Connect with us

തിലകൻ ചേട്ടനെ പുറത്താക്കിയതിന് പിന്നിൽ! തുറന്ന് പറഞ്ഞ് സംവിധായകൻ വിനയൻ

Malayalam

തിലകൻ ചേട്ടനെ പുറത്താക്കിയതിന് പിന്നിൽ! തുറന്ന് പറഞ്ഞ് സംവിധായകൻ വിനയൻ

തിലകൻ ചേട്ടനെ പുറത്താക്കിയതിന് പിന്നിൽ! തുറന്ന് പറഞ്ഞ് സംവിധായകൻ വിനയൻ

മോഹന്‍ലാലോ മമ്മൂട്ടിയോ നടന്‍ തിലകനെ സിനിമാരംഗത്ത് നിന്ന് വിലക്കുമെന്ന് താൻ കരുതുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.

മലയാള സിനിമയില്‍ തിലകനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവരുണ്ട്. അതു പോലെ തന്നെ അദ്ദേഹം മോനെ പോലെ കണ്ട പല പ്രമാണികളും ഉണ്ട്. അവര്‍ക്കാര്‍ക്കും അദ്ദേഹത്തോട് ദേഷ്യമുണ്ടായിരുന്നില്ല. പക്ഷെ എന്ത് സാഹചര്യമെന്നെനിക്കറിയില്ല.

ചില ആളുകള്‍ക്ക് സിനിമ ഭയങ്കരമായി ദുരുപയോഗം ചെയ്ത് പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും.അത്തരം ബുദ്ധിയുള്ള ചിലരൊക്കെ തലപ്പത്ത് വന്നാല്‍ അവര്‍ക്ക് ഇഷ്ടകേടുളളവര്‍ക്ക് നിലനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരും.. അത് കൊണ്ടാണ് തിലകന്‍ ചേട്ടനെയൊക്കെ പുറത്താക്കിയത്.

അത്തരം ഒരു ഗ്രൂപ്പ് ഉണ്ടായി കഴിഞ്ഞിരുന്നു. അല്ലാതെ വലിയ മുന്‍നിര താരങ്ങളായ മോഹന്‍ലാലോ മമ്മൂട്ടിയോ ഒരിക്കലും തിലകന്‍ ചേട്ടനെ വിലക്കണം എന്ന് പറയുമെന്ന് എനിക്ക് തോന്നുന്നില്ല.

More in Malayalam

Trending

Recent

To Top