serial
ടോഷ് ആരെന്ന് അറിഞ്ഞില്ല; വിവാഹം കഴിക്കണമെന്ന് തോന്നിയത് ആ നിമിഷം; സ്വന്തം സുജാതയിലെ താരജോഡികളുടെ വിവാഹശേഷമുള്ള വിശേഷം പങ്കുവച്ച് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും!
ടോഷ് ആരെന്ന് അറിഞ്ഞില്ല; വിവാഹം കഴിക്കണമെന്ന് തോന്നിയത് ആ നിമിഷം; സ്വന്തം സുജാതയിലെ താരജോഡികളുടെ വിവാഹശേഷമുള്ള വിശേഷം പങ്കുവച്ച് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. ടെലിവിഷൻ പ്രേക്ഷകരുടെ
ഇഷ്ട പരമ്പരയായ സ്വന്തം സുജാതയില്‍ അഭിനയിച്ച് വരുന്നതിനിടയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ചന്ദ്ര.
ഇപ്പോള്‍ ഒന്നിച്ച് ലൊക്കേഷനിലേക്ക് വരുന്നു എന്ന മാറ്റമേയുള്ളൂയെന്നായിരുന്നു ചന്ദ്ര പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് ഇരുവരും. സീരിയലിന്റെ നൂറാമത്തെ എപ്പിസോഡില്‍ അഭിനയിക്കാനായാണ് വന്നതെന്നും ജീവിതം തന്നെ മാറ്റിമറിക്കുന്ന പരമ്പരയായിരിക്കും ഇതെന്ന് അറിഞ്ഞിരുന്നില്ലെന്നും ടോഷ് പറയുന്നു. ഒരു പ്രമുഖ
മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ചന്ദ്രയും ടോഷും വിശേഷങ്ങള്‍ പങ്കിട്ടത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പരമ്പരയില്‍ ഒന്നിച്ച് അഭിനയിച്ചെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. ടോഷിന്റെ പേര് പറഞ്ഞപ്പോള്‍ ആളാരാണെന്ന് ആദ്യം മനസിലായിരുന്നില്ല. മുളമൂട്ടില്‍ അടിമയായി കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിച്ച ആളെന്ന് പറഞ്ഞപ്പോഴാണ് ആളെ മനസിലായത്. നേരത്തെ പ്രണയാഭ്യര്‍ത്ഥനകളും വിവാഹാലോചനകളൊക്കെ വന്നിരുന്നുവെങ്കിലും അതൊന്നും വര്‍ക്കായിരുന്നില്ല.
സ്ക്രീനിലെ പ്രിയതാരജോഡികള്‍ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട് പ്രേക്ഷകര്‍. ചന്ദ്രയുടെയും ടോഷിന്റെയും കാര്യത്തിലും അങ്ങനെയുണ്ടായിരുന്നു. രണ്ടാളും ഒന്നാവണമെന്ന മെസേജുകള്‍ കിട്ടാറുണ്ടായിരുന്നു. അങ്ങനെയാണ് മനസിലൊരു ഐഡിയ കേറിയത്. സെപ്റ്റംബറിലായിരുന്നു വിവാഹത്തെക്കുറിച്ച് ആലോചിച്ചത്.
വിവാഹം കഴിക്കാന്‍ ഒരു പ്രായമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങള്‍. നടക്കേണ്ട സമയത്ത് അത് നടക്കുമെന്നാണ് വിശ്വസിച്ചവരാണ് ഞങ്ങള്‍. നല്ലൊരു സുഹൃത്തിനൊപ്പം ജീവിക്കുന്ന അനുഭവമാണ് ടോഷിനൊപ്പം കൂടിയപ്പോള്‍ അനുഭവപ്പെട്ടത്. വിവാഹാലോചന വന്ന സമയത്തും തിരക്ക് കൂട്ടേണ്ടെന്നായിരുന്നു ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നതെന്ന് ടോഷ് പറയുന്നു.
പരമ്പരയുടെ 100ാം എപ്പിസോഡില്‍ പാട്ടുപാടാനായി ഞങ്ങളെ ക്ഷണിച്ചിരുന്നു. പാട്ട് പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കൂടുതല്‍ അടുത്തത്. ഒന്നിച്ച് ചേരേണ്ടവരാണ് ഞങ്ങളെന്ന് മനസിലാക്കിയത് അതോടെയായിരുന്നു. ഇഷ്ടങ്ങളിലെ സമാനത മനസിലാക്കിയത് അങ്ങനെയായിരുന്നു. അതേപോലെ എന്നെ ചന്ദു എന്നായിരുന്നു ടോഷ് വിളിച്ചത്. വീട്ടിലെ ചെല്ലപ്പേരായിരുന്നു അത് എന്നുമായിരുന്നു ചന്ദ്ര പറഞ്ഞത്.
about chandra
