞത് ആ ഷോയിലൂടെ ; പ്രതിസന്ധികളെ മറികടന്നാണ് ഒന്നാം സ്ഥാനം നേടിയത് ; ഓർമ്മ കുറിപ്പുമായി സുരഭി ലക്ഷ്മി!

റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തപ്പെട്ട ഒരുപാടാ താരങ്ങളുണ്ട് . സുരഭി ലക്ഷ്മിയുടെ കരിയറിലും വഴിത്തിരിവായി മാറിയത് ബെസ്റ്റ് ആക്ടര്‍ ഷോയായിരുന്നു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ഷോയിലെ വിന്നറായിരുന്നു സുരഭി. റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ചും അന്നത്തെ ചിത്രങ്ങളും പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. അന്ന് ഷോയിൽ മത്സരിച്ചിരുന്നവരിൽ പലരും പിൽക്കാലത്ത് സിനിമയിലേക്കെത്തിയിരുന്നു.

അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ, ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്.

അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നുവെന്നുമായിരുന്നു സുരഭി ലക്ഷ്മി കുറിച്ചത്. ഒന്നാം സമ്മാനം അനൗൺസ് ചെയ്തപ്പോഴുള്ള എക്സ്പ്രഷൻ ഇപ്പോഴും ഓർമ്മയുണ്ട്. ഇത്രയും കാലം കഴിഞ്ഞു അല്ലെ എന്നുമായിരുന്നു ഒരാൾ കമന്റായി കുറിച്ചത്.

about surabhi lakshmi

Continue Reading
You may also like...

More in Actress

Trending