Connect with us

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷിയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നത്, അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു; കാരണം ഇതാണ്… വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ

News

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷിയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നത്, അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു; കാരണം ഇതാണ്… വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷിയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നത്, അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു; കാരണം ഇതാണ്… വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ചർച്ചകൾക്കുമൊടുവിലാണ് നടി കാവ്യയെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ അപ്രതീക്ഷിതമായി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘത്തിന് നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.

മഞ്ജു മദ്യപിക്കുമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകർ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതമില്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷി തന്നെയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നതെന്നും അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

‘മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന അമ്മയെയാണ്. അതേസമയം അവളുടെ അച്ഛൻ ലോകം മുഴുവൻ ആരാധിക്കുന്ന താരവും. അതുകൊണ്ട് തന്നെ അവളെ സംബന്ധിച്ച് അവളുടെ അച്ഛൻ തന്നെയാണ് ഹീറോ. ആഡംബരത്തിൽ ജീവിക്കുന്ന അച്ഛനൊപ്പം കഴിയാനായിരിക്കും കുഞ്ഞിന് തോന്നിക്കാണുക. ഒരുപക്ഷേ മഞ്ജു മുൻപേ അഭിനയിച്ചിരുന്നുവെങ്കിൽ മീനാക്ഷി ചിലപ്പോൾ അമ്മയ്ക്കൊപ്പം പോയെനെ’.

‘കുഞ്ഞുങ്ങൾക്ക് അവരുടെ ആഗ്രഹങ്ങൾ നേടി കൊടുക്കുന്നതാരാണോ അതാണ് അവരുടെ ഹീറോ. മീനാക്ഷിയെ മഞ്ജു കൂട്ടാതിരുന്നതല്ല. അമ്മയ്ക്കൊപ്പം താൻ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, അത് തനിക്ക് അറിയാം. മഞ്ജു മദ്യപിക്കുമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകർ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതമില്ല’.

‘കാവ്യ-ദിലീപ് പ്രണയമോ മഞ്ജുവായുമുള്ള പ്രശ്നങ്ങളോ ഒന്നും തന്നെ നടിയെ നറുറോഡിൽ ആക്രമിക്കാനുള്ള ന്യായീകരണമല്ല. ഒരു പെൺകുട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണ് നടു റോഡിൽ കാണിച്ചത്. എന്റെ ജീവിതം ഇങ്ങനെയാക്കി എന്ന് കരുതി ഒരു പെൺകുട്ടിയോട് ക്രൂരത കാണിക്കാമോ?’

‘ദിലീപ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ കാവ്യ അറിയാതെ ഒന്നും ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഒരുപക്ഷേ വീട്ടിലുള്ളവർ ഇക്കാര്യങ്ങൾ അറിഞ്ഞ് കാണില്ല. തന്റെ ജീവിതാഭിലാഷം നടപ്പാക്കാൻ വേണ്ടി രണ്ട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ച സ്ത്രീയോടുള്ള ദേഷ്യമാണ് തനിക്ക് കാവ്യയോട് ഉള്ളത്’. ദിലീപ് സ്വന്തം കാര്യങ്ങൾ ഒന്നും തന്നെ എന്നോട് ഇതുവരെ സംസാരിച്ചിരുന്നില്ല. പക്ഷേ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും പല കാര്യങ്ങളും മഞ്ജുവിനോട് താൻ സംസാരിച്ചിട്ടുണ്ട്. അവർ സ്വകാര്യമായിട്ടാണ് പലതും പറഞ്ഞത്. അതുകൊണ്ട് തന്നെ അക്കാര്യങ്ങൾ തുറന്ന് പറയാൻ താൻ താത്പര്യപ്പെടുന്നില്ല’,ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം കാവ്യയുടെ വാശി തന്നെയായിരിക്കാം പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത തിരക്കഥാകൃത്ത് വിനു കിരിയത്തിന്റെ വാക്കുകൾ.

വിനു പറഞ്ഞത് ഇങ്ങനെ-‘

മുതിർന്നതിന് ശേഷം താൻ ഡിസ്ട്രിബ്യൂഷനെടുത്ത കാറ്റത്തൊരു പെൺപൂവ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. അന്ന് പാവായും ബ്ലസുമിട്ട് ഒരു പാവം കുട്ടിയായാണ് കാവ്യ തന്നെ കാണാൻ വന്നത്. എന്നാൽ അതിന് ശേഷം വളരെ പെട്ടെന്നായിരുന്നു കാവ്യയുടെ വളർച്ച. അവർ ക്ക് പണവും പ്രശസ്തിയും ലഭിച്ചു. അതിന് ശേഷം താൻ എന്തോ ആണെന്ന തോന്നൽ കാവ്യയ്ക്ക് ഉണ്ടായിരുന്നു’.

‘മുൻപൊരിക്കൽ കാവ്യ വോട്ട് ചെയ്യാൻ പോയൊരു വിവാദം നമ്മളെല്ലാം കണ്ടതാണ്. പ്രധാനമന്ത്രി പോലും വോട്ട് ചെയ്യാൻ കാത്ത് നിന്ന നാട്ടിൽ അവർ എല്ലാവരും മറികടന്ന് പോയപ്പോൾ ഒരു യുവാവ് മാത്രമാണ് അതിനെ ചോദ്യം ചെയ്തത്. ഇത്തരത്തിൽ ഉള്ളൊരു സ്വഭാവം കാവ്യയ്ക്കുണ്ടോയെന്ന് സംശയമുണ്ട്. ദിലീപ് ഒരുപക്ഷേ ഇതിൽ പെട്ട് പോയതായിരിക്കാം. കാവ്യയുടെ വാശിയായിരിക്കാം എല്ലാത്തിനും കാരണം.

‘എത്ര കുടുംബങ്ങളാണ് തകർന്ന് പോയത്. എത്ര പേരുടെ ജീവിതമാണ് ഇല്ലാതായത്. സമൂഹം ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയാണ്.ഞങ്ങൾ താരങ്ങളാണ് ഞങ്ങൾക്ക് പണമുണ്ട്, ആരേയും എന്തും ചെയ്യാമെന്ന ആത്മവിശ്വാസമാണ് അവരെ നയിക്കുന്നത്’, വിനു കിരിയത്ത് പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top