Actor
ഷൂട്ടിങ്ങ് കഴിഞ്ഞിട്ടും ദുര്‍ഗ എന്നെ അങ്ങനെയാണ് വിളിക്കുന്നത്; കോമഡി വേഷങ്ങളൊന്നും വരാതിരിക്കുമ്പോള്‍ ഞാൻ ചെയ്യുന്നത് ഇതാണ് ; ഇന്ദ്രന്‍സ് പറയുന്നു !
ഷൂട്ടിങ്ങ് കഴിഞ്ഞിട്ടും ദുര്‍ഗ എന്നെ അങ്ങനെയാണ് വിളിക്കുന്നത്; കോമഡി വേഷങ്ങളൊന്നും വരാതിരിക്കുമ്പോള്‍ ഞാൻ ചെയ്യുന്നത് ഇതാണ് ; ഇന്ദ്രന്‍സ് പറയുന്നു !
1981 ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെക്കുന്നത് ,
മലയാളത്തില്‍ ഒരു വമ്പന്‍ ക്യാരക്ടര്‍ ഷിഫ്റ്റിങ്ങ് നടത്തി പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ഇന്ദ്രന്‍സ്. മുമ്പ് കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടന് ശക്തമായ ക്യാരക്ടര്‍ റോളുകളിലൂടെ വീണ്ടുംവീണ്ടും പ്രേക്ഷകപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.
മേയ് 20ന് പുറത്തിറങ്ങാനിരിക്കുന്ന ഉടല് എന്ന ചിത്രത്തെക്കുറിച്ചും സിനിമാ ആരാധകര്‍ക്ക് ഇതേ പ്രതീക്ഷയാണുള്ളത്.
ഉടലിന്റെ ഷൂട്ടിങ്ങിനിടെ നടി ദുര്‍ഗാ കൃഷ്ണയുമായുണ്ടായ അടുപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ്. ദുര്‍ഗ തന്നെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ടും ചാച്ചന് എന്നാണ് വിളിക്കുന്നതെന്നാണ് താരം പറയുന്നത്.
”അവള് എന്നെ വിളിക്കുന്നത് അങ്ങനെയാണ്. അവളുടെ ചാച്ചനാണ് ഞാന്‍. അത്രയും അടുപ്പമുണ്ടായത് കൊണ്ടാണ്.
പത്തിരുപത് ദിവസത്തെ ഷൂട്ടിങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ഉള്ള അടുപ്പവും സ്നേഹവുമാണ്,” ഇന്ദ്രന്‍സ് പറഞ്ഞു.
കോമഡി ചെയ്യാന്‍ ആഗ്രഹം തോന്നാറുണ്ടോ, അത്തരം വേഷങ്ങള്‍ ഇപ്പോള്‍ വരാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇന്ദ്രന്‍സ്.”വരുന്നില്ല, കോമഡിയൊന്നും അങ്ങനെ വരുന്നില്ല. പക്ഷെ, അങ്ങനെ വിഷമിക്കാറില്ല. അപ്പോഴൊക്കെ ഞാന്‍ എന്റെ പഴയ ഏതെങ്കിലും സിനിമകളുടെ ക്ലിപ്പുകള്‍ എടുത്ത് കണ്ട് സമാധാനപ്പെടും.രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ഉടലില്‍ ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കുറേ അങ്ങനെയുള്ള സീനുകളുണ്ട്. ഞാനല്ലാത്തതും ഞാനുള്ളതുമായ കുറേ സീനുകളുണ്ടല്ലോ. അതില്‍ ഏതെങ്കിലും കാണുമ്പോഴേക്കും നമ്മള് പഴയ സ്ഥലത്തെത്തും,” ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
about indrans
