Actress
എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്; അതേ സ്‌നേഹമുണ്ട് ,പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ് ; നയനത്താരയെ കുറിച്ച ഷീല !
എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്; അതേ സ്‌നേഹമുണ്ട് ,പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ് ; നയനത്താരയെ കുറിച്ച ഷീല !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല . ഏറ്റവും സുന്ദരിയായ നടിമാരുടെ ലിസ്റ്റില്‍ ഒന്നാമത് നടി ഷീലയുടെ പേരുണ്ടാകും. എത്രയോ വര്‍ഷങ്ങളായി അഭിനയിക്കുന്ന ഷീല ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. സൗന്ദര്യം മാത്രമല്ല അഭിനയിക്കാനുള്ള കഴിവും ശക്തമായ നിലപാടുകളുമൊക്കെ ഷീലയെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്.
ദശാബ്ദങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടയില്‍ അസൂയ തോന്നിയ നടിയുണ്ടോ എന്ന ചോദ്യം ഷീല നേരിട്ടിരിക്കുകയാണ്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ഷീല. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ നടി നയന്‍താരയെ കുറിച്ചുള്ള അഭിപ്രായം ഷീല രേഖപ്പെടുത്തി.
അസൂയ തോന്നിയിട്ടുള്ള നടി ആരാണെന്നാണ് ഷീലയോട് ചോദിച്ചത്.
‘എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവള്‍ ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്‌നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്’ എന്നും ഷീല പറഞ്ഞ് നിര്‍ത്തുന്നു.
2003 ലെ ക്രിസ്തുമസ് റിലീസായിട്ടാണ് മനസ്സിനക്കരെ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്നസെന്റ്, ഷീല, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്നു. ഈ സിനിമയിലൂടെയാണ് നയന്‍താര എന്ന പുതുമുഖത്തെ സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.
ചാനല്‍ പരിപാടികളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിയാണ് നയന്‍താരയായ മാറിയത്. സിനിമയുടെ സെറ്റില്‍ നിന്നും ഡയാനയ്ക്ക് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച് സംവിധായകന്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ മലയാളത്തില്‍ അഭിനയിച്ച നടി പിന്നീട് തമിഴിലേക്ക് മാറിയതോടെയാണ് ഉയരങ്ങള്‍ കീഴടക്കിയത്.
about sheela