News
അത്തരം ആചാരങ്ങള്‍ ഒരു പതിവ് രീതിയായി കാണിക്കാന്‍ കഴിയില്ല, രണ്‍വീര്‍ സിംഗ് ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
അത്തരം ആചാരങ്ങള്‍ ഒരു പതിവ് രീതിയായി കാണിക്കാന്‍ കഴിയില്ല, രണ്‍വീര്‍ സിംഗ് ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

രണ്‍വീര്‍ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോര്‍ദാര്‍’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം എന്ന നിയമ വിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കാന്‍ പാടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
അത്തരം ആചാരങ്ങള്‍ ഒരു പതിവ് രീതിയായി കാണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയില്‍ നിന്ന് ഇത്തരം രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി, പ്രസക്ത ഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനോട് ആവശ്യപ്പെട്ടു.
ഇത് കാണുന്നതുവരെ ചിത്രത്തിന് അനുമതി നല്‍കില്ലെന്നും ലിംഗനിര്‍ണയം നിയമവിരുദ്ധമാണെന്ന വസ്തുത ചിത്രത്തിന്റെ ട്രെയിലര്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സിനിമയില്‍ ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം കാണിക്കരുതെന്ന ഹര്‍ജിക്കാരന്റെ വാദത്തോട് പ്രതികരിച്ച കോടതി, ഒരു രംഗം അതിന്റെ പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ടെന്നും പറഞ്ഞു.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....