News
4.40 ദശലക്ഷം ഡോളര്‍ ആദ്യ ദിന കളക്ഷനായി രേഖപ്പെടുത്തി ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ മള്‍ട്ടി യൂണിവേഴ്സ് ഓഫ് മാഡ്നെസ്
4.40 ദശലക്ഷം ഡോളര്‍ ആദ്യ ദിന കളക്ഷനായി രേഖപ്പെടുത്തി ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ മള്‍ട്ടി യൂണിവേഴ്സ് ഓഫ് മാഡ്നെസ്
ഇന്ത്യയിലെ ഹോളിവുഡിന്റെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ തൂത്തു വാരുകയാണ് ഡോക്ടര്‍ സ്ട്രെയിഞ്ച്. നിലവിലെ കണക്ക് പ്രകാരം നാലാമത്തെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണ് ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ മള്‍ട്ടി യൂണിവേഴ്സ് ഓഫ് മാഡ്നെസിന് ലഭിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം 33.50 കോടി (4.40 ദശലക്ഷം ഡോളര്‍) ആണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനായി രേഖപ്പെടുത്തിയത്. മറ്റ് മൂന്ന് മാര്‍വല്‍ ചിത്രങ്ങളായ എന്‍ഡ് ഗെയിം, ഇന്‍ഫിനിറ്റി വാര്, നോ വേ ഹോം എന്നിവയ്ക്ക് പിന്നാലെ ഹോളിവുഡിന് ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിത്.
2016-ലെ ആദ്യ ഡോക്ടര്‍ സ്ട്രെയിഞ്ച് ചിത്രത്തിന് 3.51 കോടിയാണ് ആദ്യ ദിന കളക്ഷന്‍ ലഭിച്ചത്. മറ്റ് സൂപ്പര്‍ ഹീറോ ജോണറുകളെ പോലെയുള്ള പരമ്ബരാഗതമായ സ്വീകാര്യത ഡോക്ടര്‍ സ്ട്രെയിഞ്ചിന് ഇല്ലെന്നാണ് സത്യം.
അവഞ്ചേഴ്സ് എന്‍ഡ് ഗെയിം- 64.50 കോടി, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്- 40.50 കോടി, സ്പൈഡന്‍ മാന്‍-നോ വേ ഹോം-39.40 കോടി, ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ മള്‍ട്ടി യൂണിവേഴ്സ് ഓഫ് മാഡ്നെസ്-33.50 കോടി, ഫ്യൂരിയസ്-7- 167.75 കോടി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍ ഇന്ത്യയില്‍ നേടിയ കണക്കുകള്‍.
2016 ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ സ്ട്രെയ്ഞ്ച് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘ഡോക്ടര്‍ സ്ട്രെയ്ഞ്ച് ഇന്‍ ദി മള്‍ട്ടീവേഴ്സ് ഓഫ് മാഡ്നസ്’. ബെനഡിക്ട് കംബര്‍ബാച്ച് ആണ് ചിത്രത്തില്‍ ഡോക്ടര്‍ സ്ട്രെയ്ഞ്ചായി എത്തുന്നത്. ഇദ്ദേഹത്തിനോടൊപ്പം എലിസബത്ത് ഓള്സണ്, സ്കാര്‍ലറ്റ് വിച്ച് ആയി അഭിനയിക്കുന്നുണ്ട്. ഷോസിലിന്‍ ഗോമസ് അമേരിക്കന്‍ ചാവെസ് എന്ന സൂപ്പര്‍ ഹീറോയായി ഈ സിനിമയില്‍ എത്തുന്നുണ്ട്.
