Connect with us

പറയുന്നത് വിശ്വസിക്കൂ, സത്യം ഇതാണ്! തള്ളിക്കഞ്ഞത് ആ ഒരൊറ്റ കാര്യം, ചോദ്യങ്ങൾക്ക് മുന്നിൽ അടിപതറി, കാവ്യാ മാധവനെ വീണ്ടും പൊക്കാൻ അന്വേഷണസംഘം.. നിർണ്ണായക നീക്കം ഇതാ

News

പറയുന്നത് വിശ്വസിക്കൂ, സത്യം ഇതാണ്! തള്ളിക്കഞ്ഞത് ആ ഒരൊറ്റ കാര്യം, ചോദ്യങ്ങൾക്ക് മുന്നിൽ അടിപതറി, കാവ്യാ മാധവനെ വീണ്ടും പൊക്കാൻ അന്വേഷണസംഘം.. നിർണ്ണായക നീക്കം ഇതാ

പറയുന്നത് വിശ്വസിക്കൂ, സത്യം ഇതാണ്! തള്ളിക്കഞ്ഞത് ആ ഒരൊറ്റ കാര്യം, ചോദ്യങ്ങൾക്ക് മുന്നിൽ അടിപതറി, കാവ്യാ മാധവനെ വീണ്ടും പൊക്കാൻ അന്വേഷണസംഘം.. നിർണ്ണായക നീക്കം ഇതാ

നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും ഇന്നലെയായിരുന്നു നടി കാവ്യാ മാധവനെ ചോദ്യം ചെയ്തത്. ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ഈ രണ്ട് കേസുകളിലും കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

ഇന്നലത്തെ ചോദ്യം ചെയ്യലിൽ കാവ്യാ മാധവൻ നൽകിയ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് എ‍ഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാകും തുടർ നടപടികൾ. പല ചോദ്യങ്ങൾക്കും കാവ്യയ്ക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. പരസ്‌പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. അതിനാലാണ് നടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇരയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കേസിന്റെ തുടക്കംമുതൽ ഉയർന്നുകേട്ട സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലേയും ആരോപണങ്ങൾ കാവ്യ തള്ളിക്കളഞ്ഞുവെന്നാണ് സൂചന.

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടന്‍ ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവന്‍ മൊഴി നല്‍കി

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുൻ വൈരാഗ്യമുണ്ടായിരുന്നു എങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. എന്നാൽ തുടരന്വേഷണത്തിന്‍റെ മുന്നോട്ടുളള പോക്കിൽ കാവ്യയുടെ മൊഴി നിർണായകമാണെങ്കിൽ മാത്രം വീണ്ടും ചോദ്യം ചെയ്താൽ മതിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിലപാട്.

ഒരുമാസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്. സാക്ഷിയായത് കൊണ്ട് തന്നെ മൊഴിയെടുക്കാൻ വീട്ടിൽ എത്തണമെന്ന് കാവ്യാമാധവൻ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ എസ് പി സുദർശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എസ് പി മോഹന ചന്ദ്രനുമാണ് ഒരുമിച്ച് ദിലീപിന്‍റെ വീട്ടിൽ എത്തിയത്. ചോദ്യം ചെയ്യൽ നാലര മണിക്കൂർ നീണ്ടു.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും ഒപ്പം കാവ്യയുടെ ജീവനക്കാരനായിരുന്ന സാഗറിന്‍റെ മൊഴികളാണ് കാവ്യക്ക് തിരിച്ചടിയായത്. വധ ഗൂഢാലചന കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച ഫോണ്‍ രേഖകളും ഡിജിറ്റൽ തെളിവുകളും കാവ്യക്ക് പ്രശ്നമാണ്. കേസിൽ ഇതു വരെ സാക്ഷിയായ കാവ്യ മൊഴിയെടുക്കലിന് ശേഷം പ്രതിയാക്കപ്പെടുമോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. മുമ്പ് രണ്ട് തവണ കാവ്യക്ക് ചോദ്യം ചെയ്യലിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

ഒരു തവണ സ്ഥലത്ത് ഇല്ല എന്ന അറിയിച്ചും രണ്ടാം തവണ ആലുവയിൽ വീട്ടിൽ മാത്രമെ മൊഴിയെടുക്കലിനോട് സഹകരിക്കാൻ കഴിയു എന്നും കാവ്യ നിലപാട് എടുത്തു. മൂന്നാമത്തെ നോട്ടീസിലാണ് കാവ്യയുടെ വീട്ടിലേക്ക് തന്നെ എത്താൻ അന്വേഷണ സംഘങ്ങൾ തിരുമാനിച്ചത്. ശബ്ദരേഖകളും ദൃശ്യങ്ങളും ഉൾപ്പെടുത്തി വിശദമായ ചോദ്യാവലി വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കാവ്യയുടെ മാതാപിതാക്കളും ഈ സമയം ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ ഉണ്ടായിരുന്നു.

More in News

Trending

Recent

To Top