Malayalam
ഈ വര്‍ഷം ഞാന്‍ ചെയ്ത ഏറ്റവും വലിയ കാര്യം കൊറോണ വൈറസിനെ അതിജീവിച്ചതാണ്; അമേയ മാത്യു
ഈ വര്‍ഷം ഞാന്‍ ചെയ്ത ഏറ്റവും വലിയ കാര്യം കൊറോണ വൈറസിനെ അതിജീവിച്ചതാണ്; അമേയ മാത്യു
കരിക്ക് വെബ് സിരീസിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു അമേയ മാത്യു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വര്‍ഷാവസാന ആശ്വാസ ആശംസയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞു പോകുന്ന ഈ വര്‍ഷം ആകെ ചെയ്ത കാര്യം കൊറോണയ്ക്ക് പിടികൊടുക്കാതെ ജീവിക്കാന്‍ സാധിച്ചു എന്നുള്ളത് മാത്രമാണെന്നാണ് അമേയ പറയുന്നത്. പുതുവത്സര ആശംസകളുമായി നിരവധി ആളുകളാണ് അമേയയുടെ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ‘കൊറോണ വൈറസുകൊണ്ട് മാത്രം ലോകത്ത് മില്യണ്‍ കണക്കിന് ആളുകള്‍ മരിച്ചു. ഈ വര്‍ഷം ഞാന്‍ ചെയ്ത ഏറ്റവും വലിയ കാര്യം അതിനെ അതിജീവിച്ചു എന്നത് മാത്രമാണ്. ദൈവമേ നന്ദി.. രണ്ടായിരത്തി ഇരുപതിലെ എല്ലാ പാഠങ്ങള്‍ക്കും തിരിച്ചറിവുകള്‍ക്കും നന്ദി. ‘ എന്നാണ് അമേയ കുറിച്ചത്.
വരുന്ന വര്‍ഷമെങ്കിലും മനോഹരമായിരിക്കണമേയെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥനയെന്നോണം അമേയയുടെ ചിത്രത്തിന് കമന്റുകള്‍ ചെയ്യുന്നത്.
