ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിനിമ സംഘടനകളെ എല്ലാം വിളിച്ചു ചേര്‍ത്താണ് സാംസ്കാരിക വകുപ്പ് ഇന്ന് യോഗം ചേരുക. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ച് ചേരുന്ന യോഗത്തില്‍ സിനിമ സംഘടനകളായ അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അടക്കം മുഴുവന്‍ സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്.
ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികളെക്കുറിച്ച് കുറിപ്പുമായി ഷമ്മി തിലകന്. ‘പൊന്നുരക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം?’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം പ്രവചിക്കാമോ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. താന്‍ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുന്നു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്:പൊന്നുരക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികള്‍..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്നൊക്കെ പറയുന്നവരോട്..! ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറല്‍ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)
ഹേമ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അമ്മയുടെ പ്രതിനിധികളാകുന്നത് നടന്മാരായ ഇടവേള ബാബു, സിദ്ദിഖ്, മണിയന്‍പിള്ള രാജു എന്നിവരാണ്. ബീന പോള്‍, പത്മപ്രിയ, ആശാ ജോര്‍ജ് എന്നിവരാണ് ഡബ്ല്യുസിസി പ്രതിനിധികള്‍. ഫെഫ്ക, ഫിലിം ചേമ്പര്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം യോഗത്തിലേക്ക് മാക്ട ഫെഡറേഷനെ ക്ഷണിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...