Connect with us

റെഡ് കാര്‍പ്പറ്റ് വേദിയില്‍ ജാക്കറ്റ് ഊരി മാറ്റി കാര ഡെലിവീങ്; സോറിയാസിസ് പാടുകള്‍ മറച്ചു വെയ്ക്കാത്തതില്‍ അഭിനന്ദനവുമായി ആരാധകര്‍

News

നടിയായും മോഡലായും തിളങ്ങി നില്‍ക്കുന്ന താരമാണ് കാര ഡെലിവീങ്. ഇപ്പോഴിതാ മെറ്റ് ഗാല 2022ന്റെ റെഡ് കാര്‍പ്പറ്റിലൂടെ സോറിയാസിസ് പാടുകള്‍ മറച്ചു വയ്ക്കാതെ നടന്നു നീങ്ങിയിരിക്കുകയാണ് താരം. ചുവന്ന ക്രോപ്പഡ് ജാക്കറ്റും പാന്റും ധരിച്ചായിരുന്നു കാരയുടെ രംഗപ്രവേശനം.

ചുവന്ന പരവതാനിയില്‍ എത്തിയപ്പോള്‍ താരം ധരിച്ചിരുന്ന ജാക്കറ്റ് ഊരി. ശരീരമാകെ സ്വര്‍ണ്ണ നിറത്തിലെ മെറ്റാലിക് പെയിന്റ് അടിച്ചിരുന്നു. പക്ഷെ കൈകളില്‍ സോറിയാസിസിന്റെ പാടു താരം പെയിന്റ് ഉപയോഗിച്ച് മറിച്ചിരുന്നില്ല. കാര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മെറ്റ് ഗാലയിലെ ചിത്രങ്ങള്‍ക്കടിയില്‍ അഭിനന്ദന കമന്റുകള്‍ നിറയുകയാണ്.

ബോഡി കോണ്‍ഫിഡന്‍സ് എന്നാണ് ഇതാണ്, ഇത് ധീരത എന്നെല്ലാമാണ് കമന്റുകള്‍. സോറിയാസിസ് കാരണം പുറത്തേക്ക് പോകാന്‍ മടിച്ചിരുന്നു. എന്നാല്‍ കാരയുടെ ഈ പ്രവൃത്തി ധൈര്യവും ആത്മവിശ്വാസവും നല്‍കിയെന്ന് ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചിരിക്കുന്നത് കാരയുടെ പ്രവൃത്തി എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാക്കുന്നതാണ്.

ചര്‍മകോശങ്ങളുടെ അമിത ഉത്പാദനത്താല്‍ ഉണ്ടാകുന്ന ഒരു ചര്‍മരോഗമാണ് സോറിയാസിസ്. വൈദ്യശാസ്ത്രത്തില്‍ ഇതുവരെ സോറിയാസിസിനു പൂര്‍ണ മുക്തി ഇല്ല. കൈകള്‍, കാലുകള്‍, തല, നഖം തുടങ്ങിയിടങ്ങളില്‍ ചെതുമ്പലു പോലെ വട്ടത്തില്‍ ചുവന്നു തടിച്ച പാടുകളാണ് പ്രധാന ലക്ഷണമായി കാണുന്നത്. പലരും കുഷ്ഠരോഗമാണെന്ന് വിലയിരുത്തുമെങ്കിലും സോറിയാസിസ് കുഷ്ഠരോഗത്തിനു സമാനമല്ല.

More in News

Trending

Recent

To Top