Connect with us

ആജീവനാന്ത പ്രകടനം!, ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം; മമ്മൂട്ടി ചിത്രം ‘പുഴു’; ആദ്യ പ്രതികരണം ഇങ്ങനെ

Actor

ആജീവനാന്ത പ്രകടനം!, ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം; മമ്മൂട്ടി ചിത്രം ‘പുഴു’; ആദ്യ പ്രതികരണം ഇങ്ങനെ

ആജീവനാന്ത പ്രകടനം!, ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം; മമ്മൂട്ടി ചിത്രം ‘പുഴു’; ആദ്യ പ്രതികരണം ഇങ്ങനെ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മമ്മൂട്ടി ചിത്രം പുഴു റിലീസ് ചെയ്തിരിക്കുകയാണ്. നവാ​ഗതയായ റത്തീനയാണ് പുഴുവിന്റെ സംവിധായിക. പാർവതി തിരുവോത്താണ് നായിക. ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്.

ഇന്നലെ വൈകിട്ടോടെ സോണി ലിവിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. സഹപ്രവർത്തകർ അടക്കം നിരവധി പേർ ചിത്രത്തെയും മമ്മൂട്ടിയെയും പാർവതിയെയും അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ്.

പെർഫോമൻസിൽ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ‘ഭീഷ്മ പർവ്വത്തിൽ നിന്നും തികച്ചും വ്യത്യസ്തനാണ് മമ്മൂട്ടി. സിനിമ ശരിക്കും ഹിറ്റാണ്. ഒരു ആജീവനാന്ത പ്രകടനം!, ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം’,എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.

മമ്മൂട്ടിയെ ഒരു അമാനുഷ കഥാപാത്രമായി അല്ലാതെ കണ്ടതിന്റെ സന്തോഷവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ മകനിലൂടെയും, ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്ന ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് പുഴു.മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കുഞ്ചന്‍, നെടുമണി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്.

More in Actor

Trending

Recent

To Top