serial
അച്ഛന് പ്രിയപ്പെട്ട ദേവ ; ഇന്നും സൂരജ് സൺ തന്നെയാണ് ഞങ്ങളുടെ ദേവ; സൂരജ് സൺ തിരിച്ചുവരണം ; വിങ്ങിപ്പൊട്ടി ആ വാക്കുകൾ!
അച്ഛന് പ്രിയപ്പെട്ട ദേവ ; ഇന്നും സൂരജ് സൺ തന്നെയാണ് ഞങ്ങളുടെ ദേവ; സൂരജ് സൺ തിരിച്ചുവരണം ; വിങ്ങിപ്പൊട്ടി ആ വാക്കുകൾ!
മലയാളികളുടെ പ്രിയയപ്പെട്ട പരമ്പര പാടാത്ത പൈങ്കിളിയിലൂടെ താരമായി മാറിയ നടനാണ് സൂരജ് സണ്‍. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പോരായ ‘ദേവ’ എന്നാണ നടനെ് അറിയപ്പെട്ടിരുന്നത്. പല ദേവമാർ വന്നെങ്കിലും പലർക്കും ഇന്നും സൂരജ് സൺ ആണ് അവരുടെ ദേവ.
പഴയത് പോലെ സീരിയലിലേയ്ക്ക് തിരികെ എത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നവർ ഇന്നുമുണ്ട്. നടന് മാറിയിട്ട് നാളുകളായെങ്കിലും മറ്റൊരാളെ ഉള്‍ക്കൊള്ളാന്‍ ഇതുവരെ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ് സണ്‍. ആരാധകരുമായ വലിയ ആത്മബന്ധമാണ് നടന് കാത്തുസൂക്ഷിക്കുന്നത്. തന്റെ സന്തോഷങ്ങളും ഉയര്‍ച്ചകളും താഴ്ചകളുമൊക്കെ സൂരജ് പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്്. നിമിഷനേരം കൊണ്ടാണ് നടന്റെ പോസ്റ്റുകളും വീഡിയോകളും വൈറല്‍ ആവുന്നത്. നടന്റെ വിശേഷം ആരാഞ്ഞ് പ്രേക്ഷകരും എത്താറുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടന് ദിനേശ് പണിക്കരെ കുറിച്ച് സൂരജ് പങ്കുവെച്ച വാക്കുകളാണ്. പാടാത്ത പൈങ്കിളി പരമ്പരയില്‍ ദേവയുടെ അച്ഛനായി എത്തുന്നത് ദിനേശ് പണിക്കരാണ്. ഇദ്ദേഹത്തിന് ഐമ പുരസ്കാരം ലഭിച്ചിരുന്നു. പാടാത്ത പൈങ്കിളി പരമ്പരയുടെ പ്രകടനത്തിനായിരുന്നു മികച്ച സപ്പോര്‍ട്ടിംഗ് ആക്ടറിനുള്ള പുരസ്കാരം ലഭിച്ചത്. കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ദിനേശ് പണിക്കര്‍ സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്കാണ് കമന്റുമായി സൂരജ് എത്തിയത്. ഇതിന് ദിനേശ് പണിക്കര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
ഒരുപാട് ദിവസങ്ങളില്‍ അഭിനയിക്കുന്നത് നോക്കി നിന്നു പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് സൂരജ് പറയുന്നത്. കുറിപ്പ് ഇങ്ങനെ, ‘അഭിനയിക്കുന്നത് നോക്കി നിന്നു പോയ സാഹചര്യങ്ങള്‍ ഒരുപാട് ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പല സംശയങ്ങള്‍ അപ്പോള്‍ തന്നെ തീര്‍ത്തിട്ടുണ്ട്.
അച്ഛനായി അഭിനയിക്കുകയായിരുന്നില്ല അച്ഛന് ആയി മാറുകയായിരുന്നു എന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. എന്റെ തുടക്കം അങ്ങയില്‍ നിന്നു തന്നെ ആയതുകൊണ്ട് ഞാന്‍ അതില്‍ അഭിമാനിക്കുന്നു’. എന്നായിരുന്നു നടന്റെ വാക്കുകള്‍. സൂരജിന്റെ നല്ല വാക്കുകള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ദിനേശ് പണിക്കറിന് ആശംസയുമായി എത്തിയിരിക്കുന്നത്.
ജീവിതത്തെ വളരെ പോസിറ്റീവായി നോക്കുന്ന വ്യക്തിയാണ് സൂരജ്. നേരിടേണ്ടി വന്ന താഴ്ചകള്‍ ഒരിക്കലും മുന്നോട്ടുള്ള നടന്റെ യാത്രയെ ബാധിച്ചിട്ടില്ല. തന്റെ സിനിമ സ്വപ്നത്തിലേയ്ക്ക് നടന്ന് അടുക്കുകയാണ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തില്‍ ഒരു ചെറിയ വേഷത്തില്‍ സൂരജ് പ്രത്യക്ഷപ്പെട്ടിരുന്നു.
ആറാട്ട് മുണ്ടനാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ബിജുകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്വന്തം വീടിനോ വീട്ടുകാര്‍ക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയുടേയും നാല് സുഹൃത്തുക്കളുടേയും സ്നേഹബന്ധത്തിന്റെ കഥയാണ് ആറാട്ട്മുണ്ടന്.
about sooraj sun
