Connect with us

“ഫ്രീഡം ഫൈറ്റ് അഥവാ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം”; തൊഴിലാളി ദിനത്തില്‍ ആദരം; സോണി ലിവില്‍ ‘ഫ്രീഡം ഫൈറ്റ്’ സൗജന്യ പ്രദര്‍ശനം!

News

മേയ് 1ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി സിനിമയിലെ ‘അസംഘടിതര്‍’ എന്ന ചിത്രം സോണി ലിവില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കും .തുണിക്കടയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശുചിമുറി സൗകര്യം ഇല്ലാത്തിന്റെ പേരില്‍ നടന്ന പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുഞ്ഞില മസ്സിലാമണിയാണ് ചിത്രത്തിന്റെ സംവിധാനം.

കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അഞ്ച് ചെറു ചിത്രങ്ങൾ- ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രത്തെ ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം.

മിഠായിത്തെരുവിലെ കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. നീണ്ട ജോലി സമയത്തിനിടയില്‍ മൂത്രമൊഴിക്കണമെങ്കില്‍ ചായ കുടിക്കാന്‍ എന്ന പേരില്‍ അകലെയുള്ള ഹോട്ടലില്‍ പോകേണ്ട അവസ്ഥ. ശുചിമുറി എന്ന അടിസ്ഥാന ആവശ്യത്തിനു വേണ്ടി ആ സ്ത്രീകള്‍ ഒത്തുചേരുന്നതും തുടര്‍ന്നുള്ള കാര്യങ്ങളുമാണ് ചിത്രത്തില്‍ ഉള്ളത്.

ശ്രിന്ദ, വിജി പെണ്‍കൂട്ട്, പൂജ മോഹന്‍രാജ്, കബാനി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അസംഘടിതര്‍ കൂടാതെ ഗീതു അണ്‍ചെയ്ന്‍ഡ്, റേഷന്‍, ഓള്‍ഡ് ഏജ് ഹോം, പ്രതൂമു എന്നിങ്ങനെ കാലിക പ്രസക്തിയുള്ള അഞ്ച് ചെറു ചിത്രങ്ങളാണ് ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി സിനിമയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

about freedom fight

More in News

Trending

Recent

To Top