Connect with us

ഇരച്ചെത്തിയത് 2 പൊലീസ് സംഘങ്ങൾ എല്ലാം അതീവ രഹസ്യമായി! ചോദ്യം ചെയ്യലിന് പിന്നാലെ നിർണ്ണായക നീക്കം, മാന്തി എടുത്തപ്പോൾ കണ്ടത്! കാവ്യയെ വിടാതെ ക്രൈം ബ്രാഞ്ച്

News

ഇരച്ചെത്തിയത് 2 പൊലീസ് സംഘങ്ങൾ എല്ലാം അതീവ രഹസ്യമായി! ചോദ്യം ചെയ്യലിന് പിന്നാലെ നിർണ്ണായക നീക്കം, മാന്തി എടുത്തപ്പോൾ കണ്ടത്! കാവ്യയെ വിടാതെ ക്രൈം ബ്രാഞ്ച്

ഇരച്ചെത്തിയത് 2 പൊലീസ് സംഘങ്ങൾ എല്ലാം അതീവ രഹസ്യമായി! ചോദ്യം ചെയ്യലിന് പിന്നാലെ നിർണ്ണായക നീക്കം, മാന്തി എടുത്തപ്പോൾ കണ്ടത്! കാവ്യയെ വിടാതെ ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെയും നടനും ഭര്‍ത്താവുമായ ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലെയും ചോദ്യം ചെയ്യലിനിടെ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു കാവ്യ മാധവൻ.ദിലീപിന്റെ സഹോരദീ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. . തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ കാവ്യാ മാധവന്‍ നിഷേധിച്ചത്. നാലര മണിക്കൂറോളമാണ് കാവ്യ മാധവനെ ചോദ്യം ചെയ്തത്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും അതിനിടെ അന്വേഷണ സംഘം നടത്തുന്നുണ്ട്.

ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പൊലീസ് പരിശോധിച്ചിരിക്കുകയാണ്. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടൻ ദിലീപിന്റെ നിർദേശപ്രകാരം നടി കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാർ സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങളാണു ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറിൽ നിന്ന് എന്താണു ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു അന്വേഷണ സംഘം ബാങ്ക് ലോക്കർ പരിശോധിച്ചത്.

കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങൾ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമാക്കാൻ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

നടിയെ ആക്രമിക്കാന്‍ കാവ്യ മാധവനാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ള ശബ്ദ സന്ദേശം നേരത്തെ പുറത്തായിരുന്നു. എന്നാല്‍ ഈ രണ്ട് കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്നാണ് കാവ്യ മാധവന്‍ പൊലീസിനോട് പറഞ്ഞത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് കാരണം ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്ന് കാവ്യ മാധവന്‍ മൊഴി നല്‍കി.

കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരിയില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചിരുന്നില്ല. പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ല എന്നും കാവ്യ മാധവന്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. അതേസമയം കാവ്യ മാധവന്റെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടി എന്നാണ് സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്ന നിലപാടാണ് കാവ്യ മാധവന്‍ പലപ്പോഴും സ്വീകരിച്ചത് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്തിയതാണ്. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെ കാവ്യക്കെതിരായ ചില ശബ്ദരേഖകളും ഫോണ്‍ സംഭാഷണങ്ങളും പുറത്തായിരുന്നു. ഇതോടെയാണ് കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.

More in News

Trending

Recent

To Top