നഷ്ടങ്ങളെക്കുറിച്ച് നേരിട്ടെത്തി വിവരം ധരിപ്പിച്ചപ്പോൾ പോയി പണി നോക്കാൻ പറഞ്ഞു ;എനിക്കെതിരെ ഒന്നും ചെയ്യാനാകില്ല; മുന്നോട്ടു പോയാൽ എന്ത് ചെയ്യണമെന്ന് അറിയാം ; ധർമജൻ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി !

‘കഴിഞ്ഞ ദിവസമായിരുന്നു നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസ് എടുത്തത് . ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര് നല്കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്
കോതമംഗലത്ത് ബിസിനസ് ആരംഭിക്കാനാണ് ആസിഫ് ധർമ്മൂസ് ഹബ്ബിനെ സമീപിച്ചത്. 2019 മേയ് 15ന് ടോക്കൺ അഡ്വാൻസായി 10,000 രൂപ നൽകി. വീട്ടിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ ധർമ്മജന്റെ ഉറപ്പും ലഭിച്ചു. പിന്നീട് പലപ്പോഴായി 43,30,587 രൂപ ഇവർ വാങ്ങിയെന്നാണ് പരാതി. ഹബ്ബിലേക്ക് 2020 മാർച്ചുവരെ മീൻ എത്തിച്ചിരുന്നു. ഏപ്രിൽ മുതൽ വിതരണം നിറുത്തി. ഫ്രാഞ്ചൈസിയുടെ കരാർ ഒപ്പിടാമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. അമേരിക്കയിലെ പെട്രോലിങ്ക് കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായിരുന്ന ആസിഫ് 2018ലാണ് നാട്ടിലെത്തിയത്.
അതേസമയം ധർമ്മജൻതാൻ ആരുടേയും അഞ്ചുപൈസ പോലും വെട്ടിച്ചിട്ടില്ലെന്ന് ധർമ്മജൻ. പലരും പണം ഇങ്ങോട്ടാണ് തരാനുള്ളത്. പരാതിക്കാർ തെളിവ് ഹാജരാക്കിയാൽ പലിശസഹിതം തിരിച്ചുനൽകാൻ തയ്യാറാണ്. വ്യാജ പരാതി നൽകിയ ആളെ കൂട്ടുകാർ മനപ്പൂർവം ചതിച്ചതാണെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കും .
എന്നാൽ ധർമ്മജൻ മോശമായി പെരുമാറിയെന്ന് ആസിഫ് പരാതിയിൽ പറയുന്നു. നഷ്ടങ്ങളെക്കുറിച്ച് നേരിട്ടെത്തി വിവരം ധരിപ്പിച്ചപ്പോൾ, പോയി പണി നോക്കാനും കേസുകൊടുക്കാനും പറഞ്ഞു. തനിക്കെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മുന്നോട്ടു പോയാൽ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....