serial
ഈ കുടുംബവിളക്കിന്റെ സ്ക്രിപ്റ്റ് റൈറ്ററെ മാറ്റാന്‍ സമയം ആയി. ഇയാളുടെ കയ്യില്‍ ഒരൊറ്റ കഥയെ ഉള്ളു ; ഇത്തവണയും പണി ഏറ്റുവാങ്ങാന്‍ ഒരുങ്ങുകയാണ് വേദിക; കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നു!
ഈ കുടുംബവിളക്കിന്റെ സ്ക്രിപ്റ്റ് റൈറ്ററെ മാറ്റാന്‍ സമയം ആയി. ഇയാളുടെ കയ്യില്‍ ഒരൊറ്റ കഥയെ ഉള്ളു ; ഇത്തവണയും പണി ഏറ്റുവാങ്ങാന്‍ ഒരുങ്ങുകയാണ് വേദിക; കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നു!
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റേറ്റിങ്ങിൽ മികച്ചു നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതവും വേദിക എന്ന വില്ലത്തിയും മലയാളി കുടുംബ പ്രേക്ഷകരെ കീഴടക്കിയത് വളരെ പെട്ടന്നാണ് . സുമിത്രയുടെ കുടുംബജീവിതം തകര്‍ത്തത് മുതലിങ്ങോട്ട് വേദികയുടെ ശത്രുത കൂടി വരികയാണ്. ഓരോ തവണയും സുമിത്രയെ തകര്‍ക്കാനായി വേദിക ശ്രമിക്കുകയും അതൊക്കെ പരാജയമായി മാറുകയും ചെയ്യുന്നതാണ് ഇതുവരെ കണ്ടത്.
തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്ന് വന്ന സുമിത്ര ഒരു ബിസിനസ് ആരംഭിച്ചു. സുമിത്രാസ് എന്ന് പേരിട്ടിരിക്കുന്ന വസ്ത്ര സ്ഥാപനം ദുബായിലടക്കം ബിസിനസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വേദിക മറ്റൊരു കമ്പനിയില്‍ ജോലിയ്ക്ക് കയറി സുമിത്രയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് പുതിയ കഥ. അവിടെ ലോജിക് പരമായി തെറ്റുകളുണ്ടെന്നാണ് പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നത്.
കുടുംബവിളക്കില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോ വൈറലാവുകയാണിപ്പോള്‍. വാസ്കോ എന്ന കമ്പനിയില്‍ ജനറല്‍ മാനേജരായി ജോയിന്‍ ചെയ്തിരിക്കുകയാണ് വേദിക. സുമിത്രാസില്‍ നിന്നും ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും അത് വേണ്ടെന്നാണ് വേദികയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ സീരിയലില്‍ നടക്കുന്നത്. ഇതേ കുറിച്ച് ആരാധകര്‍ പറയുന്നതിങ്ങനെ..
‘സുമിത്രയുടെ കമ്പനി എങ്ങനെ വേദികയുടെ കമ്പനിയുടെ കീഴില്‍ വരും. സത്യത്തില്‍ ഇതൊന്നും മനസ്സിലാകുന്നില്ല. സുമിത്ര സ്വന്തം തുടങ്ങിയത് അല്ലേ അവരുടെ ഷോപ്പ്. പിന്നെ എങ്ങനെ വേദികയ്ക്ക് ഇപ്പോള്‍ കയറിയ കമ്പനിയില്‍ നിന്നും സുമിത്രയെ തകര്‍ക്കാന്‍ പറ്റും?
സുമിത്രാസ് ആണ് ഈ എക്സ്പോര്‍ട്ട് കമ്പനിയുടെ മെയിന്‍ ആള്. അപ്പോള്‍ സുമിത്രാസിന് എതിരെ പുതിയതായി വന്ന ആള് ഇത്രയും ചെയ്യുമ്പോള്‍ കമ്പനിയില്‍ വന്ന പുതിയ ആളെ മാറ്റുക ആണോ ചെയ്യേണ്ടത്? അതോ അവരെ വാഴിക്കുക ആണോ.. വേദികയ്ക്ക് ഉള്ള ജോലി കൂടെ പോവുന്ന ലക്ഷണമാണ് കാണുന്നത്.
ഈ സീരിയലില്‍ ഇതന്നെയാണ് പണി. വേദിക എന്തേലും കാണിക്കും. സുമിത്ര അത് മറികടക്കും. ഇനി ശീതള്‍ സച്ചിന് പ്രശ്നം ആയിരിക്കും സോള്‍വ് ചെയ്യുന്നത്. ഡയറക്ടര്‍ സര് ഇതൊക്കെ ഒന്ന് മാറ്റി പിടിച്ച് കഥയില്‍ എന്തെങ്കിലും പുതുമ കൊണ്ട് വരനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
ഈ കുടുംബവിളക്കിന്റെ സ്ക്രിപ്റ്റ് റൈറ്ററെ മാറ്റാന്‍ സമയം ആയി. ഇയാളുടെ കയ്യില്‍ ഒരൊറ്റ കഥയെ ഉള്ളു. വേദിക കുറേ പാര പണിയും. സുമിത്ര മറികടക്കും. എങ്ങനെയെങ്കിലും കഥ ഒന്ന് മാറ്റി എഴുതിരുന്നെങ്കില്‍ മനോഹരമായേനെ. അല്ലെങ്കില്‍ ഇനിയും താഴേക്ക് പോവാനാണ് സാധ്യതയെന്നും കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നു.
about kudumbavilakku
