നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്കാണ് പി സി കാര്‍ക്കിച്ചുതുപ്പിയത് ; സൂപ്പര്‍ താരങ്ങള്‍ വായില്‍ നടുവിരലുമിട്ട് കിടന്നുറങ്ങുകയാണെന്ന് ഹരീഷ് പേരടി; പി സിയ്ക്ക് പി സിയുടെ ഭാഷയിൽ മറുപടി!

പി സി ജോര്‍ജിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ് . ഒരുപാട് മനുഷ്യര്‍ നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പികൊണ്ടൊണ്ടാണ് പി സി ജോര്‍ജിന്റെ പരാമര്‍ശമെന്ന് ഹരീഷ് പേരടി പറഞ്ഞു. കെ റെയിലിനെതിരെ കവിതയെഴുതിയവരും മലയാളത്തില്‍ ന്യൂജനറേഷന്‍ വിപ്ലവമുണ്ടാക്കിയ യുവതാരങ്ങളും മലയാളത്തിന്റെ പ്രതിമകളായ സൂപ്പര്‍ താരങ്ങളും വായില്‍ നടുവിരലുമിട്ട് കിടന്നുറങ്ങുകയാണെന്ന് ഹരീഷ് പേരടി വിമര്‍ശിച്ചു.
ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണമായി വായിക്കാം…
“കലകാരന്‍മാര്‍ കലയിലൂടെ മാത്രമെ പ്രതികരിക്കയുള്ളു. അല്ലാതെ പ്രതികരിച്ചാല്‍ അവര്‍ കലകാരന്‍മാരല്ലാതെ ആവുമത്രേ. അവരുടെ ട്രൗസര്‍ അഴിഞ്ഞുവിഴുമത്രെ. ഒരുപാട് മനുഷ്യര്‍ നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പികൊണ്ട് ഈ തെണ്ടി, ഇങ്ങിനെയൊരു മൈരന്‍ അട്ടഹസിക്കുമ്പോള്‍ കെ റെയിലിനെതിരെ കവിതയെഴുതിയവരും ലോകസാഹിത്യം മുഴുവന്‍ അരച്ച് കലക്കി കുടിച്ച കോണോത്തിലെ സാഹിത്യക്കാരന്‍മാരും മലയാളത്തില്‍ ന്യൂജനറേഷന്‍ വിപ്ലവമുണ്ടാക്കിയ യുവതാരങ്ങളും ബ്രിലന്‍സ് കണ്ടു പിടിച്ച യുവസംവിധായകരും മലയാളത്തിന്റെ പ്രതിമകളായ സൂപ്പര്‍ താരങ്ങളും വായില്‍ നടുവിരലുമിട്ട് കിടന്നുറങ്ങുകയാണ്.
അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലെ സാഹിത്യക്കാരന്‍മാരുടെയും കവികളുടെയും സംവിധായകരുടെയും താരങ്ങളുടെയും തീട്ടം തിന്നാന്‍പോലും യോഗ്യതയില്ലാത്തവര്‍. പിന്നെ ഇസ്ലാമിക തീവ്രവാദികളോട് ഒരു വാക്ക്. ജോസഫ് മാഷിന്റെ കൈ വെട്ടിയതിന് ഇപ്പോഴെങ്കിലും കേരളത്തിലെ സാധരണ മനുഷ്യരോട് നിങ്ങള്‍ മാപ്പ് പറയണം’.
അനന്തപുരി ഹിന്ദു മഹാസമ്മേളനവേദിയില്‍ കഴിഞ്ഞദിവസമാണ് മുസ്ലീം സമുദായത്തിനെതിരെ പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ”ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്.” ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.”
നെറ്റ്ഫ്ളിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരീസായ ദ ആര്‍ച്ചീസിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്....
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...