TV Shows
എന്റെ ഗേള്‍ഫ്രണ്ടിനോട് ഒരു കാര്യം വിളിച്ച് പറയാമോ, ബിഗ്ഗ് ബോസിനോട് കരഞ്ഞ് അപേക്ഷിച്ച് ജാസ്മിന്; കരച്ചിലടക്കാൻ കഴിയാതെ ആരാധകരും !
എന്റെ ഗേള്‍ഫ്രണ്ടിനോട് ഒരു കാര്യം വിളിച്ച് പറയാമോ, ബിഗ്ഗ് ബോസിനോട് കരഞ്ഞ് അപേക്ഷിച്ച് ജാസ്മിന്; കരച്ചിലടക്കാൻ കഴിയാതെ ആരാധകരും !
ഉദ്വേഗജനകമായ കാഴ്ചകളുമായി ബിഗ് ബോസ് സീസണ് 4 മുന്നേറുകയാണ്. പോയവാരം രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്നതോടെ മത്സരം മുറുകിത്തുടങ്ങിയിട്ടുണ്ട്. പതിഞ്ഞ താളത്തില്‍ പൊയ്ക്കൊണ്ടിരുന്ന ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളെ ഒന്നു ചൂടു പിടിപ്പിക്കാന്‍ വേണ്ടി കൂടിയായിരിക്കണം റിയാസ് സലീമിനേയും വിനയ് മാധവിനേയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിനുളളിലേക്ക് കയറ്റിയത്.
ബിഗ് ബോസ് സീസണ് 4 ലെ മികച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന് എം മൂസ. ഷോയിലൂടെയാണ് താരം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സമൂഹമാധ്യമങ്ങളില്‍ ജാസ്മിന്റെ പേര് ഇടംപിടിച്ചിരുന്നുവെങ്കിലും ബിഗ് ബോസിലൂടെയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടക്കത്തില്‍ വളരെ നെഗറ്റീവ് ഇമേജായിരുന്നു ജാസ്മിന്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സിലെ ചിത്രം ആകെ മാറിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി ജാസ്മിന് മെന്റലി വളരെ ഡൗണ്‍ ആണ്. ടാസ്കിന് ഇടയില്‍ തലകറങ്ങുന്നു എന്ന് പറഞ്ഞ് മെഡിക്കല്‍ റൂമിലെത്തിയ ജാസ്മിന് തനിയ്ക്ക് തിരിച്ച് പോകണം എന്ന് പറയുകയും ചെയ്തു. കണ്ഫഷന് റൂമില്‍ വിലിച്ചിരുത്തി ബിഗ് ബോസ് ജാസ്മിനെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു. കരയുന്നതിന് ഇടയില്‍ ജാസ്മിന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .,ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ നടക്കുന്നത് ഒന്നും അത്ര വലിയ കാര്യമായ കാര്യങ്ങള്‍ ഒന്നുമല്ല. പക്ഷെ എന്നിട്ടും അതെല്ലാം എന്നെ വല്ലാതെ ബാധിയ്ക്കുന്നു.
നേരത്തെ ഇവിടെ ഒരു എപ്പിസോഡില്‍ നാരങ്ങവെള്ളം കൊടുത്ത് നിരാഹാരം നിര്ത്തിപ്പിച്ചതിനെ എല്ലാം സ്ക്രിപ്റ്റഡ് എന്ന് പറഞ്ഞ് കളിയാക്കിയിരുന്നു. പക്ഷെ ഇപ്പോള്‍ നോക്കൂ, ഞാന്‍ കരയുന്നു.ജീവിതത്തിലെ ചെറിയ കാര്യങ്ങളോട് ഇങ്ങനെ ഒന്നുമല്ല ഞാന്‍ പ്രതികരിക്കാറുള്ളത്. പക്ഷെ ഇവിടെ എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും എനിക്ക് സാധിയ്ക്കുന്നില്ല. ഫേക്ക് ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് ഇടയില്‍ ഞാനിങ്ങനെ നിന്നിട്ടില്ല. എനിക്ക് ഇത് സാധിയ്ക്കുന്നില്ല.
എനിക്ക് എന്റെ പട്ടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഇത്രയും ദിവസം ഒന്നും ഞാന്‍ എന്റെ ഡോഗിനെ കാണാതെ നിന്നിട്ടില്ല. ഒരു കെട്ടിപ്പിടിത്തം പോലും ഇവിടെ എനിക്ക് പേടിയാണ്. ജീവിതത്തില്‍ ഒരു കെട്ടിപ്പിടിത്തത്തിന് ഇത്രയും വാല്യു ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എനിക്ക് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നും ഒരു വിലയും ഇല്ലയിരുന്നു. പക്ഷെ ഇപ്പോള്‍ ഞാനത് ആഗ്രഹിയ്ക്കുന്നു.
ബിഗ്ഗ് ബോസ് എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുമോ എന്ന് ചോദിച്ചു കൊണ്ട് തന്റെ ആവശ്യവും ജാസ്മിന് പറഞ്ഞു. എന്റെ പട്ടി ഓടിപ്പോയതായി എനിക്കൊരു തോന്നല്‍. അത് സേഫ് ആണോ എന്നൊന്ന് വിളിച്ച് അന്വേഷിച്ച് പറയാന്‍ പറ്റുമോ. പിന്നെ എന്റെ ഗേള്ഫ്രണ്ടിനോട്് പറയാമോ, അവളെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന്. എനിക്ക് വീട്ടിലേക്ക് വരാന്‍ കൊതിയാവുന്നു എന്ന് കൂടെ പറയണേ എന്ന് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും പറയാം എന്ന് ബിഗ്ഗ് ബോസ് ഉറപ്പ് കൊടുത്തു.
അതിനിടയില്‍ കണ്ഫഷന് റൂമിന്റെ മുന്നിലെ, വാതിലിന് അരികില്‍ നിന്ന് നിമിഷ കരയുന്നത് കാണാമായിരുന്നു. എന്താണ് വിഷയം എന്ന് അന്വേഷിച്ച് എല്ലാവരും എത്തി. ജാസ്മിന് മെന്റലി ഡൗണ്‍ ആണ്, ചിലപ്പോള്‍ അവളെ അതുവഴി കൊണ്ടു പോയിക്കാണും. എന്നോട് ഒരു വാക്ക് പോലും പറയാതെ പോയി എന്ന് പറഞ്ഞായിരുന്നു നിമിഷ കരഞ്ഞത്. മറ്റ് ടീം അംഗങ്ങള്‍ എല്ലാം നിമിഷയെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.അതേസമയം ജാസ്മിന്റെ വിഷമം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല . ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അവിടെ പിടിച്ചു നിൽക്കാൻ എന്നൊക്കെയാണ് ആരാധകർ പറയുന്നത് .
about bigboss malayalam
