ഗുരു സോമസുന്ദരം, ഹരീഷ് ഉത്തമന്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്നു. പ്രശസ്ത സംവിധായകന് സിബി മലയില്‍ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. സംവിധായകന് മനു അശോകന് ആദ്യ ക്ലാപ്പടിച്ചു.
ഹൃദയം ഫെയിം കലേഷ് രാമാനന്ദ്,രഘുനാഥ് പലേരി,അഭിജ ശിവകല, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, ശ്രുതി രജനീകാന്ത്, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം രമേഷ് റെഡ്ഡി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന് നിര്‍വ്വഹിക്കുന്നു.
കന്നട സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ രമേഷ് റെഡ്ഢിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. എഡിറ്റര്‍-അയൂബ് ഖാന്, സംഗീതം-സച്ചിന് ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണന്, കോസ്റ്റ്യൂം-ബ്യൂസി ബേബി ജോണ്‍,സ്റ്റില്‍സ്-രാകേഷ് നായര്‍,
പ്രൊഡക്ഷന്‍ കണ്ട്രോളര്-സജീവ് ചന്തിരൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ,ക്യാമറ അസോസിയേറ്റ്- മണികണ്ഠന് പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ,ദേയകുമാര്‍,കാവ്യ തമ്പി.പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സജി പുതുപ്പള്ളി. മെയ് ആറ് മുതല്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. പി ആര് ഒ-എ എസ് ദിനേശ്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...