മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി. ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചത്.സിനിമയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ
മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാൻസുകാർക്കായി യാതൊരു വിധ സഹായവും മോഹൻലാൽ ചെയ്തിട്ടില്ല. എന്റെ കുടുംബത്തുള്ള കാശു കൊണ്ടാണ് മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചത്.
‘തിരുവനന്തപുരത്തെ ഒരു സമരത്തിൽ നിന്നും മോഹൻലാലിനെ ഞാനായിരുന്നു രക്ഷിച്ചത്. പരിക്ക് പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ മോഹൻലാൽ എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. ‘കോടീശ്വരനായ ആന്റണി പെരുമ്പാവൂർ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹൻലാലിന്റെ കോണാൻ ചുമന്നു കൊണ്ട് നടന്നത്’.
‘ഞാൻ പറയുന്ന കാര്യങ്ങളൊന്നും അവർക്കു നിഷേധിയ്ക്കുവാൻ സാധിക്കില്ല. ധൈര്യമുണ്ടെങ്കിൽ മോഹൻലാലും മമ്മൂട്ടിയും പത്ര സമ്മേളനം നടത്തി ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം നിഷേധിക്കട്ടെ. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം, പക്ഷെ ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല’ ഡാൻസർ തമ്പി പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....